ജോയിയുടെ അമ്മയ്ക്ക് തിരുവനന്തപുരം ന​ഗരസഭ വീടുവെച്ച് നൽകും – മേയർ

Date:

തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിലെ ശുചീകരണ പ്രവർത്തനത്തിനിടെ ജീവൻ നഷ്ടമായ ജോയിയുടെ അമ്മയ്ക്ക് തിരുവനന്തപുരം ന​ഗരസഭ വീടുവെച്ച് നൽകുമെന്ന് മേയർ ആര്യ രാജേന്ദ്രൻ. ന​ഗരസഭാ പരിധിക്ക് പുറത്താണ് ജോയിയുടെ വീടെങ്കിലും സംസ്ഥാന സർക്കാറിന്റെ പ്രത്യേക അനുമതി സ്വീകരിച്ചുകൊണ്ട് ജോയിയുടെ അമ്മയ്ക്ക് വീടുവെച്ച് നൽകും. വരുന്ന ദിവസം ന​ഗരസഭാ കൗൺസിൽ ഔദ്യോ​ഗികമായി തീരുമാനം അം​ഗീകരിച്ച് സർക്കാറിനെ അറിയിക്കും.

വീടിന് സ്ഥലം കണ്ടെത്തുന്നതിനായുള്ള എല്ലാ സഹായവും സ്ഥലം എംഎൽഎ സി.കെ ഹരീന്ദ്രനും പഞ്ചായത്തും നൽകാമെന്ന് അറിയിച്ചിട്ടുണ്ടെന്നും മേയർ വ്യക്തമാക്കി. നേരത്തെ പത്തുലക്ഷം രൂപയുടെ ധനസഹായം സംസ്ഥാന സർക്കാർ ജോയിയുടെ കുടുംബത്തിന് കൈമാറുമെന്ന് പ്രഖ്യാപിച്ചിരുന്നു

Share post:

Popular

More like this
Related

വ്യാപാര യുദ്ധത്തിൽ അമേരിക്കയ്ക്ക് തിരിച്ചടി നൽകി ചൈന; യുഎസ് ഉൽപ്പന്നങ്ങൾക്കുള്ള തീരുവ 125 ശതമാനമാക്കി

ബീജിംഗ്: വ്യാപാര യുദ്ധത്തിൽ അമേരിക്കയ്ക്ക് തിരിച്ചടി നൽകി ചൈന. യുഎസ് ഉൽപ്പന്നങ്ങൾക്ക്...

മാളയിലെ ആറ് വയസ്സുകാരന്റെ കൊലപാതകം; തെളിവെടുപ്പ് വേളയിൽ ക്രൂരതയുടെ ചിത്രം വെളിപ്പെടുത്തി പ്രതി

തൃശ്ശൂർ :  മാള കുഴൂരിൽ ആറു വയസ്സുകാരന്റെ കൊലപാതകത്തിൽ പ്രതി കുഴൂർ...