വല്ലാർപാടം കണ്ടെയ്‌നർ ടെർമിനൽ വഴി അരിക്കടത്ത്; പിടിച്ചത് നാലരക്കോടി രൂപയുടെ അരി.

Date:

ല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍ വഴി രാജ്യത്തിന് പുറത്തേക്ക് വന്‍തോതില്‍ അരി കടത്താന്‍ ശ്രമം. ഉപ്പുചാക്കുകള്‍ക്ക് പിന്നിലൊളിപ്പിച്ച് വെള്ളിയാഴ്ച കടത്താന്‍ ശ്രമിച്ച മൂന്ന് കണ്ടെയ്‌നറുകള്‍ കസ്റ്റംസ് സംഘം പിടികൂടി. ഒരു മാസത്തിനിടെ 13 കണ്ടെയ്‌നര്‍ അരിയാണ് ഇങ്ങനെ പിടികൂടിയത്. നാലരക്കോടി രൂപയാണ് പിടികൂടിയ അരിയുടെ മൂല്യം. ചെന്നൈയില്‍ നിന്നും കേരളത്തില്‍ നിന്നുമുള്ള വ്യാപാരികളാണ് പല ഘട്ടങ്ങളിലായി അരി കടത്താന്‍ ശ്രമം നടത്തിയത്.

രാജ്യത്തിന് പുറത്തേക്ക് മട്ട അരി മാത്രമാണ് ഇപ്പോള്‍ ഡ്യൂട്ടി അടച്ച് കയറ്റുമതി ചെയ്യാന്‍ അനുമതിയുള്ളത്. ബാക്കി എല്ലാത്തിനും കേന്ദ്ര സര്‍ക്കാര്‍ നിരോധനമുണ്ട്. അരി കിട്ടാത്ത സാഹചര്യം രാജ്യത്ത് ഉണ്ടാവരുതെന്ന കരുതലിലാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്ന അരി ദുബായ് പോലുള്ള ഇടങ്ങളിലേക്ക് എത്തിക്കുകയാണെങ്കില്‍ വ്യാപാരികള്‍ക്ക് മൂന്നിരട്ടിയാണ് ലാഭം. ഇതാണ് രാജ്യത്തെ തുറമുഖങ്ങള്‍ വഴി അരി കടത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നത്.

വല്ലാര്‍പാടത്ത് ചെന്നൈയില്‍ നിന്നുള്ള വ്യാപാരിയുടെ മൂന്ന് കണ്ടെയ്‌നറുകളാണ് ഉപ്പ് എന്ന ലേബല്‍ ചെയ്ത് വെള്ളിയാഴ്ച എത്തിയത്. ലണ്ടനിലേക്ക് അയക്കാനുള്ളതായിരുന്നു ഇത്. ഇതില്‍ അരിയാണെന്നുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ട് വല്ലാര്‍പാടം ട്രാന്‍ഷിപ്പ്‌മെന്റിലെ കസ്റ്റംസ് സംഘത്തിന് ലഭിച്ചതിൻ്റെ കണ്ടെയ്‌നറുകള്‍ പരിശോധനക്ക് വിധേയമാക്കിയത്. പരിശോധനയിൽ ഉപ്പുചാക്കുകൾക്ക് പിറകിലായിട്ടായിരുന്നു കിലോയ്ക്ക് 160 രൂപ വിലമതിക്കുന്ന ബിരിയാണി അരി ചാക്കുകള്‍ കണ്ടെത്തിയത്.

കോഴിക്കോട് ആസ്ഥാനമായ ചില വ്യാപാരികള്‍ സമാനമായി കഴിഞ്ഞമാസം അരി കടത്താന്‍ ശ്രമിച്ചിരുന്നു. ഇവരുടെ 10 കണ്ടെയ്‌നറുകളാണ് പിടികൂടിയത്. മൂന്നരക്കോടി രൂപ മൂല്യം ഇവയ്ക്കുണ്ട്. രാജ്യത്തിന് പുറത്തേക്ക് കണ്ടെയ്‌നര്‍ എത്തിയാല്‍ ഒരു കോടി രൂപയുടെ അരിക്ക് മൂന്ന് കോടി രൂപ വരെ വില കിട്ടും. വ്യാപാരിക്ക് രണ്ടു കോടി രൂപ ലാഭമുണ്ടാകും.അരി പിടിച്ച സംഭവത്തില്‍ വ്യാപാരികളുടേതുള്‍പ്പെടെയുള്ള വിവരങ്ങള്‍ വല്ലാര്‍പാടത്തെ കസ്റ്റംസ് സംഘം കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗത്തിന് കൈമാറി.

Share post:

Popular

More like this
Related

ഹണി റോസിനെതിരെ അധിക്ഷേപ പരാമർശം: രാഹുൽ ഈശ്വറിനെതിരെ കേസെടുത്ത് യുവജന കമ്മീഷൻ

മലപ്പുറം : നടി ഹണി റോസിനെതിരെയുള്ള അധിക്ഷേപ പരാമര്‍ശങ്ങളില്‍ രാഹുല്‍ ഈശ്വറിനെതിരെ...

ക്യാപ്‌സൂളിനുള്ളിൽ  മൊട്ടു സൂചി ; വിതുര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ രോഗിക്കാണ് ദുരനുഭവം

തിരുവനന്തപുരം: വിതുര താലൂക്ക് ആശുപത്രിയിലെ ഫാർമസിയിൽ നിന്നും വിതരണം ചെയ്ത ഗുളികയിൽ...

ചേന്ദമം​ഗലത്ത് ഒരു വീട്ടിലെ മൂന്ന് പേരെ അടിച്ചുകൊന്നു; അയൽവാസി പോലീസ് കസ്റ്റഡിയിൽ

കൊച്ചി : എറണാകുളം ചേന്ദമം​ഗലത്ത് ഒരു വീട്ടിലെ 3 പേരെ ഇരുമ്പ്...

‘ഒരു വോട്ടിന് ഒരു ജോഡി ഷൂസും 1001 രൂപയും’: ബിജെപി സ്ഥാനാർത്ഥിക്കെതിരെ കേസ്

ന്യൂഡൽഹി : ബിജെപി സ്ഥാനാർഥി പർവേഷ് വർമയ്‌ക്കെതിരെ തിരഞ്ഞെടുപ്പ് ചട്ടലംഘനത്തിന് കേസെടുത്തു....