സ്പീക്കര്‍ സ്ഥാനത്തിൽ വിട്ടുവീഴ്ചക്കില്ലാതെ ടിഡ‍ിപി, സമ്മര്‍ദ്ദം കടുപ്പിച്ച് ജെഡിയു; എൻഡിഎ എംപിമാരുടെ യോഗം ഇന്ന്

Date:

എൻഡിഎ എംപിമാരുടെ യോ​ഗം ഇന്ന് ദില്ലിയിൽ നടക്കും. പാർലമെന്‍റിലെ സെൻട്രൽ ഹാളിൽ രാവിലെ 11 മണിക്കാണ് യോ​ഗം. യോ​ഗത്തിൽ നരേന്ദ്രമോദിയെ പാർലമെന്‍റിലെ എൻഡിഎ നേതാവായി തെരഞ്ഞെടുക്കും. എൻഡിഎയുടെ എല്ലാ മുഖ്യമന്ത്രിമാരെയും, ഉപമുഖ്യമന്ത്രമാരെയും, ബിജെപി സംസ്ഥാന അധ്യക്ഷൻമാരെയും ഈ യോ​ഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. എൻഡിഎ എംപിമാരെ മോദി അഭിസംബോധന ചെയ്യും.

യോഗത്തിന് ശേഷം രാഷ്ട്രപതിയെ കണ്ട് മോദിയെ നേതാവായി നിശ്ചയിച്ചതായുള്ള കത്ത് നേതാക്കൾ നല്കും. ഞായറാഴ്ചയാണ് സത്യപ്രതിജ്ഞ.

അതേസമയം സ്പീക്കർ സ്ഥാനത്തിൻ്റെയും അഗ്നിവീര്‍ പദ്ധതിയുടെയും പേരിൽ ടിഡിപിയും ജെഡിയുവും അസ്വസ്ഥരാണെന്നും ആവശ്യത്തിൽ ഉറച്ചുനിൽക്കുന്നതായും വാർത്തകൾ പുറത്തുവരുന്നുണ്ട്.
സ്ഫീക്കർ സ്ഥാനം ടിഡിപിക്ക് നല്കുന്നതില്‍ ബിജെപി നേതാക്കൾ ഇന്നലെയും ചർച്ച നടത്തിയിരുന്നു. ചന്ദ്രബാബു നായിഡു വിട്ടുവീഴ്ചയ്ക്ക് തയാറായില്ലെങ്കില്‍ സ്പീക്കർ സ്ഥാനം ബിജെപി നല്കിയേക്കും.  

ഒരു ക്യാബിനറ്റ് മന്ത്രി സ്ഥാനം എന്ന ബിജെപിയുടെ നിര്‍ദ്ദേശവും ജെഡിയു തള്ളി. അര്‍ഹിക്കുന്ന പ്രാമുഖ്യം മന്ത്രിസഭയില്‍ വേണമെന്നാണ് ജെഡിയു ആവശ്യപ്പെടുന്നത്. അഗ്നിവീര്‍ പദ്ധതി റദ്ദാക്കണമെന്ന് ആവശ്യപ്പെടുന്നില്ലെന്നും മാറ്റം വരുത്തണമെന്നാണ് നിര്‍ദ്ദേശമെന്നും ജെഡിയു അറിയിച്ചിട്ടുണ്ടെന്ന് അറിയുന്നു. മുൻകാലങ്ങളിലെ പോലെ അത്ര അനായാസകരമായിരിക്കില്ല പുതിയ ഭരണ സംവിധാനം എന്നാണ് ജെഡിയുവിൻ്റെയും ടിഡിപിയുടേയും സമീപനങ്ങൾ ബിജെപിക്ക് നൽകുന്ന സന്ദേശം.

Share post:

Popular

More like this
Related

മാതാപിതാക്കൾ ഐസിയുവിൽ ഉപേക്ഷിച്ച കുഞ്ഞിൻ്റെ ചികിത്സയ്ക്കായി മെഡിക്കൽ ബോർഡ് ; ചികിത്സാ ചെലവ് ബാലനിധി ഏറ്റെടുക്കും

തിരുവനന്തപുരം : മാതാപിതാക്കൾ ഐസിയുവിൽ ഉപേക്ഷിച്ച കുട്ടിയുടെ ചികിത്സാ മേൽനോട്ടത്തിന് മെഡിക്കൽ...

‘ഇൻവെസ്റ്റ് കേരള’ നിക്ഷേപക സംഗമം : 5000 കോടി വീതം നിക്ഷേപം പ്രഖ്യാപിച്ച് ലോജിസ്റ്റിക് രംഗത്തെ പ്രമുഖരായ ദുബൈ ഷറഫ് ഗ്രൂപ്പും ലുലു ഗ്രൂപ്പും

കൊച്ചി : രണ്ട് ദിവസമായികൊച്ചിയിൽനടന്നുവരുന്ന 'ഇൻവെസ്റ്റ് കേരള'നിക്ഷേപക സംഗമത്തിൽ 5000 കോടിയുടെ...