തൃശ്ശൂർമേയർ എം.കെ.വർഗ്ഗീസിൻ്റെ സുരേഷ് ഗോപിയുമായുള്ള ബന്ധത്തിൽ സിപിഐക്ക് അതൃപ്തി.

Date:


തെരഞ്ഞെടുപ്പിന് മുൻപ് മേയർ സുരേഷ് ഗോപിയെ പ്രകീർത്തിച്ചത് തിരിച്ചടിയായി എന്ന് സിപിഐ വിലയിരുത്തൽ. സുരേഷ് ഗോപിയെ കാണുന്നതിൽ എന്താണ് തെറ്റെന്നും, അദ്ദേഹം 74000ത്തിൽ അധികം വോട്ടിന് വിജയിച്ചത് തന്റെ പ്രസ്താവന കൊണ്ടാണെന്നത് ആശ്ചര്യപ്പെടുത്തുന്നു എന്നും മേയർ എം.കെ വർഗീസ് പ്രതികരിച്ചു.

തൃശ്ശൂർ മേയർ എം കെ വർഗീസ് പലതവണ തെരഞ്ഞെടുപ്പിന് മുൻപ് സുരേഷ് ഗോപിയുടെ പ്രവർത്തനങ്ങളെ പ്രകീർത്തിച്ചിരുന്നു. ഇത് തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് തിരിച്ചടിയായി എന്നാണ് സിപിഐയുടെ വിലയിരുത്തൽ. എൽഡിഎഫ് മേയർ ബിജെപിയെ പിന്തുണയ്ക്കുന്നത് ശരിയായ കീഴ്വക്കാമല്ല, എൽഡിഎഫ് യോഗത്തിൽ വിയോജിപ്പ് സിപിഐ അറിയിക്കും. മേയർ സ്ഥാനത്തുനിന്ന് എം കെ വർഗീസിനെ നീക്കണമെന്ന ആവശ്യവും ശക്തമാണ്.

സിപിഐക്കു മറുപടിയുമായി മേയർ എം കെ വർഗീസ് രംഗത്തെത്തി.
74000 വോട്ടിന് സുരേഷ് ഗോപി ജയിച്ചത് താൻ കാരണമാണെന്ന് അത്ഭുതമുളവാക്കുന്നു വെന്ന് മേയർ പരിഹസിച്ചു.

ഹോട്ടലിൽ സുരേഷ് ഗോപിയെ കണ്ടത് യാദൃശ്ചികം. കേന്ദ്രത്തിലെ ഫണ്ട് സുരേഷ് ഗോപി തൃശ്ശൂരിലേക്ക് കൊണ്ടു വരുന്നത് തെറ്റല്ല. നിലവിൽ രാജിവെക്കേണ്ട സാഹചര്യമില്ല എന്നുമാണ് മേയറുടെ നിലപാട്. എൽഡിഎഫിനെ വീട്ടിലാക്കുന്ന മേയറുടെ തുടർച്ചയായ സമീപനങ്ങളിൽ മുന്നണിയിലെ മറ്റു പാർട്ടികൾക്കും അസ്വസ്ഥതയുണ്ട്.

Share post:

Popular

More like this
Related

മാതാപിതാക്കൾ ഐസിയുവിൽ ഉപേക്ഷിച്ച കുഞ്ഞിൻ്റെ ചികിത്സയ്ക്കായി മെഡിക്കൽ ബോർഡ് ; ചികിത്സാ ചെലവ് ബാലനിധി ഏറ്റെടുക്കും

തിരുവനന്തപുരം : മാതാപിതാക്കൾ ഐസിയുവിൽ ഉപേക്ഷിച്ച കുട്ടിയുടെ ചികിത്സാ മേൽനോട്ടത്തിന് മെഡിക്കൽ...

‘ഇൻവെസ്റ്റ് കേരള’ നിക്ഷേപക സംഗമം : 5000 കോടി വീതം നിക്ഷേപം പ്രഖ്യാപിച്ച് ലോജിസ്റ്റിക് രംഗത്തെ പ്രമുഖരായ ദുബൈ ഷറഫ് ഗ്രൂപ്പും ലുലു ഗ്രൂപ്പും

കൊച്ചി : രണ്ട് ദിവസമായികൊച്ചിയിൽനടന്നുവരുന്ന 'ഇൻവെസ്റ്റ് കേരള'നിക്ഷേപക സംഗമത്തിൽ 5000 കോടിയുടെ...