മള്‍ട്ടിപ്ലെക്‌സില്‍ വെറും 99 രൂപയ്ക്ക് സിനിമ കാണാം; സിനിമാ ലൗവേഴ്‌സ് ഡേ അടിച്ചുപൊളിക്കാം.

Date:

സിനിമാ ലൗവേഴ്സ് ഡേ ആഘോഷമാക്കാനൊരുങ്ങി മൾട്ടിപ്ലെസ്സുകൾ. അതിൻ്റെ ഭാഗമായി ഈ വരുന്ന മെയ് 31-ന് സിനിമാപ്രേമികൾക്ക് 99 രൂപയ്ക്ക് ചിത്രം കാണാനുള്ള അവസരമൊരുക്കുകയാണ് മൾട്ടി പ്ലെക്സ് ആസോസിയേഷൻ ഓഫ് ഇന്ത്യ. രാജ്യത്തൊട്ടാകെയുള്ള നാലായിരത്തിലേറെ സ്ക്രീനുകളിൽ ഈ ഓഫർ ലഭ്യമാകും.

മൾട്ടിപ്ലെക്സ് അസോസിയേഷന് കീഴിലുള്ള പിവിആർ, ഐനോക്സ്, സിനിപോളിസ്, മിറാഷ്, വേവ്, എം2കെ, ഡിലൈറ്റ്, സിറ്റിപ്രൈഡ്, ഏഷ്യൻ, മുക്ത എ 2, മൂവി ടൈം തുടങ്ങി മൾട്ടിപ്ലെക്സ് ശൃംഖലകളിലെല്ലാം ഈ ഓഫർ ലഭ്യമാവും. ബുക്ക്മൈഷോ, പേടിഎം, ആമസോൺ പേ തുടങ്ങിയ സിനിമ ബുക്കിങ് ആപ്പുകളിലൂടെയും സിനിമാ ശൃംഖലയുടെ വെബ്‌സൈറ്റ് പോലുള്ള ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെയും സിനിമ ബുക്ക് ചെയ്യാം.

ഹിന്ദി സിനിമകൾക്കും മറ്റ് ഭാഷാ ചിത്രങ്ങൾക്കും ഈ വർഷം ആദ്യ പാദത്തിൽ പൊതുവെ വിജയം നേടാനായില്ല. തിരഞ്ഞെടുപ്പു മുതൽ പല ഭാഷകളിലും പുതിയ സിനിമകൾ റിലീസിനും എത്തിയിട്ടില്ല. ഹോളിവുഡ് സിനിമകളുടെ പരിമിതമായ റിലീസ് ടിക്കറ്റ് വിൽപനയെ കൂടുതൽ തളർത്തുകയും ചെയ്തു. വ്യവസായത്തിൻ്റെ മന്ദഗതിയെ വർഷത്തിലെ ആദ്യ പാദത്തിൽ പിടിച്ചു നിൽക്കാൻ സഹായകമായത് മലയാള സിനിമ മാത്രമാണ്. ഈ വർഷം റിലീസ് ചെയ്ത പല മലയാള സിനിമകളും ഹിറ്റുകളുടെ പരമ്പര തന്നെ സൃഷ്ടിച്ചിരിക്കുകയാണ്.

ജൂണിലും അതിനുശേഷവും ഷെഡ്യൂൾ ചെയ്‌തിരിക്കുന്ന സിനിമകളുടെ ശക്തമായ ലൈനപ്പ് ഉള്ളതിനാൽ ഈ പുതിയ കാൽവെയ്പ്പിൽ മൾട്ടിപ്ലെസ്സുകൾ ശുഭാപ്തിവിശ്വാസത്തിലാണ്. ഈ വെള്ളിയാഴ്ച, സിനിമാ പ്രേമികൾക്ക് ‘ഗാങ്‌സ് ഓഫ് ഗോദാവരി’, ‘മിസ്റ്റർ ആൻഡ് മിസിസ് മഹി’, ‘ഛോട്ടാ ഭീം ആൻഡ് ദ കഴ്‌സ് ഓഫ് ദമ്യാൻ ‘, ‘ഹൈക്യു ദ ഡംപ്‌സ്റ്റർ ബാറ്റിൽ’ തുടങ്ങിയ പുതിയ റിലീസുകൾ ഈ ഓഫറിൽ കാണാം.

