എക്സിറ്റ് പോളുകളെ തള്ളി കോൺഗ്രസ്

Date:

ലോക്സഭാ തിരഞ്ഞെടുപ്പിലെ എക്സിറ്റ് പോളുകളെ തള്ളി കോൺഗ്രസ്. 295 സീറ്റിൽ കൂടുതൽ ഇന്ത്യ സഖ്യം നേടുമെന്ന ആത്മവിശ്വാസം കോൺഗ്രസ് ഇന്നലെയും പങ്കുവച്ചു. ആസൂത്രണം ചെയ്തു പുറത്തിറക്കിയതാണ് ഈ എക്സിറ്റ് പോളുകളെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശും ആരോപിച്ചു.

2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എയുടെ ഉജ്ജ്വല വിജയം പ്രവചിക്കുന്നതായിരുന്നു ശനിയാഴ്ച രാത്രി എക്‌സിറ്റ് പോളുകൾ സ്ട്രീം ചെയ്ത എല്ലാ പ്രധാന സർവ്വേകളും. ബിജെപിയും സഖ്യകക്ഷികളും 300 ൽ പരം സീറ്റുകൾ നേടി മുന്നേറുമെന്നാണ് സർവ്വേ റിപ്പോർട്ട്, ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ബിജെപിക്ക് വോട്ട് വിഹിതം കൂടുമെന്ന് മാത്രമല്ല സീറ്റുകളും കൂടുമെന്നും പ്രവചനമുണ്ട്. ഈ പശ്ചാത്തലത്തിലാണ് എക്സിറ്റ് പോളുകളെ തള്ളി കോൺഗ്രസ് രംഗത്തെത്തിയിരിക്കുന്നത്.

എക്സിറ്റ് പോളുകൾ അശാസ്ത്രീയമാണെന്നും ശരിക്കും ഫലം വരട്ടേയെന്നും തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂരും അഭിപ്രായപ്പെട്ടു. പുറത്ത് വന്ന ഭൂരിപക്ഷം സർവ്വേകളും തിരുവനന്തപുരത്ത് ബിജെപി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിൻ്റെ വിജയം പ്രവചിച്ച പശ്ചാത്തലത്തിലാണ് തരൂരിൻ്റെ പ്രതികരണം. ശക്തമായ ത്രികോണ മത്സരം നടന്ന തിരുവന്തപുരത്ത് പന്ന്യൻ രവീന്ദ്രനാണ് ഇടതുപക്ഷ സ്ഥാനാർത്ഥി.

Share post:

Popular

More like this
Related

ഏപ്രിലിലെ ക്ഷേമപെൻഷൻ വിഷുവിന് മുൻപ് ; 820 കോടി അനുവദിച്ചെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ

തിരുവനന്തപുരം :  വിഷുവിന് മുന്നോടിയായി ഒരു ഗഡു ക്ഷേമ പെൻഷൻ കൂടി...

ഗോകുലം ഗോപാലന്റെ ചെന്നൈ ഓഫീസിൽ ഇ.ഡി റെയ്ഡ് ; പരിശോധനക്ക് കേരളത്തിൽ നിന്നുള്ള സംഘവും

ചെന്നൈ :  പ്രമുഖ വ്യവസായിയും വിവാദമായഎമ്പുരാൻ സിനിമയുടെ നിർമ്മാതാവുമായ ഗോകുലം ഗോപാലന്റെ...