എക്‌സിറ്റ് പോളുകളെല്ലാം സൂചിപ്പിക്കുന്നത് ഒന്ന്; യോഗേന്ദ്ര യാദവ് നിരീക്ഷിക്കുന്നത് മറ്റൊന്ന്!ശരിയേതാവാം?!

Date:

ഏപ്രിൽ 19ന് രാജ്യത്ത് ആരംഭിച്ച ലോക്‌സഭാ തിരഞ്ഞെടുപ്പ് ജൂൺ ഒന്നിന് അവസാനഘട്ട വോട്ടെടുപ്പോടെയാണ് അവസാനിച്ചത്. പിന്നെ, ശനിയാഴ്ച വൈകുന്നേരം മുതൽ എക്‌സിറ്റ് പോൾ ഫലങ്ങളിലാണ് രാജ്യത്തിൻ്റെ കണ്ണ്. എക്‌സിറ്റ് പോൾ സംബന്ധിച്ച വിവരങ്ങൾ വിവിധ വാർത്താ ചാനലുകൾ പുറത്തുവിട്ടു കഴിഞ്ഞു.

എക്‌സിറ്റ് പോളുകളെല്ലാം ഏതാണ്ട് ഒറ്റ ചിത്രമാണ് വരച്ചുകാട്ടുന്നത്. അഞ്ച് വ്യത്യസ്ത സർവ്വേകൾ ബിജെപിക്ക് വ്യക്തമായ ഭൂരിപക്ഷം പ്രവചിക്കുന്നു. രണ്ടെണ്ണം പാർട്ടി അതിൻ്റെ 400 – ൽ എത്തുമെന്നും പ്രതീക്ഷിക്കുന്നു. പിന്നെന്തേ, യോഗേന്ദ്ര യാദവിൻ്റെ നിരീക്ഷണത്തിൽ മാത്രം വ്യത്യസ്ഥത?!

2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഭാരതീയ ജനതാ പാർട്ടി (ബിജെപി) വിജയം ഉറപ്പിച്ചേക്കുമെന്നും എന്നാൽ, നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കഴിഞ്ഞ തവണത്തേപോലെയുള്ള വിജയമായിരിക്കില്ലെന്നും ഇന്ത്യൻ ആക്ടിവിസ്റ്റും പ്സെഫോളജിസ്റ്റും രാഷ്ട്രീയക്കാരനുമായ യോഗേന്ദ്ര യാദവ് പ്രവചിച്ചിക്കുന്നു.

യോഗേന്ദ്ര യാദവ് കോൺഗ്രസിനും ഇന്ത്യാബ്ലോക്കിനും ശക്തമായ സ്വാധീനം പ്രവചിക്കുകയും ബിജെപി കഷ്ടിച്ച് ഭൂരിപക്ഷം നേടുകയും ചെയ്യുമെന്നാണ് പറയുന്നത്. ബിജെപി 240 മുതൽ 260 വരെ സീറ്റുകൾ നേടാനെ സാദ്ധ്യതയുള്ളുവെന്ന് യോഗേന്ദ്ര യാദവിൻ്റെ കണക്കുകൂട്ടൽ.

ബിജെപി 240-260 സീറ്റുകളും സഖ്യകക്ഷികൾ 34-45 സീറ്റുകളും നേടുമെന്ന് അദ്ദേഹം പറഞ്ഞു, അതായത് എൻഡിഎയുടെ ആകെ എണ്ണം 275 നും 305 നും ഇടയിൽ ഉയർന്നേക്കാം.

കോൺഗ്രസിന് 85 മുതൽ 100 ​​വരെ സീറ്റുകളും ഇന്ത്യ ബ്ലോക്കിന് 120 മുതൽ 135 വരെയും സീറ്റുകൾ ലഭ്യമാകാമെന്നുമാണ് യാദവ് പറഞ്ഞു വെക്കുന്നത്.

ഭാരതീയ ജനതാ പാർട്ടിക്ക് അനുകൂലമായ പ്രവചനത്തിന് സോഷ്യൽ മീഡിയയിൽ വിമർശനം ഏറ്റുവാങ്ങുന്ന പ്രശാന്ത് കിഷോർ യോഗേന്ദ്ര യാദവിൻ്റെ ഈ സീറ്റ് പ്രവചനത്തെ പിന്തുണയ്ക്കുന്നു എന്നതും കൗതുകരമാണ്..

ഭരണകക്ഷിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും എതിരെ കാര്യമായ അതൃപ്തി ഇല്ലാത്തതിനാൽ ബിജെപി സുഖകരമായി ഭൂരിപക്ഷം മറികടക്കുമെന്ന് കിഷോർ ഈ ആഴ്ച ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

“നിരാശയും പൂർത്തീകരിക്കാത്ത അഭിലാഷങ്ങളും ഉണ്ടാകാം, പക്ഷേ വ്യാപകമായ രോഷത്തെക്കുറിച്ച് ഞങ്ങൾ കേട്ടിട്ടില്ല,” പ്രശാന്ത് കിഷോർ ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ പറയുന്നു. “ബിജെപിക്ക് അതിൻ്റെ അതിമോഹമായ 370 സീറ്റ്’ ലക്ഷ്യം കൈവരിക്കാൻ കഴിഞ്ഞേക്കില്ല. “

2019 ലെ പൊതുതിരഞ്ഞെടുപ്പിൽ ഹിന്ദി ഹൃദയഭൂമിയായ സംസ്ഥാനങ്ങളിൽ ‘മോദി തരംഗ’ത്തിൽ കയറിയ ബിജെപി 303 ലോക്‌സഭാ സീറ്റുകൾ നേടി. 370 സീറ്റുകൾ നേടണമെങ്കിൽ തമിഴ്‌നാട്, കേരളം, പശ്ചിമ ബംഗാൾ, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിൽ പാർട്ടിക്ക് വൻ വിജയം നേടേണ്ടിവരും.

Share post:

Popular

More like this
Related

വ്യാപാര യുദ്ധത്തിൽ അമേരിക്കയ്ക്ക് തിരിച്ചടി നൽകി ചൈന; യുഎസ് ഉൽപ്പന്നങ്ങൾക്കുള്ള തീരുവ 125 ശതമാനമാക്കി

ബീജിംഗ്: വ്യാപാര യുദ്ധത്തിൽ അമേരിക്കയ്ക്ക് തിരിച്ചടി നൽകി ചൈന. യുഎസ് ഉൽപ്പന്നങ്ങൾക്ക്...

മാളയിലെ ആറ് വയസ്സുകാരന്റെ കൊലപാതകം; തെളിവെടുപ്പ് വേളയിൽ ക്രൂരതയുടെ ചിത്രം വെളിപ്പെടുത്തി പ്രതി

തൃശ്ശൂർ :  മാള കുഴൂരിൽ ആറു വയസ്സുകാരന്റെ കൊലപാതകത്തിൽ പ്രതി കുഴൂർ...