വാതുവയ്പിൻ്റെ ചൂടിൽ സാട്ട ബസാർ ; തെരഞ്ഞെടുപ്പ് പ്രവചനങ്ങളുടെ പേരിൽ ശതകോടികളുടെ ചൂതാട്ടം’

Date:

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ എക്സിറ്റ്പോള്‍ ഫലങ്ങള്‍ പുറത്തുവന്നതിനൊപ്പം സാട്ട ബാസാറും ഉണർന്നു. തെരഞ്ഞെടുപ്പ് പ്രവചനങ്ങളുടെ പേരിൽ ശതകോടികളുടെ ചൂതാട്ടം കൊഴുക്കുകയാണ് ഇവിടെയിപ്പോൾ. ക്രിക്കറ്റ് മത്സരങ്ങള്‍ മുതല്‍ കാലാവസ്ഥ വരെ പ്രവചിച്ച് വാതുവെപ്പ് നടക്കുന്നയിടമാണ് സാട്ട ബസാര്‍ എന്ന വാതുവെപ്പ് കേന്ദ്രം. രഹസ്യമായാണ് വാതുവെപ്പ് നടക്കുന്നത്. എങ്കിലും കോടികൾ കിലുങ്ങും. ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പ് വാതുവെപ്പ് വിപണി 10,000 കോടി കവിഞ്ഞേക്കുമെന്ന് സൂചന നൽകുന്നു.

ഓരോ പാര്‍ട്ടിയും നേടുന്ന സീറ്റുകളുടെ എണ്ണം മുതല്‍ പ്രമുഖ രാഷ്ട്രീയക്കാരുടെ വ്യക്തിഗതവിജയം വരെ വാതുവെപ്പ് വിഷയമാണെന്ന് ഇതുമായി ബന്ധപ്പെട്ടവർ വെളിപ്പെടുത്തുന്നു. സ്ഥാനാര്‍ത്ഥിയുടെ ജനസ്വീകാര്യത, ജാതി പിന്തുണ, തിരഞ്ഞെടുപ്പ് റാലികളിലെ ജനപങ്കാളിത്തം, പാര്‍ട്ടിയുടെ ശക്തി എന്നിങ്ങനെ നിരവധി കാര്യങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് സാട്ട ബസാറില്‍ വാതുവെപ്പിൻ്റെ തുക നിശ്ചയിക്കപ്പെടുന്നത്. വോട്ടിംഗ് ഓരോ ഘട്ടം പിന്നിടുമ്പോഴും നിരക്കില്‍ മാറ്റം വരാം.

പൊതുവേ ബിജെപിക്ക് അനുകൂലമാണ് എക്സിറ്റ്പോള്‍ ഫലങ്ങള്‍. എന്‍.ഡി.എയ്ക്ക് 400 സീറ്റിനടുത്തുവരെ മിക്ക എക്സിറ്റ് പോളുകളും പ്രവചിക്കുന്നു. എക്സിറ്റ് പോള്‍ പുറത്തുവരും മുന്‍പ് ബി.ജെ.പിക്ക് സാധ്യത കുറവാണെന്ന പ്രവചനങ്ങള്‍ ഇപ്പോൾ സാട്ട കമ്മ്യൂണിറ്റുകളുടെ അഭിപ്രായപ്രകടനങ്ങളെയും സ്വാധീനിച്ചിട്ടുണ്ട്. 335 സീറ്റുകള്‍ മുതല്‍ 340 സീറ്റ് വരെയാണ് സാട്ട ബസാര്‍ പ്രവചിച്ചിരിക്കുന്നത്. പൊതുവെ എല്ലാതവണയും സാട്ട ബസാറിന്റെ പ്രവചനം ഏതാണ്ട് കൃത്യമായി വരാറുണ്ടെന്ന് പറയപ്പെടുന്നു. ഇത്തവണയും അത് യഥാര്‍ത്ഥ്യമാവുമോ എന്നാണ് വാതുവെപ്പുകാര്‍ കണ്ണും കാതും കൂർപ്പിച്ച് നോക്കുന്നത്.