പ്രദർശന സമയം പരിഗണിക്കാതെ എല്ലാ സിനിമകൾക്കും ഓഫർ ബാധകമാണ്. 99 രൂപ വിലയിൽ കൺവീനിയൻസ് ഫീസും ജിഎസ്ടിയും ഉൾപ്പെടുന്നില്ല എന്നോർക്കണം. അവ സാധാരണയായി ഓൺലൈൻ ബുക്കിംഗ് സമയത്ത് ചേർക്കും. സിനിമാ കൗണ്ടറിൽ നിന്ന് നേരിട്ട് ടിക്കറ്റ് എടുത്താൽ ഈ ഫീസ് ഒഴിവാക്കാം എന്നതും ശ്രദ്ധേയം.

പ്രമുഖ സിനിമാ ഓപ്പറേറ്റർമാർ FICCI യുടെ കീഴിൽ 2002-ൽ സ്ഥാപിതമായ ഒരു രാജ്യവ്യാപക ഗ്രൂപ്പാണ് മൾട്ടിപ്ലക്സ് അസോസിയേഷൻ ഓഫ് ഇന്ത്യ (MAI). സിനിമയുടെ പ്രൊഫൈൽ ഉയർത്തുന്നതിനും വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനും റെഗുലേറ്ററി ബോഡികളുമായും വ്യവസായ പങ്കാളികളുമായും ചേർന്ന് പ്രവർത്തിക്കുന്ന സിനിമാ പ്രദർശന മേഖലയ്ക്ക് വേണ്ടിയാണ് നിലകൊള്ളുന്നത്. 500-ലധികം മൾട്ടിപ്ലക്‌സുകളും 2500+ സ്‌ക്രീനുകളുമുള്ള 11- ലധികം സിനിമാ ശൃംഖലകളെ പ്രതിനിധീകരിക്കുന്ന MAI, ഇന്ത്യയിലെ മൾട്ടിപ്ലക്‌സ് വ്യവസായത്തിൻ്റെ ഏകദേശം 75% വരും..

Share post:

Popular

More like this
Related

പിഎഫ് പാസ്സാക്കാൻ ഒരു ലക്ഷം രൂപ കൈക്കൂലി; വിജിലൻസ് പിടിയിലകപ്പെട്ട് പ്രധാന അദ്ധ്യാപകൻ

കോഴിക്കോട് :  പ്രൊവിഡന്റ് ഫണ്ട്‌ പാസ്സാക്കുന്നതിന് കൈക്കൂലി ആവശ്യപ്പെട്ട പ്രധാന അദ്ധ്യാപകൻ...

അസൂയ വേണ്ട, കേരളം ഇങ്ങനെയാണ് ; സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത നേടി കേരളം

തിരുവനതപുരം: സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത നേടിയ ആദ്യ സംസ്ഥാനമായി കേരളം. 14...

വയനാട് പുനരധിവാസത്തിന് തടസ്സങ്ങളില്ല : മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം : വയനാട് എൽസ്റ്റൺ എസ്റ്റേറ്റിൽ നിർമ്മിക്കുന്ന ടൗൺഷിപ്പിന് യാതൊരുവിധ തടസ്സങ്ങളുമില്ലെന്നും...

തപാല്‍ വോട്ട് തിരുത്തിയെന്ന പരാമര്‍ശം; ജി സുധാകരനെതിരെ കേസ്

ആലപ്പുഴ :തപാല്‍ വോട്ട് പൊട്ടിച്ച് തിരുത്തിയെന്ന മുതിര്‍ന്ന സിപിഐഎം നേതാവ് ജി...