ഉപരാഷ്ട്രപതിയുടെ സന്ദർശനം: കൊല്ലം നഗരത്തിൽ 6, 7 തീയതികളിൽ ഗതാഗത നിയന്ത്രണം

Date:

കൊല്ലം∙ ഉപരാഷ്ട്രപതിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് കൊല്ലം നഗരത്തിലും അനുബന്ധ റോഡുകളിലും 6നും 7നും ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് പൊലീസ് അറിയിച്ചു. നാളെ നഗരത്തിൽ എത്തുന്ന ഉപരാഷ്ട്രപതി മടങ്ങി പോകുന്നത് വരെ വിവിധ റോഡുകളിൽ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും. കൊല്ലം ആശ്രാമം മൈതാനത്ത് നിന്നു ചിന്നക്കട, താലൂക്ക് ഹൈസ്കൂൾ ജംക്‌ഷൻ, കടവൂർ റോഡുകളിൽ ഇരുവശത്തേക്കും വാഹന ഗതാഗതം അനുവദിക്കുന്നതല്ല. പൊതുജനങ്ങൾ അനുബന്ധ റോഡുകൾ ഉപയോഗിക്കേണ്ടതാണ്.

ചവറ ഭാഗത്ത് നിന്നു തിരുവനന്തപുരം ഭാഗത്തേക്കും തിരിച്ചുമുളള ഹെവി വെഹിക്കിൾ ബൈപാസ് റോഡ് വഴി പോകേണ്ടതാണ്. ചവറയിൽ നിന്നു കൊട്ടിയത്തേക്കും തിരിച്ചുമുളള ലൈറ്റ് വെഹിക്കിൾസ് കലക്ടറേറ്റ് ഭാഗത്ത് നിന്നു തിരിഞ്ഞ് വാടി, കൊല്ലം ബീച്ച്,എആർ ക്യാംപിന് സമീപമുളള റെയിൽവേ മേൽപാലം വഴിയും തിരിച്ചും സഞ്ചരിക്കേണ്ടതാണ്. ദേശീയ ജലപാതയിലും ജലയാനങ്ങൾക്കു നിയന്ത്രണം ഉണ്ടായിരിക്കും. ദേശീയ ജലപാതയിലെ ഈ ഭാഗങ്ങളിലെ മത്സ്യബന്ധനം കർശനമായി നിരോധിച്ചിരിക്കുന്നു. മത്സ്യത്തൊഴിലാളികൾക്കും പൊതുജനങ്ങളും നിയന്ത്രണങ്ങളോട് സഹകരിക്കണമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു

Share post:

Popular

More like this
Related

സിന്ധു നദീജല കരാർ മരവിപ്പിച്ചത് പുനഃപരിശോധിക്കണം’; കത്തയച്ച് പാക്കിസ്ഥാൻ

ന്യൂഡൽഹി :  സിന്ധു നദീജല കരാർ മരവിപ്പിച്ച നടപടി പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട്...

ഇന്ത്യയെ ആക്രമിക്കാൻ  പാക്കിസ്ഥാന്  തുർക്കി ഡ്രോണുകൾക്ക് പുറമെ സൈനികരേയും അയച്ചു നൽകി

ന്യൂഡൽഹി : ഇന്ത്യയെ ആക്രമിക്കാൻ പാക്കിസ്ഥാനെഡ്രോണുകൾ നൽകുക മാത്രമല്ല സൈനികരേയും തുർക്ക...

‘കൊൽക്കത്തയിലേക്ക് ചാവേർ ബോംബുകളെ അയയ്ക്കും’ :  പരസ്യമായി ആഹ്വാനം ചെയ്ത് ബംഗ്ലാദേശിലെ ഇസ്ലാമിക പുരോഹിതൻ

കൊൽക്കത്തയിൽ ചാവേർ ആക്രമണങ്ങൾക്ക് പരസ്യമായി ആഹ്വാനം ചെയ്ത് ബംഗ്ലാദേശിലെ ഇസ്ലാമിക പുരോഹിതൻ...