ടി എസ് സുരേഷ് ബാബുവിൻ്റെ ഡിഎൻഎ :’നഖക്ഷതങ്ങളി’ലെ സലീമ തിരിച്ചെത്തുന്നു; മമ്മൂട്ടിയുടെ സഹോദരി പുത്രൻ അഷ്‌കർ സൗദാൻ നായകൻ

Date:

‘ഡിഎൻഎ’ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ് സലീമ. ടി എസ് സുരേഷ് ബാബു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ സഹോദരി പുത്രനായ അഷ്‌കർ സൗദാൻ ആണ് നായകൻ

സലീമ അവതരിപ്പിച്ച നഖക്ഷതങ്ങളിലെ ഊമപ്പെണ്‍ക്കുട്ടി ലക്ഷ്മിയേയും ആരണ്യകത്തിലെ റെബല്‍ അമ്മിണിയേയും മലയാളികൾ അത്ര പെട്ടെന്നൊന്നും മറക്കില്ല. ആന്ധ്ര സ്വദേശിയായ സലീമയുടെ യഥാർത്ഥ പേര് കലീശ്വരി ദേവി എന്നാണ്. തെലുങ്ക് നടി ഗിരിജയുടെ മകളാണ്
ഡിഎൻഎയിൽ പാട്ടി എന്ന കഥാപാത്രത്തെയാണ് സലീമ അവതരിപ്പിക്കുന്നത്.

ഞാൻ പിറന്ന നാട്ടിൽ (1985)  എന്ന ചിത്രത്തിലൂടെയായിരുന്നു സലീമയുടെ മലയാളത്തിലേക്കുള്ള അരങ്ങേറ്റം. പിന്നീട് നഖക്ഷതങ്ങൾ, ആരണ്യകം, മഹായാനം തുടങ്ങി പത്തോളം ചിത്രങ്ങളിൽ അഭിനയിച്ചു. 

കോട്ടയം കുഞ്ഞച്ചൻ , കിഴക്കൻ പത്രോസ് , പ്രായിക്കര പാപ്പാൻ , കന്യാകുമാരി എക്‌സ്‌പ്രസ് , ഉപ്പുകണ്ടം ബ്രദേഴ്‌സ് , മാന്യൻ , സ്റ്റാൻലി ശിവദാസ് , പാളയം തുടങ്ങിയ പ്രശസ്ത ചിത്രങ്ങളിലൂടെ പ്രശസ്തനായ ടി എസ് സുരേഷ് ബാബു ഒരു ഇടവേളക്ക് ശേഷം സംവിധാനം നിർവ്വഹിക്കുന്ന ചിത്രമാണ് ‘ഡിഎൻഎ’.  

ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കെ വി അബ്ദുൾ നാസർ നിർമ്മിച്ച ഡിഎൻഎ ജൂൺ 14 ന് തിയേറ്ററുകളിലെത്തും.

Share post:

Popular

More like this
Related

4 ദിവസത്തെ സന്ദർശനത്തിനായി യുഎസ് വൈസ് പ്രസിഡൻറ് ജെ ഡി വാൻസ് നാളെ ഇന്ത്യയിൽ

വാഷിംങ്ടൺ : അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് നാളെ...

ജമ്മു കശ്മീരിൽ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 3 മരണം; നിരവധി പേരെ രക്ഷപ്പെടുത്തി, മരണ സംഖ്യ കൂടിയേക്കും

ജമ്മു കാശ്മീർ : ജമ്മു കശ്മീരിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും...

എറണാകുളത്തിനും യുവമുഖം; എസ്.സതീഷ് സിപിഎം ജില്ലാ സെക്രട്ടറി

കൊച്ചി : സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയായി എസ് സതീഷിനെ തിരഞ്ഞെടുത്തു....

അന്വേഷണവുമായി സഹകരിക്കുമെന്ന് നടി വിന്‍ സി ; ‘അവരുടേത് ധീരമായ നിലപാട് ‘- മന്ത്രി എം.ബി. രാജേഷ്

പാലക്കാട്: നടന്‍ ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരായ വെളിപ്പെടുത്തലില്‍ അന്വേഷണവുമായി സഹകരിക്കാമെന്ന് നടി...