ഒടിടിയിൽ കാണാം ഏറ്റവും പുതിയ 9 മലയാള ചിത്രങ്ങൾ

Date:

മലയാള സിനിമ മുൻവർഷങ്ങളെ അപേക്ഷിച്ച് വലിയ രീതിയിൽ ജനപ്രീതിയും നിരൂപക പ്രശംസയും നേടിയ വർഷമാണിത്. അതുകൊണ്ടു തന്നെ തിയേറ്റർ പ്രേക്ഷകരെ പോലെ ഒടിടി യുടെ ഇഷ്ടക്കാരും കാത്തിരിക്കുകയാണ് പുതിയ ചിത്രങ്ങളുടെ റിലീസിനായി. പുതിയ മലയാളചിത്രങ്ങളുടെ ആകർഷകമായൊരു നിര തന്നെ  ഈ മാസം വിവിധ ഒടിടി പ്ലാറ്റ്ഫോമുകളിലൂടെ റിലീസിനെത്തുന്നു എന്നത് അത്തരക്കാരെ സംബന്ധിച്ചിടത്തോളം ആഹ്ളാദത്തിന് വക നൽകുന്നു. 

‘നടികർ’ മുതൽ ‘പവി കെയർ ടേക്കർ’ വരെ വിവിധ ഒടിടി പ്ലാറ്റ്‌ഫോമുകളിൽ കാണാം. ഏതെല്ലാം ചിത്രങ്ങൾ ഏതൊക്കെ ഒടിടി പ്ലാറ്റ്ഫോമുകളിലാണ് സ്ട്രീം ചെയ്യുക എന്നറിഞ്ഞിരിക്കുന്നതും ഒടിടി പ്രേമികൾക്ക് ഗുണമാവും

വർഷങ്ങൾക്കു ശേഷം 

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രം. മുരളി- വേണു എന്നിങ്ങനെ രണ്ടു സുഹൃത്തുക്കളുടെ നാലു പതിറ്റാണ്ടോളം പഴക്കമുള്ള സൗഹൃദത്തിന്റെ കഥ. ചിത്രം സോണി ലൈവിൽ കാണാം. . 

നടികർ

ടൊവിനോ തോമസ്, ഭാവന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാൽ ജൂനിയർ സംവിധാനം ചെയ്ത ചിത്രമാണ് നടികർ.സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ പറയുന്ന ചിത്രത്തിൽ സൂപ്പർസ്റ്റാർ ഡേവിഡ് പടിക്കലായി എത്തുന്നത് ടൊവിനോയാണ്. നെറ്റ്ഫ്ളിക്സിൽ ജൂൺ 27 മുതൽ ചിത്രം സ്ട്രീമിംഗ് ആരംഭിക്കും.  

ആടുജീവിതം

തൊണ്ണൂറുകളുടെ തുടക്കത്തിൽ ജോലി തേടി ഗൾഫിലേക്ക് യാത്ര തിരിച്ച പ്രവാസിയായ നജീബിനു നേരിടേണ്ടി വരുന്ന യഥാർത്ഥ ജീവിതാനുഭവങ്ങളുടെ ആവിഷ്കാരമാണ്  ‘ആടുജീവിതം’. പൃഥ്വിരാജിനെ കേന്ദ്രകഥാപാത്രമാക്കി ബ്ലെസി സംവിധാനം ചെയ്ത ചിത്രം ഈ ജൂൺ മാസത്തിൽ ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിക്കുമെന്ന് സിനിമാവൃത്തങ്ങൾ പറയുന്നു. എന്നാൽ തീയതി ഔദ്യോഗികമായി ഹോട്ട്സ്റ്റാർ പ്രഖ്യാപിച്ചിട്ടില്ല.

മലയാളി ഫ്രം ഇന്ത്യ 

നിവിൻ പോളി, ധ്യാൻ ശ്രീനിവാസൻ, അനശ്വര രാജൻ എന്നിവർ അഭിനേതാക്കളായി എത്തുന്ന ഡിജോ ജോസ് ആൻറണി ഒരുക്കിയ ചിത്രമാണ് മലയാളി ഫ്രം ഇന്ത്യ. ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാർ ആണ് ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയത്. ചിത്രം ഈ മാസം അവസാനത്തോടെ ഒടിടിയിൽ എത്തും. റിലീസ് തീയതിയ്ക്കായി കാത്തിരിക്കുക.

ജയ് ഗണേഷ്

ഉണ്ണി മുകുന്ദനെ നായകനാക്കി രഞ്ജിത് ശങ്കർ സംവിധാനം ചെയ്ത ചിത്രമാണ് ജയ് ഗണേഷ്. ഉണ്ണി മുകുന്ദൻ ഫിലിംസിന്റെയും ഡ്രീംസ് എൻ ബിയോണ്ടിന്റെയും ബാനറിൽ ഉണ്ണി മുകുന്ദനും രഞ്ജിത്തും ചേർന്നാണ് നിർമ്മാണം. ജയ് ഗണേശ് ഇപ്പോൾ ഒടിടിയിൽ ലഭ്യമാണ്. മനോരമ മാക്സിലാണ് സ്ട്രീം ചെയ്യുന്നത്.

