രാജിയിലും ‘ജനകീയ മുദ്ര’ : ഇനി ‘കോളനി’യില്ല: മന്ത്രി പദം ഒഴിയും മുൻപ് രാധാകൃഷ്ണൻ്റെ സുപ്രധാന ഉത്തരവ്.

Date:

പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളിൽപ്പെട്ട ആളുകൾ താമസിക്കുന്ന സ്ഥലങ്ങളുടെ നിലവിലുള്ള വിശേഷണം നീക്കം ചെയ്യാനുള്ള സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ച് മന്ത്രി കെ. രാധാകൃഷ്ണൻ. ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കെ രാധാകൃഷ്ണൻ ചൊവ്വാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ്റെ മന്ത്രിസഭയിൽ നിന്ന് രാജിവെക്കുന്നതിന് നിമിഷങ്ങൾ മുൻപിറക്കിയ ഉത്തരവ്, മന്ത്രിയെന്ന നിലയിൽ ഔദ്യോഗിക ജീവിതത്തിലെ ‘ജനകീയമുദ്ര’യായി അടയാളപ്പെടുത്തും.

ദേവസ്വം, എസ്‌സി, എസ്‌ടി, പിന്നാക്ക വിഭാഗ ക്ഷേമം, പാർലമെൻ്ററികാര്യം എന്നീ വകുപ്പുകൾ വഹിച്ച രാധാകൃഷ്ണൻ മുഖ്യമന്ത്രി വിജയന് രാജിക്കത്ത് ഔദ്യോഗിക വസതിയിൽ കൈമാറി. എം.എൽ.എ സ്ഥാനം രാജിവെച്ച കത്ത് പിന്നീട് സ്പീക്കർ എ.എൻ ഷംസീറിനും കൈമാറി.

സ്ഥാനമൊഴിയുന്നതിന് മുമ്പ്, മന്ത്രി എന്ന നിലയിൽ, സുപ്രധാനമായ ഉത്തരവ് പുറപ്പെടുവിച്ചു കൊണ്ടായിരുന്നു രാജി. പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട കുടുംബങ്ങൾ കൂടുതലായി താമസിക്കുന്ന സ്ഥലങ്ങളെ വിശേഷിപ്പിക്കാൻ ഉപയോഗിച്ചിരുന്ന “കോളനി”, “സങ്കേതം”, “ഊര്” എന്നീ വാക്കുകൾ ഇനി ഉപയോഗിക്കരുതെന്ന് നിർദ്ദേശിച്ചു. അത്തരം വാക്കുകൾ അനാദരവ് ഉളവാക്കുന്നുവെന്നും അതിനാൽ സമയത്തിന് അനുസൃതമായി പുതിയ പേരുകൾ സ്വീകരിക്കേണ്ടത് ഉചിതമാണെന്നും ഉത്തരവ് ചൂണ്ടിക്കാട്ടുന്നു.

നിലവിൽ ഉപയോഗിക്കുന്ന പദങ്ങൾക്ക് പകരം, “നഗർ”, “ഉന്നത്തി”, “പ്രകൃതി” തുടങ്ങിയ പുതിയ പേരുകൾ സ്വീകരിക്കണം. അതത് മേഖലകളിലെ പ്രാദേശിക താൽപ്പര്യമുള്ള പേരുകളും ഉപയോഗിക്കാമെന്ന് ഉത്തരവിൽ പറയുന്നു.

തർക്കങ്ങൾ ഒഴിവാക്കാൻ വ്യക്തികളുടെ പേരിടുന്നത് പരമാവധി ഒഴിവാക്കാനും ഉത്തരവിൽ നിർദ്ദേശമുണ്ട്. നിലവില്‍ വ്യക്തികളുടെ പേര് നൽകിയിട്ടുള്ള സ്ഥലങ്ങളില്‍ ആയത് തുടരാവുന്നതാണെന്നും ഉത്തരവ് വ്യക്തമാക്കുന്നു

കുറച്ചുകാലമായി ഇതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടക്കുന്നുണ്ടെന്നും ഒടുവിൽ ഇത്തരം വാക്കുകൾ ഉപയോഗിക്കുന്ന രീതി നിർത്തലാക്കാൻ തീരുമാനമെടുത്തതായും കെ. രാധാകൃഷ്ണൻ പിന്നീട് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

“കോളനി എന്ന വാക്ക് കൊളോണിയൽ അടിമത്തത്തിൻ്റെ പ്രതീകമാണ്, അതിനാൽ, ഉപയോഗം നിർത്തലാക്കണം,” അദ്ദേഹം വ്യക്തമാക്കി.

വളരെ സംതൃപ്തിയോടെയാണ് സ്ഥാനമൊഴിയുന്നതെന്നും രാജിക്കത്ത് കൈമാറിയ ശേഷം രാധാകൃഷ്ണൻ പറഞ്ഞു. മന്ത്രിയെന്ന നിലയിൽ ജനങ്ങൾക്ക് വേണ്ടി പരമാവധി സേവനം ചെയ്യാനാണ് താൻ ശ്രമിച്ചതെന്ന് സിപിഐ(എം) കേന്ദ്രകമ്മിറ്റി അംഗം കൂടിയായ അദ്ദേഹം പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ആലത്തൂർ മണ്ഡലത്തിൽ നിന്ന് 20,111 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് രാധാകൃഷ്ണൻ വിജയിച്ചത്

Share post:

Popular

More like this
Related

4 ദിവസത്തെ സന്ദർശനത്തിനായി യുഎസ് വൈസ് പ്രസിഡൻറ് ജെ ഡി വാൻസ് നാളെ ഇന്ത്യയിൽ

വാഷിംങ്ടൺ : അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് നാളെ...

ജമ്മു കശ്മീരിൽ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 3 മരണം; നിരവധി പേരെ രക്ഷപ്പെടുത്തി, മരണ സംഖ്യ കൂടിയേക്കും

ജമ്മു കാശ്മീർ : ജമ്മു കശ്മീരിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും...

എറണാകുളത്തിനും യുവമുഖം; എസ്.സതീഷ് സിപിഎം ജില്ലാ സെക്രട്ടറി

കൊച്ചി : സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയായി എസ് സതീഷിനെ തിരഞ്ഞെടുത്തു....

അന്വേഷണവുമായി സഹകരിക്കുമെന്ന് നടി വിന്‍ സി ; ‘അവരുടേത് ധീരമായ നിലപാട് ‘- മന്ത്രി എം.ബി. രാജേഷ്

പാലക്കാട്: നടന്‍ ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരായ വെളിപ്പെടുത്തലില്‍ അന്വേഷണവുമായി സഹകരിക്കാമെന്ന് നടി...