ഫോട്ടോ: ഡോ.കെ.എസ്.രവികുമാര്‍
തിരുവനന്തപുരം: പി.കെ.പരമേശ്വരന്‍ നായര്‍ ട്രസ്റ്റ് പുരസ്‌ക്കാരങ്ങള്‍ക്ക് സാഹിത്യ നിരൂപകരായ ഡോ.കെ.എസ്.രവികുമാറും ആഷാമേനോനും അര്‍ഹരായി. ഡോ.കെ.എസ്.രവികുമാര്‍ രചിച്ച
‘കടമ്മനിട്ട-കവിതയുടെ കനലാട്ടം’ എന്ന ഗ്രന്ഥത്തിനാണ് പി.കെ.പരമേശ്വരന്‍ നായര്‍ സ്മാരക ജീവചരിത്ര പുരസ്‌ക്കാരം. എസ്.ഗുപത്ന്‍ നായര്‍ സ്മാരക സാഹിത്യ നിരൂപണ
ഗ്രന്ഥപുരസ്‌ക്കാരം ആഷാ മേനോന്‍ രചിച്ച ‘സനാതന ധര്‍മ്മിയായ മരണം’ എന്ന കൃതിക്കാണ്.
ഡോ.ടി.ജി.മാധവന്‍കുട്ടി അധ്യക്ഷനും ഡോ.ആനന്ദ് കാവാലം,ഡോ.സുജ കുറുപ്പ് പി.എല്‍. എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് പുരസ്‌കാരങ്ങള്‍ നിര്‍ണയിച്ചത്. നവംബര്‍ 25 ന് പി.കെ.പരമേശ്വരന്‍ നായര്‍ ട്രസ്റ്റിന്റെ 33ാം വാര്‍ഷികാഘോഷച്ചടങ്ങില്‍ പുരസ്‌ക്കാരങ്ങള്‍ വിതരണം ചെയ്യും. ട്രസ്റ്റ് ചെയര്‍മാന്‍ ഡോ.എ.എം.ഉണ്ണികൃഷ്ണന്റെ അധ്യക്ഷതയില്‍ ചേരുന്ന പുരസ്‌കാരദാന സമ്മേളനം കേരള സര്‍വ്വകലാശാലാ വി.സി ഡോ.മോഹന്‍ കുന്നുമ്മല്‍ ഉദ്ഘാടനം ചെയ്യും. ‘നവസംസ്‌ക്കാര സിദ്ധാന്തങ്ങള്‍’ എന്ന വിഷയത്തെ അധികരിച്ചു ചര്‍ച്ചാ സമ്മേളനവുമുണ്ടാകും. ട്രസ്റ്റിന്റെ ‘കഥാപഠനങ്ങള്‍’, ‘കവിതാപഠനങ്ങള്‍’, ‘നോവല്‍ പഠനങ്ങള്‍’ എന്നീ ഗ്രന്ഥങ്ങളുടെ പുന:പ്രകാശനവും നടക്കും.