ചലച്ചിത്ര-സാമൂഹിക പ്രവർത്തകനായ ചെലവൂർ വേണു (81) കോഴിക്കോട്ട് അന്തരിച്ചു

Date:

ചലച്ചിത്ര നിരൂപകനും എഴുത്തുകാരനും ഫിലിം സൊസൈറ്റി പ്രവർത്തകനുമായ ചെലവൂർ വേണു (81) തിങ്കളാഴ്ച അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ ഒരാഴ്ചയായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

വളരെ ചെറുപ്പത്തിൽ തന്നെ നിരൂപകനായാണ് വേണു സിനിമാരംഗത്തേക്ക് കടന്നുവരുന്നത്. എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഉമ്മ എന്ന സിനിമയ്ക്ക് നിരൂപണം എഴുതിയത്. പിന്നീട് ചന്ദ്രിക വാരികയിൽ പ്രസിദ്ധീകരിച്ചു.

വിദ്യാർത്ഥി ജീവിതകാലത്ത് ഇടതുപക്ഷ രാഷ്ട്രീയത്തിലേക്ക് ആകൃഷ്ടനായ വേണു ഇടതുപക്ഷ വിദ്യാർത്ഥി യുവജന സംഘടനകളുടെ സംസ്ഥാന നേതൃനിരയിൽ പ്രവർത്തിച്ചിട്ടുണ്ട്. സജീവമായ രാഷ്ട്രീയ താൽപ്പര്യവും നിരീക്ഷണവും അദ്ദേഹത്തിൻ്റെ വ്യക്തിത്വത്തിൻ്റെ ഒരു പ്രധാന ഭാഗമായിരുന്നു.

1965ൽ ആരംഭിച്ച ‘യുവഭാവന’ എന്ന സാഹിത്യ സാംസ്കാരിക ദ്വൈവാരികയിലൂടെ പത്രപ്രവർത്തന രംഗത്തേക്ക് കടന്നുവന്ന വേണു പിന്നീട് കോഴിക്കോട് ആകാശവാണിയിൽ തിരക്കഥാകൃത്തായി കുറച്ചുകാലം കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തു. ഈ കാലം എഴുത്തുകാരുമായും സാംസ്കാരിക പ്രവർത്തകരുമായും അദ്ദേഹത്തിൻ്റെ വിപുലമായ സൗഹൃദത്തിന് കാരണമായി.

1971 മുതൽ കോഴിക്കോട്ടെ ‘അശ്വിനി ഫിലിം സൊസൈറ്റി’ ജനറൽ സെക്രട്ടറിയായിരുന്നു വേണു. മലയാളത്തിലെ ആദ്യ സ്പോർ‌ട്സ് മാഗസിനായ സ്റ്റേഡിയം, വനിതാ പ്രസിദ്ധീകരണമായ രൂപകല, മനഃശാസ്ത്ര മാസിക സൈക്കോ , ദൃശ്യതാളം, സേർച്ച് ലൈറ്റ്, സിറ്റി മാഗസിൻ, വർത്തമാനം സായാഹ്നപത്രം എന്നിവയുടെ എഡിറ്റർ, ടെലിവിഷൻ പരമ്പരകളുടെ പ്രൊഡ്യൂസർ എന്നീ നിലകളിലും പ്രശസ്തനാണ്.

ഫെഡറേഷൻ‌ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ കേരള റീജിയൻ വൈസ് പ്രസിഡന്റ്, അശ്വിനി ഫിലിം സൊസൈറ്റി സ്ഥാപകാംഗം , ചലച്ചിത്ര അവാർഡ് നിർണയ സമിതി (പുസ്തകം) അംഗം, സംസ്ഥാന ടെലിവിഷൻ അവാർഡ് ജൂറി അംഗം, തിയേറ്റർ ക്ലാസിഫിക്കേഷൻ നിർണയ സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട് .

ജോൺ ഏബ്രഹാമിന്റെ ഉൾപ്പെടെയുള്ള നിരവധി സമാന്തര സിനിമകളുടെ പിന്നണിയിലും പ്രവർത്തിച്ചു. ഭാര്യ: സുകന്യ.

Share post:

Popular

More like this
Related

ഹണി റോസിനെതിരെ അധിക്ഷേപ പരാമർശം: രാഹുൽ ഈശ്വറിനെതിരെ കേസെടുത്ത് യുവജന കമ്മീഷൻ

മലപ്പുറം : നടി ഹണി റോസിനെതിരെയുള്ള അധിക്ഷേപ പരാമര്‍ശങ്ങളില്‍ രാഹുല്‍ ഈശ്വറിനെതിരെ...

ക്യാപ്‌സൂളിനുള്ളിൽ  മൊട്ടു സൂചി ; വിതുര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ രോഗിക്കാണ് ദുരനുഭവം

തിരുവനന്തപുരം: വിതുര താലൂക്ക് ആശുപത്രിയിലെ ഫാർമസിയിൽ നിന്നും വിതരണം ചെയ്ത ഗുളികയിൽ...

ചേന്ദമം​ഗലത്ത് ഒരു വീട്ടിലെ മൂന്ന് പേരെ അടിച്ചുകൊന്നു; അയൽവാസി പോലീസ് കസ്റ്റഡിയിൽ

കൊച്ചി : എറണാകുളം ചേന്ദമം​ഗലത്ത് ഒരു വീട്ടിലെ 3 പേരെ ഇരുമ്പ്...

‘ഒരു വോട്ടിന് ഒരു ജോഡി ഷൂസും 1001 രൂപയും’: ബിജെപി സ്ഥാനാർത്ഥിക്കെതിരെ കേസ്

ന്യൂഡൽഹി : ബിജെപി സ്ഥാനാർഥി പർവേഷ് വർമയ്‌ക്കെതിരെ തിരഞ്ഞെടുപ്പ് ചട്ടലംഘനത്തിന് കേസെടുത്തു....