കേരളത്തിൽ ആവർത്തിക്കുന്ന ഉരുൾപൊട്ടലുകൾ ; കാരണം പ്രകൃതി ചൂഷണം – മാധവ് ഗാഡ്‌ഗിൽ

Date:

ന്യൂഡൽഹി: കേരളത്തിൽ ആവർത്തിക്കുന്ന ഉരുൾപൊട്ടലുകൾക്ക് കാരണം പ്രകൃതിയുടെ ചൂഷണമാണെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞനായ മാധവ് ഗാഡ്‌ഗിൽ അഭിപ്രായപ്പെട്ടു. അനിയന്ത്രിതമായ നഗരവൽക്കരണം, ടൂറിസം പ്രവർത്തനം, വീടുകൾ, ഹോംസ്‌റ്റേകൾ, സെൻസിറ്റീവ് സോണിലെ റോഡുകളുടെ നിർമ്മാണം, ഉരുൾപൊട്ടൽ സാധ്യതയുള്ള മലനിരകളിലെ മരങ്ങൾ മുറിക്കൽ, അറബിക്കടലിന്റെ താപനില ഉയരുന്നതുമൂലമുള്ള മേഘവിസ്ഫോടനം, അനധികൃത ഖനനം എന്നിവയാണ് ഇതിനു പ്രധാന കാരണം. ഇന്ത്യാ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ ഗാഡ്‌ഗിൽ ഇക്കാര്യം പറഞ്ഞു.

കേരളത്തിൽ അനധികൃത ക്വാറികളുടെ പ്രവർത്തനം വർധിച്ചുവരികയാണെന്നും കോൺഗ്രസ്, സിപിഎം, ബിജെപി അടക്കമുള്ള രാഷ്ട്രീയ പാർട്ടികളുടെ ഒത്താശയോടെ ഇവ പ്രവർത്തിക്കുന്നുവെന്നുമാണ് ഗാഡ്‌ഗിൽ ആരോപിച്ചത്. ക്വാറികൾക്ക് നിയന്ത്രണം കൊണ്ടുവരാത്ത പക്ഷം വലിയ ദുരന്തങ്ങൾ ഉണ്ടാകുമെന്നാണ് അദ്ദേഹം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. പ്രകൃതിസംരക്ഷണത്തിന് ശക്തമായ നിയമങ്ങൾ നിലവിലുണ്ടെങ്കിലും അവ പാലിക്കപ്പെടുന്നില്ല. ജനങ്ങൾ ഈ വിഷയത്തിൽ ബോധവാന്മാരാകണമെന്നും ഇവയെക്കെതിരായി പ്രവർത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മുണ്ടക്കൈയിലെ ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഗാഡ്‌ഗിൽ റിപ്പോർട്ട് വീണ്ടും ചർച്ചയായിട്ടുണ്ട്. കേരളത്തിലെ അനിയന്ത്രിത നിർമ്മാണങ്ങൾക്കെതിരെയുള്ളതായിരുന്നു 2011-ൽ സർക്കാരിന് സമർപ്പിച്ച ഗാഡ്‌ഗിൽ കമ്മിറ്റി റിപ്പോർട്ട്. നിലവിലെ ദുരന്തം നടന്ന മേപ്പാടിയിലെ പരിസ്ഥിതിവിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ചും ഈ റിപ്പോർട്ടിൽ മുന്നറിയിപ്പ് നൽകിയിരുന്നു.

മുണ്ടക്കൈ, ചൂരൽമല, അട്ടമല, നൂൽപ്പുഴ, മേപ്പാടി എന്നീ മേഖലകളെ പരിസ്ഥിതിലോല പ്രദേശങ്ങളുടെ കൂട്ടത്തിൽ ഗാഡ്‌ഗിൽ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ അന്നത്തെ കേന്ദ്രസർക്കാർ ഗാഡ്‌ഗിൽ റിപ്പോർട്ട് തള്ളുകയും, കസ്തൂരിരംഗന്റെ നേതൃത്വത്തിൽ മറ്റൊരു സമിതി റിപ്പോർട്ട് തയ്യാറാക്കാൻ നിയോഗിക്കുകയും ചെയ്തിരുന്നു.

Share post:

Popular

More like this
Related

കോൺഗ്രസിന് താക്കീതുമായി ശശി തരൂർ ; പാർട്ടിക്ക് വേണ്ടെങ്കില്‍ തനിക്ക് മുന്നില്‍ മറ്റുവഴികളുണ്ടെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: കോണ്‍ഗ്രസിന് താക്കീതുമായി ശശി തരൂര്‍ എംപി. കോണ്‍ഗ്രസിന് വേണ്ടെങ്കില്‍ തനിക്ക്...

തെലങ്കാനയിൽ തുരങ്കം തകർന്ന് എട്ട് തൊഴിലാളികൾ കുടുങ്ങി; രക്ഷാപ്രവർത്തനം ഊർജ്ജിതം

ശ്രീശൈലം : തെലങ്കാനയിലെ നാഗർകുർനൂൾ ജില്ലയിൽ ഒരു തുരങ്കത്തിന്റെ മേൽപ്പാളി  തകർന്നു...

ശമ്പള പരിഷ്കരണ കുടിശ്ശിക അനുവദിക്കണം; ട്രൈബ്യൂണലിനെ സമീപിച്ച് ഗവ.കോളജ് ടീച്ചേഴ്സ് ഓർഗനൈസേഷൻ

ഇടുക്കി : കേരളത്തിലെ ആർട്സ് ആൻഡ് സയൻസ് കോളജുകളിലെയും സർവ്വകലാശാലകളിലെയും അദ്ധ്യാപകർക്ക്...