ഡല്‍ഹിയും മറ്റ് പല നഗരങ്ങളും കേന്ദ്രീകരിച്ച് നിരവധി സാട്ട കമ്മ്യൂണിറ്റുകളുണ്ടെങ്കിലും തിരഞ്ഞെടുപ്പ് വാതുവെപ്പിൻ്റെ ഏറ്റവും പ്രധാനപ്പെട്ട കേന്ദ്രങ്ങളിലൊന്ന് രാജസ്ഥാനിലെ ഫലോഡി സാട്ട ബസാറാണ്. തിരഞ്ഞെടുപ്പ്, ക്രിക്കറ്റ് മത്സരങ്ങള്‍, കാലാവസ്ഥ എന്നിവയിലെല്ലാം ഏതാണ്ട് കൃത്യമായ ഫലപ്രവചനം നടത്തി ട്രാക്ക് റെക്കോഡിട്ടിട്ടുണ്ട് ഫലോഡി സാട്ട ബസാര്‍.

ഒരു പാര്‍ട്ടി ഒരു പ്രത്യേക സ്ഥാനാര്‍ത്ഥിക്ക് സീറ്റ് നല്‍കുമോ? എത്ര സീറ്റുകളില്‍ ഒരു പാര്‍ട്ടി വിജയിക്കാം, ആരായിരിക്കാം മുഖ്യമന്ത്രിയും പ്രാധാനമന്ത്രിയുമാകുക എന്നിങ്ങനെ പല പ്രവചനങ്ങളും നടക്കും. രാഷ്ട്രീയ സാഹചര്യങ്ങള്‍ മാറുന്നതിനനുസരിച്ച് ഓരോ മണിക്കൂറിലും വാതുവെപ്പ് നിരക്കില്‍ ഏറ്റക്കുറച്ചിലുകൾ സ്വാഭാവികമാണ്. മാധ്യമ റിപ്പോര്‍ട്ടുകളുടെയും പ്രാദേശിക സ്ഥിതിവിവരക്കണക്കുകളുടെയും പിന്തുണയോടെയുള്ള വിശകലനമാണ് സാട്ട വിപണിയുടെ കൃത്യതക്ക് ബലമേകുന്നത്.

രാവിലെ 10 മണി മുതല്‍ അഞ്ച് മണിവരെയാണ് വിപണിയുടെ സമയം. ഫോണ്‍ വഴിയാണ് വാതുവെപ്പ്. ഓരോ ദിവസവും കോടികളാണ് കൈമറിയുന്നത്. ജേതാക്കള്‍ക്ക് മൊബൈല്‍ വാലറ്റുകള്‍ വഴി പണം കൈമാറും. വാതുവെപ്പുകാരുമായുള്ള വ്യക്തിപരമായ വിശ്വാസം മൂലം പ്രാദേശികമായ വാതുവെപ്പുകാര്‍ പണം മുൻകൂർ നിക്ഷേപിക്കേണ്ടതില്ല. എന്നാല്‍ പുറത്തു നിന്നുള്ളവര്‍ ഡിജിറ്റല്‍ ഇടപാടുകള്‍ വഴി പണം നിക്ഷേപിക്കണം.

Share post:

Popular

More like this
Related

മുൻ ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിനെതിരായ പരാതി പേഴ്സണൽ കാര്യമന്ത്രാലയത്തിന് കൈമാറി നിയമ മന്ത്രാലയം

ന്യൂഡൽഹി : സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിനെതിരായ പരാതി...

ഉപരാഷ്ട്രപതിയുടെ പ്രസ്താവന അത്ഭുതപ്പെടുത്തി; ജഗ്ദീപ് ധൻഖറിനെതിരെ വിമർശനവുമായി കപിൽ സിബൽ

ന്യൂഡൽഹി : സുപ്രീം കോടതിയുടെ സമീപകാല വിധിയെ വിമർശിച്ച ഉപരാഷ്ട്രപതി ജഗ്ദീപ്...

കള്ളപ്പണ കേസിൽ ജഗൻ റെഡ്ഡിയുടെ 27.5 കോടി രൂപയുടെ ഓഹരികൾ കണ്ടുകെട്ടി ഇഡി

ഹൈദരാബാദ് : ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി വൈ.എസ്. ജഗൻ മോഹൻ റെഡ്ഡിയുടെ...

കോന്നി ആനക്കൂട്ടിലെ കോൺക്രീറ്റ് തൂൺ ഇളകി വീണ് നാലുവയസ്സുകാരന് ദാരുണാന്ത്യം

കോന്നി : കോന്നി ആനക്കൂട്ടിലെ കോൺക്രീറ്റ് തൂൺ ഇളകിവീണ് നാലു വയസ്സുകാരന്...