വ്ലോഗർ വിക്കി തഗ് കോ​ട​തി​യി​ൽ കീ​ഴ​ട​ങ്ങി​; അറസ്റ്റ്

Date:

പാ​ല​ക്കാ​ട്: ആ​യു​ധം കൈ​വ​ശം​വെ​ച്ച കേ​സി​ൽ ജാമ്യാപേക്ഷ നിരസിച്ചതിനെ തുടർന്ന് വ്ലോ​ഗ​ർ വി​ക്കി ത​ഗ് പാ​ല​ക്കാ​ട് കോ​ട​തി​യി​ൽ കീ​ഴ​ട​ങ്ങി​. ശേഷം അ​റ​സ്റ്റ് രേഖപ്പെടുത്തി. 2022ൽ ​പാ​ല​ക്കാ​ട് ച​ന്ദ്ര​ന​ഗ​റി​ല്‍ എ​ക്‌​സൈ​സ് സം​ഘ​ത്തി​ന്‍റെ പ​രി​ശോ​ധ​ന​യി​ലാ​ണ് കാ​റി​ല്‍നി​ന്ന് 20 ഗ്രാം ​മെ​ത്ത​ഫെ​റ്റ​മി​ന്‍, ക​ത്തി, തോ​ക്ക് എ​ന്നി​വ​യു​മാ​യി വി​ക്കി​യെ​യും സു​ഹൃ​ത്തും നി​യ​മ​വി​ദ്യാ​ർ​ഥി​യു​മാ​യ കാ​യം​കു​ളം ഓ​ച്ചി​റ കൃ​ഷ്ണ​പു​രം കൊ​ച്ചു​മു​റി എ​സ്. വി​നീ​തി​നെ​യും പി​ടി​കൂ​ടി​യ​ത്.

വാ​ള​യാ​റി​ല്‍ പ​രി​ശോ​ധ​ന​ക്കി​ടെ നി​ര്‍ത്താ​തെ​പോ​യ കാ​ര്‍ എ​ക്സൈ​സ് പി​ന്തു​ട​ര്‍ന്ന് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. അ​റ​സ്റ്റ് ചെ​യ്ത​തി​നു പി​ന്നാ​ലെ വി​ക്കി ത​ഗ് ഓ​ടി​ര​ക്ഷ​പ്പെ​ട്ടു. പി​ന്നീ​ട് പി​ടി​കൂ​ടി. എ​ന്നാ​ൽ, ല​ഹ​രി​ക്ക​ട​ത്ത് കേ​സി​ല്‍ ഇ​രു​വ​ര്‍ക്കും ജാ​മ്യം ല​ഭി​ച്ചു. ആ​ല​പ്പു​ഴ ചു​ന​ക്ക​ര ദേ​ശം മം​ഗ​ല​ത്ത് വി​ഘ്നേ​ഷ് വേ​ണു​വാ​ണ് വി​ക്കി ത​ഗ് എ​ന്ന പേ​രി​ൽ യൂ​ട്യൂ​ബ് ചാ​ന​ലി​ൽ ആ​രാ​ധ​ക​രെ സമ്പാദിച്ച​ത്.

Share post:

Popular

More like this
Related

തുർക്കി സർവ്വകലാശാലയുമായുള്ള കരാർ റദ്ദാക്കി ജെഎൻയു ; തീരുമാനം ദേശീയ സുരക്ഷ മുൻനിർത്തി

ന്യൂഡല്‍ഹി: ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ തുര്‍ക്കി, പാക്കിസ്ഥാന് പിന്തുണ പ്രഖ്യാപിച്ച് പ്രവർത്തിച്ചതിന് പിന്നാലെ...

സിന്ധു നദീജല കരാർ മരവിപ്പിച്ചത് പുനഃപരിശോധിക്കണം’; കത്തയച്ച് പാക്കിസ്ഥാൻ

ന്യൂഡൽഹി :  സിന്ധു നദീജല കരാർ മരവിപ്പിച്ച നടപടി പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട്...

ഇന്ത്യയെ ആക്രമിക്കാൻ  പാക്കിസ്ഥാന്  തുർക്കി ഡ്രോണുകൾക്ക് പുറമെ സൈനികരേയും അയച്ചു നൽകി

ന്യൂഡൽഹി : ഇന്ത്യയെ ആക്രമിക്കാൻ പാക്കിസ്ഥാനെഡ്രോണുകൾ നൽകുക മാത്രമല്ല സൈനികരേയും തുർക്ക...