യുകെ തെരഞ്ഞെടുപ്പ്: ലേബർ പാർട്ടി വിജയം ഉറപ്പിച്ചു ; സ്റ്റാർമർ അടുത്ത പ്രധാനമന്ത്രി

Date:

ലണ്ടൻ: പൊതുതെരഞ്ഞെടുപ്പിൽ മികച്ച ഭൂരിപക്ഷം നേടിയ ലേബർ പാർട്ടിയുടെ സർ കെയർ സ്റ്റാർമർ യുണൈറ്റഡ് കിംഗ്ഡത്തിൻ്റെ അടുത്ത പ്രധാനമന്ത്രിയാകും. ഔദ്യോഗികമായി പുറത്തുവരുന്നഫലങ്ങൾ രാജ്യത്തിൻ്റെ രാഷ്ട്രീയ ചിത്രത്തിൽ നാടകീയമായ മാറ്റങ്ങൾക്ക് വഴിവെക്കുന്നതാണ്.

നിലവിലെ പ്രധാനമന്ത്രി ഋഷി സുനക് പരാജയം സമ്മതിച്ചു കഴിഞ്ഞു.
സർക്കാർ രൂപീകരിക്കാനൊരുങ്ങുന്ന സ്റ്റാർമേർട ലേബർ പാർട്ടിയുടെ ഭൂരിപക്ഷം 326 കടന്നു. ആകെയുള്ള 650 സീറ്റുകളിൽ 381 സീറ്റുകൾ ലേബർ നേടിയതോടെ, സ്റ്റാർമറിന് പ്രധാനമന്ത്രി പദത്തിലേക്കുള്ള പരവതാനി വിരിച്ചു കഴിഞ്ഞിരിക്കുന്നു.

പൊതുസേവനത്തിലേക്ക് രാഷ്ട്രീയം തിരിച്ചുവരണമെന്ന അദ്ദേഹത്തിൻ്റെ സന്ദേശം വോട്ടർമാരിൽ ആഴത്തിൽ പ്രതിധ്വനിച്ചു. ഋഷി സുനക്കിനെ സ്ഥാനഭൃംഷ്ടനാക്കുന്ന ഫല സൂചനകൾ കൺസർവേറ്റീവ് പാർട്ടിയുടെ ഭരണത്തെ അമ്പേ തള്ളിക്കളഞ്ഞു.

വിജയശേഷം സ്റ്റാർമർ, ഹോൾബോൺ സെൻ്റ് പാൻക്രാസ് നിയോജക മണ്ഡലത്തിൽ നടത്തിയ ഒരു പ്രസംഗത്തിൽ വോട്ടർമാർ നൽകിയ മാറ്റത്തിനായുള്ള മാൻഡേറ്റ് ഊന്നിപ്പറഞ്ഞു. “മാറ്റം ഇവിടെ തുടങ്ങുന്നു, കാരണം ഇതാണ് നിങ്ങളുടെ ജനാധിപത്യം, നിങ്ങളുടെ സമൂഹം, നിങ്ങളുടെ ഭാവി,” പ്രചാരണവേളയിൽ നൽകിയ വാഗ്ദാനങ്ങൾ നിറവേറ്റുന്നതിനുള്ള തൻ്റെ പ്രതിബദ്ധത ഒരിക്കൽ കൂടി അദ്ദേഹം അടിവരയിട്ട് പ്രഖ്യാപിച്ചു.

തൻ്റെ പാർട്ടിയുടെ തോൽവിയുടെ തോത് അംഗീകരിച്ച്, സുനക് ഖേദം പ്രകടിപ്പിക്കുകയും ഫലത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും ചെയ്തു. “എന്നോട് ക്ഷമിക്കണം,” അദ്ദേഹം താഴ്മയോടെ അറിയിച്ചു. ഒപ്പം സ്റ്റാർമറിന് അഭിനന്ദനങ്ങൾ നേരാനും മറന്നില്ല.

