തൃശൂർ:| കെ.മുരളീധരൻ്റെ വൻ തോൽവിയെ തുടർന്ന് ജില്ലാ കോൺഗ്രസ് ഘടകത്തിൽ പൊട്ടിത്തെറി. തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്ന് DCC അധ്യക്ഷൻ ജോസ് വളളൂർ പറഞ്ഞു.
2019 നേക്കാൾ ഒരുലക്ഷത്തോളം വോട്ടിൻ്റെ ചോർച്ചയാണ് ഉണ്ടായത്. കെ. മുരളിധരനെ ഇറക്കിയിട്ടും മൂന്നാം സ്ഥാനത്തേക്ക് കൂപ്പുകുത്തി.അക്ഷരാർത്ഥത്തിൽ ഞെട്ടിയിരിക്കുകയാണ് തൃശൂരിലെ കോൺഗ്രസ് പ്രവർത്തകർ. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ പാളിച്ചയുണ്ടായെന്ന് കെ.മുരളീധരൻ തന്നെ തുറന്നു പറഞ്ഞതിന് പിന്നാലെ ജില്ലയിലെ പാർട്ടിയിൽ കലഹം തുടങ്ങി.ജില്ലാ പ്രസിഡൻ്റ് ജോസ് വള്ളൂർ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് DCC ഓഫീസിന് മുന്നിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. ടി.എൻ. പ്രതാപന് ഇനി വാർഡിൽ പോലും സീറ്റില്ലെന്നും ഇതിലുണ്ട്.തുടർന്ന് ജില്ലയിൽ നിന്നുള്ള യൂത്ത് കോൺഗ്രസ് സംസ്ഥാന നേതാക്കളുടെ നേതൃത്വത്തിൽ DCC അധ്യക്ഷനും മറ്റുമെതിരെ പ്രതിഷേധം സംഘടിപ്പിച്ചത്.
പോസ്റ്ററുകൾ പിന്നീട് കോൺഗ്രസ് പ്രവർത്തകർ നീക്കം ചെയ്തു.
ഇതിനിടെ പ്രതികരണവുമായി DCC അധ്യക്ഷൻ വന്നു. പാർട്ടിക്കുണ്ടായ പാളിച്ചകൾ അദ്ദേഹം സമ്മതിച്ചു.എന്നാൽ വമ്പൻ തോൽവിക്ക് കാരണം CPM ബിജെപി ധാരണയാണെന്ന് ഭാഗമാണെന്ന വാദവും ഉയർത്തി
ഇതിനിടെ യൂത്ത് കോൺഗ്രസ് നടപടിക്കെതിരെ വിമർശനവുമായി കോൺഗ്രസ് എത്തി.കൂടുതൽ വിവാദങ്ങൾ ഉണ്ടാക്കാതെ നോക്കേണ്ടത് ഓരോരുത്തരുടേയും കടമയെന്ന് പി.സിവിഷ്ണുനാഥ്’ പറഞ്ഞു
തോൽവിയെ തുടർന്നുള്ള തമ്മിലടി വരും ദിവസങ്ങളിൽ കനക്കാനാണ് സാധ്യത. വിഷയത്തിൽ മുൻ എം.പി.ടി.എൻ.പ്രതാപൻ പ്രതികരിച്ചിട്ടില്ല.
ഒരു കാലത്ത് ഗ്രൂപ്പിസത്തിസത്തിൻ്റെ ഇറ്റില്ലമായി അറിയപ്പെട്ടിരുന്ന തൃശൂർ കോൺഗ്രസിൽ ലീഡറുടെ മകൻ്റെ തോൽവിയോടെ വീണ്ടും കലാപക്കൊടി ഉയരുകയാണ്.k.മുരളീധരൻ്റെ തുടർ നീക്കങ്ങളും വരും ദിവസങ്ങളിൽ നിർണ്ണായകമാകും. ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്ന് DCC അധ്യക്ഷൻ ജോസ് വളളൂർ.
കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് ഒരു ലക്ഷത്തോളം വോട്ടിൻ്റെ ചോർച്ച.k.മുരളീധരനെ ഇറക്കിയിട്ടും മൂന്നാം സ്ഥാനത്തേക്ക് കൂപ്പുകുത്തി.അക്ഷരാർത്ഥത്തിൽ ഞെട്ടിയിരിക്കുകയാണ് തൃശൂരിലെ കോൺഗ്രസ്.
തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ പാളിച്ചയുണ്ടായെന്ന് K.മുരളീധരൻ തന്നെ തുറന്നു പറഞ്ഞതിന് പിന്നാലെ ജില്ലയിലെ പാർട്ടിയിൽ കലഹം തുടങ്ങി.ജില്ലാ പ്രസിഡൻ്റ് ജോസ് വള്ളൂർ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് DCC ഓഫീസിന് മുന്നിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു.TN പ്രതാപന് ഇനി വാർഡിൽ പോലും സീറ്റില്ലെന്നും ഇതിലുണ്ട്.തുടർന്ന് ജില്ലയിൽ നിന്നുള്ള യൂത്ത് കോൺഗ്രസ് സംസ്ഥാന നേതാക്കളുടെ നേതൃത്വത്തിൽ DCC അധ്യക്ഷനും മറ്റുമെതിരെ പ്രതിഷേധം.
പോസ്റ്ററുകൾ പിന്നീട് കോൺഗ്രസ് പ്രവർത്തകർ നീക്കം ചെയ്തു.
ഇതിനിടെ പ്രതികരണവുമായി DCC അധ്യക്ഷൻ വന്നു. പാർട്ടിക്കുണ്ടായ പാളിച്ചകൾ അദ്ദേഹം സമ്മതിച്ചു.എന്നാൽ വമ്പൻ തോൽവിക്ക് കാരണം സി.പി.എം.- ബിജെപി ധാരണയുടെ
ഭാഗമാണെന്ന വാദവും ജോസ് വള്ളൂർ ഉയർത്തി
ഇതിനിടെ യൂത്ത് കോൺഗ്രസ് നടപടിക്കെതിരെ വിമർശനവുമായി കോൺഗ്രസ് എത്തി.കൂടുതൽ വിവാദങ്ങൾ ഉണ്ടാക്കാതെ നോക്കേണ്ടത് ഓരോരുത്തരുടേയും കടമയെന്ന് PC വിഷ്ണുനാഥ്
തോൽവിയെ തുടർന്നുള്ള തമ്മിലടി വരും ദിവസങ്ങളിൽ കനക്കാനാണ് സാധ്യത. വിഷയത്തിൽ മുൻ എം.പി.ടി.എൻ.പ്രതാപൻ പ്രതികരിച്ചിട്ടില്ല.
ഒരു കാലത്ത് ഗ്രൂപ്പിസത്തിസത്തിൻ്റെ കേന്ദ്രമായിഅറിയപ്പെട്ടിരുന്ന തൃശൂർ കോൺഗ്രസിൽ ലീഡറുടെ മകൻ്റെ തോൽവിയോടെ വീണ്ടും കലാപക്കൊടി ഉയരുകയാണ്.കെ. മുരളീധരൻ്റെ തുടർ നീക്കങ്ങളും വരും ദിവസങ്ങളിൽ നിർണ്ണായകമാകും.