അരുന്ധതി റോയിക്ക് വിഖ്യാത പെൻ പിന്റർ പുരസ്കാരം

Date:

ലണ്ടൻ: ഭരണകൂട ഭീകരതയോട് സന്ധിയില്ലാസമരം തുടരുന്ന ​ആക്ടിവിസ്റ്റും എഴുത്തുകാരിയുമായ അരുന്ധതി റോയിക്ക് വിഖ്യാത പെൻ പിന്റർ പുരസ്കാരം. നൊബേൽ ജേതാവും പ്രശസ്ത നാടകകൃത്തുമായ ഹാരോൾഡ് പിന്ററിന്റെ സ്മരണക്കായി ആവിഷ്‍കാര സ്വാതന്ത്ര്യത്തെയും സാഹിത്യത്തെയും ആഘോഷിക്കാനായി 2009ൽ ഇംഗ്ലീഷ് പെൻ എന്ന ചാരിറ്റി ഏർപ്പെടുത്തിയതാണ് പുരസ്കാരം.

14 വർഷം മുമ്പ് കശ്മീരിനെ കുറിച്ച് നടത്തിയ പരാമർശത്തിന്റെ പേരിൽ രാജ്യത്ത് പ്രോസിക്യൂഷൻ ഭീഷണി നേരിടുകയാണ് അരുന്ധതി റോയി. ഈ സാഹചര്യത്തിലാണ് അരുന്ധതിയെ തേടി വിഖ്യാത പെൻ പിന്റർ പുരസ്കാരമെത്തുന്നത്.

പുരസ്കാരം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് അരുന്ധതി റോയി പ്രതികരിച്ചു. ലോകം ഇന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്ന മനസിലാക്കാൻ പോലും സാധിക്കാത്ത വഴിത്തിരിവുകളെ കുറിച്ച് എഴുതാൻ ഹാരോൾഡ് പിന്റർ നമുക്കൊപ്പം ഉണ്ടായിരുന്നുവെങ്കിൽ ആഗ്രഹിച്ചുപോകുന്നതായും അവർ പറഞ്ഞു.

ഇംഗ്ലീഷ് പെൻ ചെയർമാൻ റൂത്ത് ബോർത്‍വിക്, നടനും ആക്ടിവിസ്റ്റുമായ ഖാലിദ് അബ്ദുല്ല, എഴുത്തുകാരനും സംഗീതജ്ഞനുമായ റോഗർ റോബിൻസൺ എന്നിവരടങ്ങിയ ജഡ്ജിങ് പാനലാണ് അരുന്ധതിയെ പെൻ പിന്റർ പുരസ്കാരത്തിന് തെരഞ്ഞെടുത്തത്.

ഒക്​ടോബർ 10ന് ലണ്ടനിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും. ആവിഷ്‍കാര സ്വാതന്ത്ര്യത്തിനായി പോരാടുന്ന ധീരയായ എഴുത്തുകാരി എന്നാണ് അരുന്ധതി റോയിയെ ജഡ്ജിങ് പാനൽ വിശേഷിപ്പിച്ചത്

പ്രഥമ നോവലായ ഗോഡ് ഓഫ് സ്മോൾ തിങ്സിന് ബുക്കർ പുരസ്കാരവും അരുന്ധതി റോയിയെ തേടിയെത്തിയിട്ടുണ്ട്.

Share post:

Popular

More like this
Related

ഭീകരവാദത്തിന് ജയില്‍ശിക്ഷ അനുഭവിച്ച വ്യക്തിയുള്‍പ്പെടെ രണ്ടുപേരെ ഉപദേശകസമിതി അംഗങ്ങളാക്കി  ട്രംപ് ; ‘ഭ്രാന്ത്’ എന്ന് ട്രംപിന്റെ അടുത്ത അനുയായി

വാഷിങ്ടണ്‍: ഭീകരവാദ കുറ്റകൃത്യത്തിന് ജയില്‍ശിക്ഷ അനുഭവിച്ച വ്യക്തി ഉള്‍പ്പെടെ യുഎസില്‍ നിന്നുള്ള...

ഹൈദരാബാദിലെ ചാർമിനാറിനടുത്ത് കെട്ടിടത്തിൽ തീപിടുത്തം: കുട്ടികൾ ഉൾപ്പെടെ 17 പേർ മരിച്ചു

ഹൈദരാബാദ് : ഹൈദരാബാദ് ഓൾഡ് സിറ്റിയിലെ ഗുൽസാർ ഹൗസിന് സമീപം ചരിത്ര...