ഫഹദിന്റെ ‘പൈങ്കിളി’ രോഗികളെ ബുദ്ധിമുട്ടിലാക്കി ; കേസ് എടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

Date:

അങ്കമാലി : അങ്കമാലി താലൂക്ക് ആശുപത്രിയില്‍ നടന്ന സിനിമാ ഷൂട്ടിംഗിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍. ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെ രോഗികളെ ബുദ്ധിമുട്ടിലാക്കിയാണ് വ്യാഴാഴ്ച ഫഹദ് ഫാസില്‍ ചിത്രം ‘പൈങ്കിളി’യുടെ ഷൂട്ടിംഗ് നടന്നതെന്ന പരാതിയിന്മേലാണ് മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തത്.

സര്‍ക്കാര്‍ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ സിനിമ ചിത്രീകരിക്കാന്‍ അനുമതി നല്‍കിയവര്‍ 7 ദിവസത്തിനകം വിശദീകരണം സമര്‍പ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ അംഗം വി.കെ ബീനാകുമാരി ആവശ്യപ്പെട്ടു. എറണാകുളം ജില്ല മെഡിക്കല്‍ ഓഫീസര്‍, അങ്കമാലി താലൂക്ക് ആശുപത്രി സൂപ്രണ്ട് എന്നിവര്‍ക്കാണ് കമ്മീഷൻ്റെ നിര്‍ദ്ദേശം.

വ്യാഴാഴ്ച രാത്രി 9 മണിയാടെയായിരുന്നു സിനിമയുടെ ചിത്രീകരണം. അത്യാഹിത വിഭാഗത്തിലെ ലൈറ്റുകള്‍ മറച്ചും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയുമായിരുന്നു ഷൂട്ടിംഗ്. അഭിനേതാക്കള്‍ ഉള്‍പ്പെടെ 50 ഓളം പേര്‍ അത്യാഹിത വിഭാഗത്തില്‍ ഉണ്ടായിരുന്നു.

ഡോക്ടര്‍മാര്‍ ചികിത്സ തുടരുന്നതിനിടയിലും സിനിമാ ചിത്രീകരണം നടന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. അത്യാസന്ന നിലയിലുള്ള രോഗിയുമായി എത്തിയവർക്ക് അത്യാഹിത വിഭാഗത്തിലേക്ക് പ്രവേശിക്കാനുമായില്ലെന്നും പറയുന്നു. പ്രധാന കവാടത്തിലൂടെയും ആളുകളെ കടത്തിവിടാൻ കൂട്ടാക്കിയില്ല.

ചിത്രീകണ സമയത്ത് നിശബ്ദത പാലിക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ രോഗികളോടും കൂട്ടിരിപ്പുകാരോടും നിര്‍ദ്ദേശിച്ചുവത്രെ. രണ്ടു ദിവസമാണ് ചിത്രീകരണം നടക്കുന്നത്. മാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷന്‍ സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

Share post:

Popular

More like this
Related

ദേശീയ സുരക്ഷയുടെ പേരിൽ തുർക്കിയുമായി ബന്ധപ്പെട്ട വ്യോമയാന കമ്പനിയുടെ അനുമതി റദ്ദാക്കി ഇന്ത്യ

ന്യൂഡൽഹി : ഇന്ത്യൻ വിമാനത്താവളങ്ങളിൽ പാസഞ്ചർ, കാർഗോ ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് സേവനങ്ങൾ...

നെടുമ്പാശ്ശേരിയില്‍ യുവാവിനെ കാറിടിപ്പിച്ചു കൊന്ന സംഭവം ; സിഐഎസ്എഫ് ഉദ്യോഗസ്ഥർക്ക്  സസ്‌പെന്‍ഷൻ

കൊച്ചി : നെടുമ്പാശ്ശേരിയില്‍ യുവാവിനെ കാറിടിപ്പിച്ചു കൊന്ന സംഭവത്തില്‍ രണ്ട് സിഐഎസ്എഫുകാർക്ക്...

ത്രാലില്‍ ഏറ്റുമുട്ടല്‍; മൂന്ന് ജെയ്‌ഷെ ഭീകരരെ വധിച്ച് സുരക്ഷാസേന

(Photo Courtesy : X) ശ്രീനഗർ: ജമ്മു കശ്മീരില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ...