ഇടക്കാല ജാമ്യം നീട്ടി നൽകണം എന്നാവശ്യപ്പെട്ട് കെജ്‌രിവാൾ നൽകിയ അപേക്ഷ സുപ്രീം കോടതി സ്വീകരിച്ചില്ല. കെജ്‌രിവാളിന്റെ ഇടക്കാലജാമ്യം നീട്ടില്ല, ജൂണ്‍ രണ്ടിന് തന്നെ തിരികെ ജയിലിലേക്ക് മടങ്ങണമെന്നും സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡാണ് ഇടക്കാലജാമ്യം പരിഗണിച്ചത്. ഇടക്കാല ജാമ്യം നീട്ടി നൽകണം എന്ന ആവശ്യപ്പെട്ട് നൽകിയ അപേക്ഷ സ്വീകരിക്കാൻ സുപ്രീം കോടതി രെജിസ്ടറി വിസമ്മതിച്ചു.
ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് ഇടക്കാല ജാമ്യം ഏഴു ദിവസത്തേക്ക് കൂടി നീട്ടണമെന്ന് അരവിന്ദ് കെജ്‌രിവാൾ അപേക്ഷ നൽകിയത്.