ബി.ജെ.പി അക്കൗണ്ട് തുറക്കില്ല-മനോരമ ന്യൂസ്- വി.എം.ആര്‍ എക്‌സിറ്റ് പോള്‍ ഫലം

Date:

18 സീറ്റു വരെ യു.ഡി.ഫ് നേടും ;
വടകരയും പാലക്കാടും എല്‍.ഡി.എഫി്‌ന്;

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ യു.ഡി.എഫിന് മേല്‍ക്കൈയെന്ന്് മനോരമ ന്യൂസ്-വിഎംആര്‍ എക്‌സിറ്റ് പോള്‍ ഫലം. യു.ഡി.എഫ് 16 മുതല്‍ 18 സീറ്റുകള്‍ നേടാം. എല്‍.ഡി.എഫിന് രണ്ടു മുതല്‍ നാലു സീറ്റു വരെയും ലഭിക്കും. കടുത്ത മല്‍സരം നടന്ന വടകരയില്‍ സി.പി.എം സ്ഥാനാര്‍ത്ഥി കെ.കെ.ശൈലജ വിജയിക്കുമെന്നാണ് എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നത്. വടകരയ്ക്ക് പുറമെ പാലക്കാടും എല്‍.ഡി.എഫിന് ലഭിക്കും. കണ്ണൂരും ആലത്തൂരൂം ഇരു മുന്നണികളും ഒപ്പത്തിനൊപ്പമായതിനാല്‍ ഫലം പ്രവചനാതീതം.

ദേശീയ മാധ്യമങ്ങളുടെ എക്‌സിറ്റ് പോളുകള്‍ ബി.ജെ.പിയ്ക്ക് വിജയം പ്രവചിച്ച തൃശൂരും തിരുവനന്തപുരവും ബി.ജെ.പിയെ തുണയ്ക്കില്ലെന്ന് മാത്രമല്ല തൃശൂരില്‍ സുരേശ് ഗോപി മൂന്നാം സ്ഥാനത്താവുമെന്നാണ് മനോരമ ന്യൂസ് എക്‌സിറ്റ് പോള്‍ ഫലം. യു.ഡി.എഫിന്റെ കെ.മുരളീധരന്‍ 37.53 ശതമാനം നേടി വ്യക്തമായ ഭൂരിപക്ഷം നേടും. എല്‍.ഡി.എഫിന്റെ വി.എസ്.സുനില്‍കുമാറിന് 30.72 ശതമാനം വോട്ടും സുരേഷ് ഗോപിയ്ക്ക് 29.55 ശതമാനം വോട്ടും ലഭിക്കും.

തിരുവനന്തപുരത്ത് എന്‍.ഡി.എ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖരന്റെ വോട്ടു വിഹിതം വര്‍ധിക്കുമെങ്കിലും രണ്ടാം സ്ഥാനത്തേ എത്തുകയുള്ളൂ. നേരിയ ഭൂരിപക്ഷത്തോടെ ശശി തരൂര്‍ വിജയിക്കുമെന്നാണ് പ്രവചനം. പത്തനംതിട്ടയില്‍ ആന്റോ ആന്റണിയും രണ്ടാം സ്ഥാനത്തെത്തും.
കണ്ണൂരിലും ആലത്തൂരിലും യു.ഡി.എഫ്, എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ എക്‌സിറ്റ് പോളില്‍ തുല്യശതമാനം വോ്്ട്ട് നേടിയതായതിനാല്‍ പ്രവചനം അസാധ്യമാണെന്ന് മനോരമ ന്യൂസ് – വി.എം.ആര്‍ എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നു.

Share post:

Popular

More like this
Related

മാതാപിതാക്കൾ ഐസിയുവിൽ ഉപേക്ഷിച്ച കുഞ്ഞിൻ്റെ ചികിത്സയ്ക്കായി മെഡിക്കൽ ബോർഡ് ; ചികിത്സാ ചെലവ് ബാലനിധി ഏറ്റെടുക്കും

തിരുവനന്തപുരം : മാതാപിതാക്കൾ ഐസിയുവിൽ ഉപേക്ഷിച്ച കുട്ടിയുടെ ചികിത്സാ മേൽനോട്ടത്തിന് മെഡിക്കൽ...

‘ഇൻവെസ്റ്റ് കേരള’ നിക്ഷേപക സംഗമം : 5000 കോടി വീതം നിക്ഷേപം പ്രഖ്യാപിച്ച് ലോജിസ്റ്റിക് രംഗത്തെ പ്രമുഖരായ ദുബൈ ഷറഫ് ഗ്രൂപ്പും ലുലു ഗ്രൂപ്പും

കൊച്ചി : രണ്ട് ദിവസമായികൊച്ചിയിൽനടന്നുവരുന്ന 'ഇൻവെസ്റ്റ് കേരള'നിക്ഷേപക സംഗമത്തിൽ 5000 കോടിയുടെ...