ആകാശ് തില്ലങ്കേരി പനമരം ടൗണിലൂടെ ‘ ചെത്തി നടന്ന ‘വാഹനം അടിമുടി വ്യാജനെന്ന് മോട്ടോർ വാഹന വകുപ്പ്

Date:

ശുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി പനമരം ടൗണിലൂടെ ഗതാഗത നിയമങ്ങൾ കാറ്റിൽപ്പറത്തി   ഓടിച്ച വാഹനം അടിമുടി വ്യാജനെന്ന് മോട്ടോര്‍വാഹനവകുപ്പ്. വാഹനത്തിന്റെ എന്‍ജിന്‍, ഗിയര്‍ ബോക്‌സ്, ബ്രേക്കിങ് സിസ്റ്റം എന്നിവയെല്ലാം മാറ്റി പണിതതാണ്. യഥാർത്ഥ ടയറുകളല്ല വാഹനത്തിൽ ഘടിപ്പിച്ചിരുന്നത്.

പനമരം പോലീസ് കസ്റ്റഡിയിലുള്ള വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കി, വാഹനം പൊളിച്ചുകളയാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ. കെ.ആര്‍. സുരേഷ് മലപ്പുറം ആര്യ.ടി.ഒ.യ്ക്ക് ശുപാര്‍ശ നല്‍കി. ആര്‍.സി. പ്രകാരം മഹീന്ദ്രയുടെ 2002 മോഡല്‍ ജീപ്പായിരുന്നു ഇത്. കരസേന ഉപയോഗിച്ചിരുന്നതാണെന്നും കണ്ടെത്തി. 2017-ല്‍ ലേലം ചെയ്യുകയായിരുന്നു.

2017- ല്‍ വാഹനം  വാങ്ങിയ വ്യക്തി പഞ്ചാബില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 2018 – ല്‍ മലപ്പുറത്ത് റീ രജിസ്റ്റര്‍ ചെയ്തു. മലപ്പുറം മൊറയൂര്‍ സ്വദേശി സുലൈമാന്റെ പേരിലാണ് വാഹനം ഇപ്പോൾ ഉള്ളത്. ആകാശ് തില്ലങ്കേരിയോടൊപ്പം മുന്‍സീറ്റിലിരുന്ന് സഞ്ചരിച്ച പനമരം മാത്തൂര്‍ സ്വദേശി പുളിക്കലകത്ത് ഷൈജല്‍ (28) വ്യാഴാഴ്ച പുലര്‍ച്ചെ പോലീസ് സ്റ്റേഷനില്‍ വാഹനം ഹാജരാക്കുകയായിരുന്നു. ഷൈജലിനെ പനമരം പോലീസ് ചോദ്യം ചെയ്ത് വിട്ടയച്ചു.

കസ്റ്റഡിയിലെടുത്ത വാഹനം പോലീസ് മോട്ടോര്‍വാഹനവകുപ്പിന് കൈമാറി. സംഭവസമയത്ത് ഉപയോഗിച്ച ടയര്‍ ഊരിമാറ്റിയശേഷമാണ് വാഹനം ഹാജരാക്കിയത്. വാഹനം രൂപമാറ്റം വരുത്താനായി ഉപയോഗിച്ച ടയറുകളെല്ലാം കൂളിവയലിലെ ഷൈജലിന്റെ ബന്ധുവീട്ടില്‍ നിന്ന് കണ്ടെടുത്തു. ഇവ ചാക്കിട്ട് മൂടിയനിലയിലായിരുന്നു. മോട്ടോര്‍വാഹനവകുപ്പിന്റെ നിര്‍ദ്ദേശപ്രകാരമാണ് പനമരം പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ വി. സിജിത്തിന്റെ നേതൃത്വത്തില്‍ വാഹനം കസ്റ്റഡിയിലെടുത്തത്. അതേസമയം, ജീപ്പിന്റെ പിന്‍സീറ്റിലിരുന്നു യാത്രചെയ്തയാളെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചിട്ടില്ല.

കഴിഞ്ഞ ദിവസം ആകാശ് തില്ലങ്കേരി പനമരം നഗരത്തിലൂടെ നിയമലംഘനം നടത്തി ജീപ്പ് യാത്ര നടത്തിയതിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നത് വിവാദമായിരുന്നു. സീറ്റ് ബെൽറ്റ് ഇടാതെ നമ്പർ പ്ലെയിറ്റില്ലാത്ത വാഹനമോടിക്കുന്നതിൻ്റെ ദൃശ്യങ്ങളടങ്ങിയ വീഡിയോ, സിനിമാ ഡയലോഗുകളും ബി.ജി.എമ്മും ചേർത്ത് എഡിറ്റ് ചെയ്ത് ആകാശ് തന്നെയാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്.

Share post:

Popular

More like this
Related

മുൻ ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിനെതിരായ പരാതി പേഴ്സണൽ കാര്യമന്ത്രാലയത്തിന് കൈമാറി നിയമ മന്ത്രാലയം

ന്യൂഡൽഹി : സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിനെതിരായ പരാതി...

ഉപരാഷ്ട്രപതിയുടെ പ്രസ്താവന അത്ഭുതപ്പെടുത്തി; ജഗ്ദീപ് ധൻഖറിനെതിരെ വിമർശനവുമായി കപിൽ സിബൽ

ന്യൂഡൽഹി : സുപ്രീം കോടതിയുടെ സമീപകാല വിധിയെ വിമർശിച്ച ഉപരാഷ്ട്രപതി ജഗ്ദീപ്...

കള്ളപ്പണ കേസിൽ ജഗൻ റെഡ്ഡിയുടെ 27.5 കോടി രൂപയുടെ ഓഹരികൾ കണ്ടുകെട്ടി ഇഡി

ഹൈദരാബാദ് : ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി വൈ.എസ്. ജഗൻ മോഹൻ റെഡ്ഡിയുടെ...

കോന്നി ആനക്കൂട്ടിലെ കോൺക്രീറ്റ് തൂൺ ഇളകി വീണ് നാലുവയസ്സുകാരന് ദാരുണാന്ത്യം

കോന്നി : കോന്നി ആനക്കൂട്ടിലെ കോൺക്രീറ്റ് തൂൺ ഇളകിവീണ് നാലു വയസ്സുകാരന്...