ഇതൊരു ഒന്നൊന്നര ‘വൺഡർ’ മാച്ച്! ;4 സെഞ്ച്വറികൾ പിറന്ന കളിയിൽദക്ഷിണാഫ്രിക്കക്കെതിരെ പരമ്പര സ്വന്തമാക്കി ഇന്ത്യൻ വനിതകൾ

Date:

ബെംഗളൂരു: ഇതൊരു ഹരംകൊള്ളിച്ച കളി തന്നെ. കളിക്കളത്തിൽ രണ്ടുടീമും ഇഞ്ചോടിഞ്ച് പോരാടിയപ്പോൾ കാണികൾ ആകാംക്ഷയുടെ മുൾമുനയിലായി – ആരു ജയിക്കും?! ഒടുവിൽ ഇന്ത്യ ജയിച്ചു, നാല് റൺസിന്. രണ്ടാം ഏകദിനത്തിലെ ജയത്തോടെ ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ഏകദിന പരമ്പരയും ഇന്ത്യ സ്വന്തമാക്കി.

ബാഗ്ലൂരിൽ അരങ്ങേറിയ ഇന്ത്യ-ദക്ഷിണാഫ്രിക്ക വനിതാ ഏകദിന പരമ്പരയിലെ രണ്ടാം മത്സരമായിരുന്നു വേദി. തകർപ്പൻ ബാറ്റിങ്ങാണ് ഇരുടീമും പുറത്തെടുത്തത്. പരമ്പര
സ്വന്തമാക്കാൻ ഇന്ത്യൻ വനിതകളും രണ്ടാം ഏകദിനം ജയിച്ച് പരമ്പരയിൽ മുന്നേറാൻ ദക്ഷിണാഫ്രിക്കൻ വനിതകളും.

ആദ്യം ബാറ്റു ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 325 റൺസെടുത്തു. അടിച്ചു തകർത്ത സെഞ്ച്വറിയുമായി കളംനിറഞ്ഞ സ്മൃതി മന്ഥാനയും(136) ക്യാപ്റ്റൻ ഹർമൻ പ്രിത് കൗറും(103*) ഇന്ത്യയെ കൂറ്റൻ സ്കോറിലേക്ക് നയിച്ചു.

88 പന്തിൽ 103 റൺസെടുത്ത ക്യാപ്റ്റൻ ഹർമൻപ്രീത് പുറത്താകാതെ നിന്നു. മന്ദാനക്കു പുറമെ, ഷഫാലി വർമ (38 പന്തിൽ 20), ദയാലൻ ഹേമലത (41 പന്തിൽ 24) എന്നിവരുടെ വിക്കറ്റുകളുകളാണ് ഇന്ത്യക്ക് നഷ്ടമായത്. 13 പന്തിൽ 25 റൺസെടുത്ത് റിച്ച ഘോഷ് പുറത്താകാതെ നിന്നു. മൂന്നാം വിക്കറ്റിൽ മന്ദാനയും കൗറും കൂടി 171 റൺസിന്‍റെ കൂട്ടുകെട്ടുണ്ടാക്കിയാണ് പിരിഞ്ഞത്. നാലാം വിക്കറ്റിൽ കൗറും റിച്ച ഘോഷും ചേർന്നൊരുക്കിയ 54 റൺസിന്‍റെ കൂട്ടുകെട്ടിലാണ് ഇന്ത്യൻ സ്കോർ 300 കടന്നത്

മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയും അതേ നാണയത്തിൻ തിരിച്ചടിച്ചു.
ക്യാപ്റ്റൻ ലോറ വോൾവാർഡും (135*) മാരിസാനെ കാപ്പും(114) നടത്തിയ ഗംഭീര ചെറുത്തു നിൽപ്പ്, ഒരു വേള ദക്ഷിണാഫ്രിക്കയെ വിജയതീരത്തണയ്ക്കുമെന്ന് തോന്നിച്ചതാണ്. പക്ഷെ, 50 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 321 റൺസെടുക്കാനെ അവർക്ക് കഴിഞ്ഞുള്ളൂ.

നദിന ഡെ ക്ലർക്ക് 28 ഉം അന്നക്കെ ബോഷ് 18 ഉം റൺസെടുത്ത് പുറത്തായി. ഇന്ത്യക്ക് വേണ്ടി പൂജ വസ്ത്രാക്കർ, ദീപ്തി ശർമ എന്നിവർ രണ്ടു വിക്കറ്റ് വീതം നേടി.

ഇന്ത്യൻ ഓപ്പണർ സ്മൃതി മന്ഥാനയുടെ അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റ് കരിയറിൽ മറ്റൊരു നാഴികക്കല്ല് കൂടി എഴുതിച്ചേർത്ത കളിയായിരുന്ന ഇക്കഴിഞ്ഞത്. ഏകദിന ക്രിക്കറ്റിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ സെഞ്ച്വറികൾ നേടിയ വനിതാ താരമെന്ന റെക്കോഡിൽ മിഥാലി രാജിനൊപ്പമെത്തി മന്ഥാന. 27കാരിയുടെ ഏകദിന കരിയറിലെ ഏഴാം സെഞ്ച്വറിയാണിത്. മിഥാലിയും ഏഴു സെഞ്ച്വറികൾ നേടിയിട്ടുണ്ട്. അഞ്ചു സെഞ്ച്വറികളുമായി ഹർമൻപ്രീത് കൗറാണ് ഇരുവർക്കും പിന്നിലുള്ളത്. പരമ്പരയിലെ ആദ്യ മത്സരത്തിലും മന്ഥാന സെഞ്ച്വറി നേടിയിരുന്നു. തുടർച്ചയായി രണ്ടു സെഞ്ച്വറികൾ നേടുന്ന ആദ്യ ഇന്ത്യൻ വനിതാ ക്രിക്കറ്ററെന്ന നേട്ടവും മന്ഥാന കൈവരിച്ചു.

ReplyForward

Share post:

Popular

More like this
Related

ബാബാ രാംദേവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് പാലക്കാട് കോടതി

പാക്കോട് : യോഗാചാര്യൻ ബാബാ രാംദേവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് പാലക്കാട്...

‘അച്ഛന് അസുഖം വന്നപ്പോൾ ഗോമൂത്രം കുടിപ്പിച്ചു, 15 മിനുട്ട് കൊണ്ട് പനിമാറി’ ; വിചിത്രവാദവുമായി മദ്രാസ് ഐഐടി ഡയറക്ടർ

ചെന്നൈ: ഗോമൂത്രം കുടിച്ചാൽ രോഗങ്ങൾ മാറുമെന്ന അവകാശവാദവുമായി മദ്രാസ് ഐഐടി ഡയറക്ടർ...

വയനാട് എൻ എം വിജയന്റെ ആത്മഹത്യ; മുൻകൂർ ജാമ്യം ലഭിച്ച കോൺ​ഗ്രസ് നേതാക്കൾ ചോദ്യം ചെയ്യലിന് ഹാജരാകും

കൽപറ്റ: എൻ.എം.വിജയന്‍റെ ആത്മഹത്യ കേസിൽ മുൻകൂർ ജാമ്യം ലഭിച്ചതിന് പിന്നാലെ ചോദ്യംചെയ്യലിന്...