കൺസർവേറ്റീവുകളുടെ “രക്തസ്നാനം” എന്ന് വിശകലന വിദഗ്ധർ വിശേഷിപ്പിക്കുന്ന തെരഞ്ഞെടുപ്പ്, നീണ്ട ടോറി ആധിപത്യത്തിന് ശേഷം ബ്രിട്ടീഷ് രാഷ്ട്രീയത്തിൽ അനിവാര്യമായ മാറ്റത്തിന് അടിവരയിടുന്നു. സ്റ്റാർമേഴ്‌സ് ലേബർ പാർട്ടി കാര്യമായ സ്വാധീനം ചെലുത്തുമെന്ന് വെളിപ്പെടുത്തിയ എക്‌സിറ്റ് പോളുകൾ 170 സീറ്റുകൾ വരെ ഭൂരിപക്ഷം പ്രവചിച്ചിരുന്നു.

രാഷ്ട്രം അധികാര പരിവർത്തനത്തിന് തയ്യാറെടുക്കുമ്പോൾ, സമഗ്രതയോടെ ഭരിക്കുമെന്നും രാഷ്ട്രീയ സ്ഥാപനങ്ങളിൽ വിശ്വാസം പുനഃസ്ഥാപിക്കുമെന്നും സ്റ്റാർമർ പ്രതിജ്ഞയെടുത്തു. രാഷ്ട്രീയത്തെ നന്മയ്‌ക്കുള്ള ശക്തിയാക്കുമെന്നതാണ് സ്റ്റാർമറിൻ്റെ ഉറപ്പ്.

ജനാധിപത്യ പ്രക്രിയയിൽ പങ്കാളികളായ എല്ലാവർക്കും നന്ദി പറഞ്ഞുകൊണ്ടും എല്ലാ പൗരന്മാർക്കും മെച്ചപ്പെട്ട ഭാവി കെട്ടിപ്പടുക്കാനുള്ള തൻ്റെ പ്രതിബദ്ധത ആവർത്തിച്ച് ഉറപ്പിച്ചുകൊണ്ടുമാണ് രാജ്യത്തിൻ്റെ ഭാവി പ്രധാനമന്ത്രി പ്രസംഗം അവസാനിപ്പിച്ചത്. ജനവിധി ഉറപ്പിച്ചതോടെ, നേതൃത്വം ഏറ്റെടുക്കാനും യുണൈറ്റഡ് കിംഗ്ഡത്തിൽ ഭരണത്തിൻ്റെ ഒരു പുതിയ യുഗത്തിന് തുടക്കമിടാനും തയ്യാറെടുക്കുന്ന ലേബർ പാർട്ടിയിലേക്കാണ് ഇനി
എല്ലാ കണ്ണുകളും.

Share post:

Popular

More like this
Related

ക്ഷേമ പെൻഷനിൽ കൈയ്യിട്ട് സര്‍ക്കാര്‍ ജീവനക്കാർ; പെൻഷൻ കൈപ്പറ്റിയതായി കണ്ടെത്തിയ 1458 പേരിൽ ഗസറ്റഡ് ഉദ്യോഗസ്ഥരും!

തിരുവനന്തപുരം : സംസ്ഥാനത്ത് സാമൂഹ്യസുരക്ഷാ പെൻഷൻ തട്ടിപ്പ് നടത്തി സർക്കാർ ജീവനക്കാർ....

സംസ്ഥാനത്ത് വയോജന കമ്മീഷന്‍ രൂപവത്കരിക്കുന്നു –  മന്ത്രി ഡോ. ആർ. ബിന്ദു

തിരുവനന്തപുരം: അവഗണനയും ചൂഷണവും നേരിടുന്ന വയോജനങ്ങളുടെ ഉത്കണ്ഠകൾ പരിഗണിച്ച് അവ പരിഹരിക്കാൻ...

നവീൻ ബാബുവിന്‍റെ മരണം: കേസ് ഡയറി ഹാജരാക്കാൻ ഹൈക്കോടതി നിർദ്ദേശം; സർക്കാരിനോടും സിബിഐയോടും നിലപാട് തേടി

കൊച്ചി: എ‍ഡിഎം നവീൻ ബാബുവിന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട അന്വേഷണത്തിന്‍റെ കേസ് ഡയറി ഹാജരാക്കാൻ...

ജെയ് ഭട്ടാചാര്യ ഇനി യുഎസ് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ഡയറക്ടർ; നാമനിർദ്ദേശം ചെയ്ത് ട്രംപ്

വാഷിങ്ടൻ∙ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ഡയറക്ടറായി ജെയ് ഭട്ടാചാര്യയെ നാമനിർദ്ദേശം...