ടര്‍ബോ ജോസ് ഉടൻ സോണി ലൈവില്‍ എത്തും ; ഒ.ടി.ടി റിലീസിനൊരുങ്ങി മമ്മൂട്ടിയുടെ ‘ടര്‍ബോ’

Date:

തിയറ്ററുകളെ ഏറെ ആവേശം കൊള്ളിച്ച മമ്മൂട്ടി ചിത്രം ടര്‍ബോ ഉടൻ ഒടിടിയിൽ എത്തും. ജൂലൈ 12ന് ആണ് ഒടിടിയിൽ റിലീസ് പ്രതീക്ഷിക്കുന്നത്. സോണി ലൈവിലാണ് ചിത്രം പ്രദർശിപ്പിക്കുക. എന്നാല്‍ ചിത്രത്തിൻ്റെ നിർമ്മാതാക്കളായ മമ്മൂട്ടി കമ്പനി ചിത്രത്തിൻ്റെ ഒ ടി ടി റിലീസിനെക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ല.

വൈശാഖ് സംവിധാനം ചെയ്ത ടര്‍ബോ മെയ് 23നാണ് തിയറ്ററുകളെ ഇളക്കിമറിച്ചു കൊണ്ട് പ്രദർശനത്തിനെത്തിയത്. മിഥുന്‍ മാനുവല്‍ തോമസ് തിരക്കഥയൊരുക്കിയ ചിത്രം അഞ്ച് ഭാഷകളിലായാകും ഒടിടി റിലീസ്. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലും ചിത്രം കാണാം.

ആഗോളതലത്തില്‍ 71 കോടിയാണ് ടർബോ കളക്ഷൻ നേടിയത്. മമ്മൂട്ടിക്കു പുറമെ കന്നഡ താരം രാജ് ബി.ഷെട്ടി, തെലുങ്ക് താരം സുനില്‍, ബിന്ദു പണിക്കര്‍, അഞ്ജന ജയപ്രകാശ്, ശബരീഷ് എന്നീ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു.

Share post:

Popular

More like this
Related

ചാനല്‍ ചര്‍ച്ചയിൽ മതവിദ്വേഷ പരാമർശം ; കോടതിയില്‍ കീഴടങ്ങി പി സി ജോർജ്

കൊച്ചി : ടെലിവിഷൻ ചർച്ചയ്ക്കിടെ നടത്തിയ മതവിദ്വേഷ പരാമർശ കേസില്‍ കോടതിയില്‍ കീഴടങ്ങി...

ബോംബ്ഭീഷണി: ന്യൂയോർക്ക് – ഡൽഹി വിമാനം റോമിലേക്ക് വഴിതിരിച്ചുവിട്ടു

ന്യൂയോർക്ക് :  ന്യൂയോർക്കിൽ നിന്ന് ന്യൂഡൽഹിയിലേക്കുള്ള അമേരിക്കൻ എയർലൈൻസിന്റെ വിമാനം റോമിലേക്ക്...