പനമ്പിള്ളി നഗര്‍ വന്‍കിട മോഷ്ടാക്കളുടെ വിഹാരകേന്ദ്രം;വീട് കുത്തിത്തുറന്നു വീണ്ടും മോഷണം

Date:

കൊച്ചി : പനമ്പിള്ളി നഗറില്‍ വീണ്ടും വീണ്ടും വീടു കുത്തിത്തുറന്നു മോഷണം. സംവിധായകന്‍ ജോഷിയുടെ വസതിയില്‍ കവര്‍ച്ച് നടത്തിയ ബീഹാര്‍ സ്വദേശിയെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഞായറാഴ്ച പുലര്‍ച്ചെ വീട് കുത്തിതുറന്ന് വന്‍ കവര്‍ച്ച. മാരാകായുധങ്ങളുമായെത്തിയ രണ്ടുപേരാണ് കവര്‍ച്ച നടത്തിയത്. വീട്ടുടമ സ്റ്റീഫന്‍ ലൂയിസ് മകനെ കാണാന്‍ മുംബൈയിലേക്ക് പോയ തക്കത്തിലാണ് മോഷണം. പണമടക്കം നഷ്ടപ്പെട്ടിട്ടുണ്ട്. മോ്ഷ്ടാക്കളുടെ സി.സി.ടി.വി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്.
വ്യാഴാഴ്ചയാണ് വീട്ടുടമയായ സ്റ്റീഫന്‍ ലൂയിസ് മകനെ കാണാന്‍ മുംബൈയിലേക്ക് പോകുന്നത്. ഈ തക്കം നോക്കിയാണ് ഞായറാഴ്ച പുലര്‍ച്ചെ രണ്ടരയോടെ രണ്ടുപേര്‍ വീട്ടില്‍ അതിക്രമിച്ചു കയറിയത്. സിസിടിവി ദദൃശ്യങ്ങളില്‍ മോഷ്ടാക്കള്‍ വീടിനുള്ളിലേക്ക് കയറുന്നത് വ്യക്തമായി പതിഞ്ഞിട്ടുണ്ടെങ്കിലും ഇവര്‍ മുഖം മറച്ചിട്ടുണ്ടെന്ന് പ്രദേശവാസിയായ ജോസഫ് പറയുന്നു. രണ്ടരയോടെ വീട്ടില്‍ കയറിയ മോഷ്ടാക്കള്‍ ഒരു മണിക്കൂറിറിന് ശേഷം മൂന്നരയോടെയാണ് വീട്ടില്‍ നിന്നും പുറത്തിറങ്ങിയത്. വീട്ടിനുള്ളിലെ വാതിലുകളും അലമാരകളും കള്ളന്‍മാര്‍ നശിപ്പിച്ചതായി പ്രദേശവാസി പറയുന്നു. അലമാരകളിലെ വസ്ത്രങ്ങളും മറ്റു സാധനങ്ങളും കട്ടിലിലേക്ക് വാരി ഇട്ടേക്കുന്ന അവസ്ഥയാണ്. സിസിടിവികള്‍ പരിശോധിച്ചപ്പോഴാണ് കവര്‍ച്ച നടന്നതായി വീട്ടുകാര്‍ അറിഞ്ഞത്. സംഭവത്തില്‍ സൗത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ബഹീറിന്റെ റോബിന്‍ഹുഡ് എന്നറിയപ്പെടുന്ന ഇര്‍ഫാനാണ് ബീഹാറിലെ സീതാമഠിയില്‍ നിന്ന് 2702 കിലോമീറ്ററ്# സഞ്ചരിച്ചെത്തി പനമ്പിള്ളി നഗറില്‍ സംവിധായകന്‍ ജോഷിയുടെ വീട്ടില്‍ കവര്‍ച്ച് നടത്തിയത്. ഞായറാഴ്ചത്തെ കവര്‍ച്ചയ്ക്ക് പിന്നിലും അന്യസംസ്ഥാനക്കാരാണെന്നാണ് പോലീസ് സംശയിക്കുന്നത്.

Share post:

Popular

More like this
Related

ചാരപ്പണി, ഐ‌എസ്‌ഐക്ക് വിവരങ്ങൾ ചോർത്തി ; യൂട്യൂബർ അടക്കം 6 പേർ അറസ്റ്റിൽ

ന്യൂഡൽഹി: ചാരപ്പണി നടത്തിയതിനും  ഐ‌എസ്‌ഐക്ക് വിവരങ്ങൾ ചോർത്തി നൽകിയതിനും ഹരിയാനയിൽ    ഒരു...

നീറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നത് തടഞ്ഞ് മദ്രാസ് ഹൈക്കോടതി

ചെന്നൈ :  നീറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നത് തടഞ്ഞ്  മദ്രാസ് ഹൈക്കോടതി. ചെന്നൈ...

ഡൽഹിയിൽ 13 എഎപി കൗൺസിലർമാർ രാജിവെച്ച് പുതിയ പാർട്ടി പ്രഖ്യാപിച്ചു

ന്യൂഡൽഹി :  ഡൽഹിയിൽ ആം ആദ്മി പാർട്ടിക്ക് കനത്ത തിരിച്ചടിയായി 13...