അഞ്ചക്കള്ളകോക്കാൻ

ലുക്ക്മാൻ , ചെമ്പൻ വിനോദ് എന്നിവർ കേന്ദ്രകഥാപാത്രമാകുന്ന ‘അഞ്ചക്കള്ളക്കൊക്കൻ’ ഒരു പരീക്ഷണചിത്രമാണ്. ചെമ്പൻ വിനോദിന്റെ സഹോദരനായ ഉല്ലാസ് ചെമ്പനാണ് ചിത്രത്തിൻ്റെ സംവിധാനം. 1980 കളുടെ അവസാനം പശ്ചാത്തലമാക്കി കേരള കർണാടക അതിർത്തിയിലെ ഒരു ഗ്രാമത്തിൽ നടക്കുന്ന കഥയാണ് അഞ്ചക്കള്ളകോക്കാൻ. ആമസോൺ പ്രൈം വീഡിയോയിൽ ചിത്രം കാണാം. 

ആവേശം

ഫഹദ് ഫാസിൽ നായകനായ ആവേശം ഇപ്പോൾ ഒടിടിയിൽ ലഭ്യമാണ്. ജീത്തു മാധവൻ സംവിധാനം ചെയ്ത ചിത്രത്തിൽ ആശിഷ് വിദ്യാര്‍ത്ഥി, സജിന്‍ ഗോപു, റോഷന്‍, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റര്‍, മിഥുന്‍ ജെഎസ്, പൂജ മോഹന്‍രാജ്, നീരജ രാജേന്ദ്രന്‍, ശ്രീജിത്ത് നായര്‍, തങ്കം മോഹന്‍  എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കൾ. ആമസോൺ പ്രൈം വീഡിയോയിൽ ആവേശം കാണാം. 

പവി കെയർ ടേക്കർ 

ദിലീപിനെ നായകനാക്കി വിനീത് കുമാർ സംവിധാനം ചെയ്ത ‘പവി കെയർ ടേക്കർ’. ജൂഹി ജയകുമാർ, ശ്രേയ രുഗ്മിണി, റോസ്മിൻ, സ്വാതി, ദിലീന രാമകൃഷ്ണൻ എന്നിങ്ങനെ അഞ്ചു പുതുമുഖ നായികമാരാണ് ചിത്രത്തിലുള്ളത്. ജോണി ആന്റണി, രാധിക ശരത്കുമാർ, ധർമ്മജൻ ബോൾഗാട്ടി, സ്പടികം ജോർജ് തുടങ്ങിയവരും ചിത്രത്തിലുണ്ട്. ഗ്രാൻഡ് പ്രൊഡക്ഷൻസിന്റ ബാനറിൽ ദിലീപ് നിർമ്മിച്ച ചിത്രമാണിത്. ജൂണിൽ ചിത്രം ഒടിടിയിലെത്തും എന്നാണ് വിവരം. 

മാരിവില്ലിൻ ഗോപുരങ്ങൾ

ഇന്ദ്രജിത്ത് സുകുമാരൻ, ശ്രുതി രാമചന്ദ്രൻ, സർജാനോ ഖാലിദ്, വിൻസി അലോഷ്യസ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അരുൺ ബോസ് സംവിധാനം ചെയ്ത ചിത്രമാണ് ‘മാരിവില്ലിൻ ഗോപുരങ്ങൾ’. സായികുമാർ, ബിന്ദു പണിക്കർ, വസിഷ്ഠ് ഉമേഷ്, ജോണി ആന്റണി, സലീം കുമാർ, വിഷ്ണു ഗോവിന്ദ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. ജൂലൈ ആദ്യവാരം ചിത്രം ഒടിടിയിൽ എത്തും.

Share post:

Popular

More like this
Related

‘കെസിഎ ഭാരവാഹികളുടെ ഈഗോ സ‍ഞ്ജുവിന്‍റെ കരിയര്‍ തകര്‍ക്കുന്നു’; ചാമ്പ്യൻസ് ട്രോഫി ടീം സെലക്ഷനിൽ  വിമര്‍ശനവുമായി ശശി തരൂര്‍

തിരുവനന്തപുരം: മലയാളി താരം സഞ്ജു സാംസണെ ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമില്‍ ഉള്‍പ്പെടുത്താത്തതില്‍...

ചെകുത്താന്‍റെ സ്വഭാവമുള്ള ഗ്രീഷ്മ ഷാരോണിന്‍റെ സ്നേഹത്തെക്കൂടിയാണ് കൊലപ്പെടുത്തിയതെന്ന് പ്രോസിക്യൂഷൻ

തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ വധക്കേസിൽ വാദം പൂർത്തിയായി. ശിക്ഷാവിധി തിങ്കളാഴ്ച. ഗ്രീഷ്മയ്ക്ക് എന്തെങ്കിലും...

ലഹരി വില്ലനായി ; താമരശ്ശേരിയിൽ മാതാവിനെ വെട്ടിക്കൊന്ന് മകൻ

കോഴിക്കോട് : താമരശ്ശേരിയിൽ മാതാവിനെ  വെട്ടിക്കൊലപ്പെടുത്തി മകൻ. അടിവാരം കായിക്കൽ മുപ്പതേക്ര...

പാർലമെൻ്റ് സമ്മേളനം ജനുവരി 31 മുതൽ; ബജറ്റ് അവതരണം ഫെബ്രുവരി ഒന്നിന്

ന്യൂഡൽഹി : പാർലമെൻ്റിൻ്റെ ബജറ്റ് സമ്മേളനം ജനുവരി 31 മുതൽ ഏപ്രിൽ...