1968 – ലെ കേരള റവന്യൂ റിക്കവറി നിയമത്തിൽ ഭേദഗതി വരുത്തി. ബില്ലിന് മന്ത്രിസഭായോഗം അനുമതി നല്കി. നികുതി കുടിശ്ശികയുടെ പലിശ ഈടാക്കുന്നത് കുറയ്ക്കുക, ജപ്തി വസ്തുവിന്റെ വില്പന വിവരങ്ങൾ ഓൺലൈനായി പ്രസിദ്ധപ്പെടുത്തുക, സർക്കാർ ഏറ്റെടുത്ത ഭൂമിയുടെ ഭാഗം കുടിശ്ശിക ബാധ്യത തീർക്കുന്നതിന് ഉതകും വിധം വില്ക്കുന്നതിനുള്ള വ്യവസ്ഥ, റവന്യു റിക്കവറിയിൽ തവണകൾ അനുവദിക്കാൻ സർക്കാരിന് അനുമതി നൽകൽ എന്നിങ്ങനെയാണ് ബില്ലിലെ പ്രധാന ഭേദഗതികൾ.
അതേസമയം ലാൻഡ് റവന്യൂ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ജില്ലാ കളക്ടറേറ്റുകളിലെയും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ, ബിൽഡിംഗ് ടാക്സ് യൂണിറ്റുകൾ, റവന്യൂ റിക്കവറി യൂണിറ്റുകൾ എന്നിവയിലെ 197 താൽക്കാലിക തസ്തികകൾക്കും തുടർച്ചാനുമതി നൽകും. ആലപ്പുഴ, മലപ്പുറം, കാസര്ഗോഡ്, കണ്ണൂര് ജില്ലാ കളക്ടറേറ്റുകളിലെ ലാൻഡ് അക്വിസിഷന് യൂണിറ്റുകളിലെ 20 താൽക്കാലിക തസ്തികകൾ ഉൾപ്പെടെ 217 താല്ക്കാലിക തസ്തികകൾക്കും തുടർച്ചാനുമതിയുണ്ടാകും.