വോട്ടെണ്ണല്‍ : തത്സമയ ഫലമറിയാന്‍ ഏകീകൃത സംവിധാനം

Date:

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ജൂൺ 04 ന് രാവിലെ എട്ടു മണിക്ക് ആരംഭിക്കുമ്പോൾ  പൊതുജനങ്ങൾക്കും മാധ്യമങ്ങൾക്കും  തത്സമയം ഫലം അറിയാൻ ഏകീകൃത സംവിധാനം സജ്ജമാക്കിയതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റിലും വോട്ടർ ഹെൽപ് ലൈൻ ആപ്പിലും തത്സമയം ഫലം അറിയാനാവും.

ഇലക്ഷൻ കമ്മീഷന്റെ എൻകോർ സോഫ്റ്റ് വെയറിൽ നിന്ന് തിരഞ്ഞെടുപ്പ് ഫലം https://results.eci.gov.in എന്ന വെബ്‌സൈറ്റ് വഴിയാണ് തത്സമയം ലഭ്യമാവുക. ഓരോ റൗണ്ട് വോട്ടെണ്ണൽ കഴിയുമ്പോഴും വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ നിന്ന് നേരിട്ട് എ ആർ ഒമാർ തത്സമയം ലഭ്യമാക്കുന്ന ഫലമാണ് വെബ്‌സൈറ്റിൽ അതത് സമയം ലഭിക്കുക. 

ആദ്യമായാണ് ലോക്‌സഭ തിരഞ്ഞെടുപ്പിൽ ഇത്തരത്തിൽ രാജ്യത്തെ എല്ലാ മണ്ഡലങ്ങളിൽ നിന്നുള്ള ഫലങ്ങൾ ഏകീകൃത സംവിധാനം വഴി ലഭ്യമാക്കുന്നത്. ഇലക്ഷൻ കമ്മീഷന്റെ വോട്ടർ ഹെൽപ് ലൈൻ  (voter helpline) ആപ്പ് വഴിയും തത്സമയ വിവരം ലഭ്യമാക്കും. 

ഹോം പേജിലെ ഇലക്ഷൻ റിസൾട്ട്‌സ് എന്ന മെനുവിൽ ക്ലിക്ക് ചെയ്താൽ ട്രെൻഡ്‌സ് ആന്റ് റിസൾട്ട്‌സ് എന്ന പേജിലേക്ക് പോവുകയും ഫലത്തിന്റെ വിശദവിവരങ്ങൾ ലഭിക്കുകയും ചെയ്യും. വോട്ടർ ഹെൽപ്പ് ലൈൻ ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിൽനിന്നോ ആപ്പിൾ ആപ് സ്റ്റോറിൽനിന്നോ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം. 
 
 സംസ്ഥാനത്തെ എല്ലാ കൗണ്ടിംഗ് സെന്ററുകളിലും മീഡിയ സെന്ററുകൾ സജ്ജമാക്കിയിട്ടുണ്ട്. അവിടെ ഡിജിറ്റൽ ഡിസ്പ്ലേ ബോർഡിലും ലോക്‌സഭാ മണ്ഡലം തിരിച്ചുള്ള തിരഞ്ഞെടുപ്പ് ഫലം ലഭ്യമാകും. വോട്ടെണ്ണൽ ഫലങ്ങൾ തത്സമയം കമ്പ്യൂട്ടർ ശൃംഖലയിൽ ലഭ്യമാക്കി കേന്ദ്രീകൃത ഫലപ്രഖ്യാപനം നടത്തുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷൻ ഉപയോഗിക്കുന്ന എൻകോർ സോഫ്റ്റ് വെയറിന്റെ ട്രയൽ വെള്ളിയാഴ്ചയോടെ വിജയകരമായി പൂർത്തിയാക്കി.

Share post:

Popular

More like this
Related

യുപി സർവ്വകലാശാല പരീക്ഷക്ക് ആർഎസ്എസിനെയും തീവ്രവാദ ഗ്രൂപ്പുകളെയും ബന്ധിപ്പിച്ച് ചോദ്യം ; വിവാദം, പ്രതിഷേധം

മീററ്റ് : ഉത്തർപ്രദേശ് സർക്കാരിന് കീഴിലുള്ള ചൗധരി ചരൺ സിംഗ് സർവ്വകലാശാല പരീക്ഷക്ക്...

പള്ളി സ്വത്തുക്കളെക്കുറിച്ചുള്ള ആർഎസ്എസ് മുഖപത്രത്തിലെ ലേഖനം; യഥാർത്ഥ മാനസികാവസ്ഥ പുറത്തായെന്ന് മുഖ്യമന്ത്രി

തിരുവനതപുരം : രാജ്യത്ത് കത്തോലിക്കാ സഭയുടെ ഉടമസ്ഥതയിലുള്ള സ്വത്തുക്കളെക്കുറിച്ച് ആർ‌എസ്‌എസ് മുഖപത്രത്തിൽ...

കത്തോലിക്കാ സഭയുടെ ഭൂമിയെക്കുറിച്ചുള്ള ആർ എസ് എസ് ലേഖനത്തിനെതിരെ രാഹുൽ ഗാന്ധി

ന്യൂഡൽഹി : വഖഫ് ബില്ലിനെച്ചൊല്ലിയുള്ള  വിമർശനങ്ങൾക്കിടയിൽ രാജ്യത്തെ ഏറ്റവും വലിയ ഭൂവുടമ...