ആ എക്‌സാലോജിക്കല്ല ഈ എക്‌സാലോജിക്: ഡോ.തോമസ് ഐസക്ക്

Date:

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ മകൾ വീണയുടെ കമ്പനിയായ എക്‌സാ ലോജിക് കമ്പനിക്ക് ദുബായില്‍ അക്കൗണ്ട് ഉണ്ടെന്ന ബി.ജെ.പി നേതാവ് ഷോണ്‍ ജോര്‍ജിന്റെ ആരോപണം വസ്തുതാവിരുദ്ധമെന്ന് ഡോ.തോമസ് ഐസക്ക്. ഷോണ്‍ ആരോപണം ഉന്നയിച്ച കമ്പനിയല്ല വീണയുടെ ഉടമസ്ഥതിയിലുള്ള എക്‌സാലോജിക് എന്ന് ഡോ.തമോസ് ഐസക്ക്.
വീണയുടെ കമ്പനിയുടെ പേര് എക്‌സാലോജിക് സൊല്യൂഷന്‍സ് എന്നാണ്. ദുബായ് കമ്പനിയുടെ പേര് എക്‌സാലോജിക് കണ്‍സള്‍ട്ടിംഗ് എന്നാണ്. ദുബായ് കമ്പനിക്ക് വിശദീകരണം ആവശ്യപ്പെട്ട് ഒരു മെയില്‍ അയച്ചിരുന്നെങ്കില്‍ വിശദീരണം ലഭിക്കുമായിരുന്നുവെന്നും ഐസക്ക് പറഞ്ഞു.
ദുബായ് കമ്പനിക്ക് അഞ്ച് കോര്‍പ്പറേറ്റ് ഓഫീസുകളാണുള്ളത്. മൂന്നെണ്ണം യുഎഇയിലും ഒരെണ്ണം ലണ്ടനിലും മറ്റൊന്ന് ബാംഗ്ലൂരുമാണ്. ബാംഗ്ലൂരിലെ കമ്പനിയിലെ പേര് എക്‌സാലോജികോ സിസ്റ്റംസ് ആന്‍ഡ് സര്‍വ്വീസസ് െ്രെപവറ്റ് ലിമിറ്റഡ് എന്നാണ്. എന്നു മാത്രമല്ല, ഇവയല്ലാതെ മറ്റൊരു സ്ഥാപനവുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്നും ഷോണ്‍ പറയുന്ന മലയാളികളായ ഉടമസ്ഥര്‍ക്ക് ഒരു രാഷ്ട്രീയ ബന്ധവുമില്ലെന്നും അവര്‍ വ്യക്തമാക്കുന്നു.

ബാംഗ്ലൂരിലെ എക്‌സാലോജിക് കമ്പനി സിഎംആര്‍എല്‍ കമ്പനിയുമായി സര്‍വ്വീസ് കരാറിലേര്‍പ്പെട്ട് നിയമാനുസൃതമായി ഫീസ് വാങ്ങിയതിനെ മാസപ്പടിയായി കഴിഞ്ഞ ഏതാനും മാസങ്ങളായി മാധ്യമങ്ങളും പ്രതിപക്ഷവും ആഘോഷിച്ചുവരികയായിരുന്നു. മാത്യു കുഴല്‍നാടന്‍ അത് കോടതിയില്‍കൊണ്ടുപോയി തിരിച്ചടി നേടിയശേഷം പ്രതിപക്ഷം വലിയ ഇച്ഛാഭംഗത്തിലായിരുന്നു. ഈ ഘട്ടത്തിലാണ് ബിജെപിയുടെ ഷോണ്‍ ജോര്‍ജ്ജ് പുതിയൊരു ആക്ഷേപവുമായിട്ടു വരുന്നത്. ആര് മെനഞ്ഞ കഥയാണ് ഇതെന്നും ഡോ.തോമസ് ഐസക്ക് ചോദിച്ചു.

Share post:

Popular

More like this
Related

ഗാർഹിക എൽപിജി സിലിണ്ടറിൻ്റെ വില കൂട്ടി ; 50 രൂപയുടെ വർദ്ധനവ്

ന്യൂഡൽഹി : ഗാർഹിക എൽപിജി സിലിണ്ടറുകളുടെ വില 50 രൂപ വർദ്ധിപ്പിച്ചതായി...

ഗോകുലം ​ഗോപാലൻ കൊച്ചി ഇഡി ഓഫീസിൽ ; ഫെമ കേസിൽ മൊഴിയെടുപ്പ് തുടരുന്നു

കൊച്ചി: വ്യവസായിയും സിനിമാ നിർമ്മാതാവുമായ ഗോകുലം ഗോപാലനെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി)...