വിഴിഞ്ഞം സജീവമായി, ഫീഡര്‍ കപ്പലുകൾ എത്തിത്തുടങ്ങി; മുംബൈ, ഗുജറാത്ത് തീരത്തേക്ക് കണ്ടെയ്‌നറുകളുമായി മറിൻ അസുർ ഉടൻ യാത്ര തിരിക്കും 

Date:

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് കഴിഞ്ഞ ദിവസം കണ്ടെയ്നുകളുമായി എത്തിയ മദര്‍ഷിപ്പ് സാന്‍ ഫെര്‍ണാണ്ടോ, ദൗത്യം പൂര്‍ത്തിയാക്കി കൊളംബോ തീരത്തേക്ക് മടങ്ങിയതിന് പിന്നാലെ ഇനി ഫീഡർ കപ്പലുകളുടെ വരവാണ്. 1,323 കണ്ടെയ്‌നറുകള്‍ വിഴിഞ്ഞത്ത് ഇറക്കിയ ശേഷം 607 കണ്ടെയ്‌നറുകളുമായാണ് മദർഷിപ്പ് മടങ്ങിയത്.

കൊളംബോ തുറമുഖത്ത് നിന്നും ഇപ്പോൾ എത്തിയ മറിന്‍ അസുര്‍ ഇത്തരത്തിൽ പെട്ട ഫീഡര്‍ കപ്പലാണ്. പനാമയുടെ കൊടിക്ക് കീഴില്‍ സഞ്ചരിക്കുന്ന കപ്പലിന് 249.97 മീറ്ററാണ് നീളം. ഇവിടെ നിന്നും മുംബൈ, ഗുജറാത്ത് തീരത്തേക്ക് കണ്ടെയ്‌നറുകള്‍ കൊണ്ടുപോകാനുള്ള ഫീഡര്‍ കപ്പലാണിത്. മറ്റൊരു ഫീഡര്‍ കപ്പലായ ഡീസ്പന്‍ സാന്‍ഡോസും 400 മീറ്റര്‍ നീളമുള്ള കൂറ്റന്‍ മദര്‍ഷിപ്പും അടുത്ത ദിവസങ്ങളിലെത്തുമെന്നും വിഴിഞ്ഞം തുറമുഖ അധികൃതര്‍ അറിയിച്ചു.

Share post:

Popular

More like this
Related

മാതാപിതാക്കൾ ഐസിയുവിൽ ഉപേക്ഷിച്ച കുഞ്ഞിൻ്റെ ചികിത്സയ്ക്കായി മെഡിക്കൽ ബോർഡ് ; ചികിത്സാ ചെലവ് ബാലനിധി ഏറ്റെടുക്കും

തിരുവനന്തപുരം : മാതാപിതാക്കൾ ഐസിയുവിൽ ഉപേക്ഷിച്ച കുട്ടിയുടെ ചികിത്സാ മേൽനോട്ടത്തിന് മെഡിക്കൽ...

‘ഇൻവെസ്റ്റ് കേരള’ നിക്ഷേപക സംഗമം : 5000 കോടി വീതം നിക്ഷേപം പ്രഖ്യാപിച്ച് ലോജിസ്റ്റിക് രംഗത്തെ പ്രമുഖരായ ദുബൈ ഷറഫ് ഗ്രൂപ്പും ലുലു ഗ്രൂപ്പും

കൊച്ചി : രണ്ട് ദിവസമായികൊച്ചിയിൽനടന്നുവരുന്ന 'ഇൻവെസ്റ്റ് കേരള'നിക്ഷേപക സംഗമത്തിൽ 5000 കോടിയുടെ...