ജലന്ധർ ഉപതെരഞ്ഞെടുപ്പ്: എ.എ.പിയിൽ നിന്ന് ബി.ജെ.പിയിലേക്ക് കൂടുമാറിയ നേതാവ് തോറ്റു; മറിച്ചെത്തിയ മൊഹീന്ദർ ഭഗതിന് വിജയം

Date:

ജലന്ധർ: പഞ്ചാബിലെ ഉപതെരഞ്ഞെടുപ്പിൽ ജലന്ധർ വെസ്റ്റ് മണ്ഡലത്തിൽ എ.എ.പി നേതാവ് മൊഹീന്ദർ ഭഗത് 37,375 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. ബി.ജെ.പിയുടെ ശീതൾ അംഗുരൽ, കോൺഗ്രസിന്‍റെ സുരീന്ദർ കൗർ എന്നിവരെ പിന്നിലാക്കിയാണ് 64 കാരനായ ഭഗതിന്‍റെ ജയം. മാർച്ചിൽ എ.എ.പിയിൽനിന്ന് ബി.ജെ.പിയിലേക്ക് കൂടുമാറിയ നേതാവാണ് ശീതൾ. സിറ്റിങ് എം.എൽ.എ ആയിരുന്ന ശീതൾ പാർട്ടി മാറി രാജിവെച്ചതോടെയാണ് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. അതേസമയം അടുത്തിടെ ബി.ജെ.പിയിൽനിന്ന് എ.എ.പിയിലേക്കെത്തിയ നേതാവാണ് മൊഹീന്ദർ ഭഗത്.

മുൻ കേന്ദ്രമന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ ചുന്നി ലാൽ ഭഗതിന്‍റെ മകനായ മൊഹീന്ദർ, 2022 ൽ ഇതേ മണ്ഡലത്തിൽ ബി.ജെ.പി ടിക്കറ്റിൽ മത്സരിച്ച് പരാജയപ്പെട്ടിരുന്നു. രണ്ട് ഘട്ടങ്ങളിലായി പഞ്ചാബിലെ ബി.ജെ.പി സംസ്ഥാന പ്രസിഡൻ്റുമായിരുന്നു.

ശീതർ അംഗുരൽ 4253 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ 2022ൽ എ.എ.പി സ്ഥാനാർത്ഥിയായി ജലന്ധർ വെസ്റ്റിൽ ജയിച്ചിരുന്നു. ശീതൾ പാർട്ടി മാറിയതോടെ ഇവിടെ എ.എ.പിയുടെ അഭിമാന പോരാട്ടം കൂടിയായി. മുഖ്യമന്ത്രി ഭഗവന്ത് മൻ മണ്ഡലത്തിൽ താമസിച്ചാണ് പ്രചാരണം നടത്തിയത്.

ഉപതെരഞ്ഞെടുപ്പ് വിജയത്തോടെ എഎപിക്ക് 117 അംഗ നിയമസഭയിൽ 90 എന്ന സംഖ്യ ഉറപ്പിക്കാനായി. കോൺഗ്രസിന് -13, ശിരോമണി അകാലിദൾ -മൂന്ന്, ബി.ജെ.പി -രണ്ട്, ബി.എസ്.പി – ഒന്ന്, സ്വതന്ത്രർ – മൂന്ന് എന്നിങ്ങനെയാണ് മറ്റ് പാർട്ടികളുടെ അംഗബലം.

Share post:

Popular

More like this
Related

മുനമ്പം വിഷയത്തിൽ പരിഹാരം കാണാൻ മുഖ്യമന്ത്രി ; ബിഷപ്പുമാരെ ചർച്ചക്ക് വിളിച്ചു

തിരുവനന്തപുരം : മുനമ്പം വിഷയത്തിൽ പ്രശ്നപരിഹാരത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെടൽ. ക്രൈസ്തവ...

സിനിമാസെറ്റിലെ നടൻ്റെ ലഹരി ഉപയോഗം: വിൻസി അലോഷ്യസിൽ നിന്നും എക്സൈസ് വിവരങ്ങൾ തേടും

കൊച്ചി: സിനിമ ചിത്രീകരണത്തിനിടെ നടൻ ലഹരി ഉപയോഗിച്ചെന്ന നടി വിൻസി അലോഷ്യസിൻ്റെവെളിപ്പെടുത്തലിൽ...

വിൻ‌സിയുടെ തുറന്നുപറച്ചിൽ വടിയെടുത്ത് ‘അമ്മ’ ; പരാതി നൽകിയാൽ നടപടി

കൊച്ചി : ചിത്രീകരണ സമയത്ത് സിനിമയിലെ കേന്ദ്ര കഥാപാത്രമായിരുന്ന നടൻ ലഹരി...