കനാലുകളിൽ മാലിന്യം എറിയുന്നവരെ പ്രോസിക്യൂട്ട് ചെയ്യണം: ഹൈക്കോടതി

Date:

കൊച്ചി: കനാലുകളില്‍ മാലിന്യം എറിയുന്നത് ചിലര്‍ക്ക് വിനോദമാണെന്നും ഇത്തരക്കാരെ കണ്ടെത്തി പ്രോസിക്യൂട്ട് ചെയ്യണമെന്നും ഹൈക്കോടതി. കൊച്ചിയിലെ വൃത്തിയാക്കിയ കനാലുകളില്‍ വീണ്ടും മാലിന്യം എത്തുന്നത് തടയാന്‍ കോര്‍പ്പറേഷന് എന്തുകൊണ്ട് കഴിയുന്നില്ലെന്നും കോടതി ചോദിച്ചു. തിരുവനന്തപുരം സംഭവം കണ്ണുതുറപ്പിക്കുന്നതാണെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.

കൊച്ചിയിലെ മാലിന്യപ്രശ്‌നം സംബന്ധിച്ച കേസ് പരിഗണിച്ചപ്പോഴായിരുന്നു കോടതിയുടെ രൂക്ഷവിമര്‍ശനം. കനാലുകളില്‍ മാലിന്യം എറിയുന്നത് ചിലര്‍ക്ക് വിനോദമാണ്. ഇത്തരക്കാര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കണം. ഇവരെ പ്രോസിക്യൂട്ട് ചെയ്യണം. കനാലില്‍ മാലിന്യം എറിഞ്ഞവര്‍ക്കെതിരെ ഇതുവരെ എത്ര കേസുകള്‍ എടുത്തിട്ടുണ്ട് എന്ന് ഹൈക്കോടതി ചോദിച്ചു. വൃത്തിയാക്കിയ കനാലുകള്‍ വീണ്ടും വൃത്തിയാക്കേണ്ടി വരുന്ന സാഹചര്യം അനുവദിക്കാനാവില്ല. ഒരു തവണ വൃത്തിയാക്കിയ കനാല്‍ സംരക്ഷിക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണം. അല്ലാത്തപക്ഷം ഭരണ സംവിധാനങ്ങളുടെ വീഴ്ചയാണ് കാണിക്കുക. മറൈന്‍ ഡ്രൈവിലെ മഴവില്‍ പാലത്തിന് താഴെ ഇപ്പോള്‍ പോയി നോക്കിയാലും ടണ്‍കണക്കിന് മാലിന്യം കാണാന്‍ കഴിയുമെന്നും കോടതി വിമർശിച്ചു.

മാലിന്യം തോട്ടില്‍ തള്ളുന്നത് ആളുകളെ കൊല്ലുന്നതിന് തുല്യമാണ്. മാലിന്യ നിര്‍മ്മാര്‍ജ്ജനത്തില്‍ ജനത്തിന്റെ കണ്ണ് തുറപ്പിക്കുന്ന ഇടപെടലുണ്ടാവണമെന്നും ഹൈക്കോടതി ഓർമ്മിപ്പിച്ചു. ജോയിയെ തോട്ടില്‍ നിന്ന് പുറത്തെത്തിക്കാന്‍ മാലിന്യം നിറഞ്ഞ തോട്ടില്‍ ഇറങ്ങി തിരച്ചില്‍ നടത്തിയ അഗ്‌നിരക്ഷാ സേനാംഗങ്ങളെ ഹൈക്കോടതി പ്രത്യേകം പ്രശംസിച്ചു.

Share post:

Popular

More like this
Related

മാതാപിതാക്കൾ ഐസിയുവിൽ ഉപേക്ഷിച്ച കുഞ്ഞിൻ്റെ ചികിത്സയ്ക്കായി മെഡിക്കൽ ബോർഡ് ; ചികിത്സാ ചെലവ് ബാലനിധി ഏറ്റെടുക്കും

തിരുവനന്തപുരം : മാതാപിതാക്കൾ ഐസിയുവിൽ ഉപേക്ഷിച്ച കുട്ടിയുടെ ചികിത്സാ മേൽനോട്ടത്തിന് മെഡിക്കൽ...

‘ഇൻവെസ്റ്റ് കേരള’ നിക്ഷേപക സംഗമം : 5000 കോടി വീതം നിക്ഷേപം പ്രഖ്യാപിച്ച് ലോജിസ്റ്റിക് രംഗത്തെ പ്രമുഖരായ ദുബൈ ഷറഫ് ഗ്രൂപ്പും ലുലു ഗ്രൂപ്പും

കൊച്ചി : രണ്ട് ദിവസമായികൊച്ചിയിൽനടന്നുവരുന്ന 'ഇൻവെസ്റ്റ് കേരള'നിക്ഷേപക സംഗമത്തിൽ 5000 കോടിയുടെ...