സ്വയം കുഴിച്ച കുഴിയിൽ ബെൽജിയം വീണു; സെൽഫ് ഗോൾ നൽകി ഫ്രഞ്ച് പടയെ ക്വാർട്ടറിലേക്കയച്ചു

Date:

ഡ്യൂസൽഡോർഫ്: യൂറോ കപ്പ് പ്രീക്വാർട്ടറിലെ കരുത്തരുടെ
പോരാട്ടത്തിനൊടുവിൽ ബെൽജിയം സ്വയം കൂഴിച്ച കുഴിയിൽ വീണു. ബെൽജിയം ദാനം നൽകിയ ഗോളിന്റെ ബലത്തിൽ ഫ്രഞ്ച് പട ക്വാർട്ടറിലേക്ക്. 85ാം മിനിറ്റിൽ ബെൽജിയത്തെ നടുക്കിയ ഗോൾ പിറന്നത്. ഡിഫൻഡർ വെട്രോഗന് പറ്റിയ ഒരു കാലബദ്ധം! സെൽഫ് ഗോൾ പക്ഷെ, ഫ്രാൻസിനെ ക്വാർട്ടറിലേക്കും ബെൽജിയത്തെ പുറത്തേക്കും തള്ളിവിട്ടു.. ലോക റാങ്കിങ്ങിൽ രണ്ടും മൂന്നും സ്ഥാനക്കാർ തമ്മിലുള്ള പോരാട്ടത്തിൽ ഒരാൾ പുറത്തുപോകുമെന്നതേ ആരാധകർക്ക് വേദനയുളവാക്കുന്നതാണ്. അതിനിടയിലാണ് ഈ സെൽഫ് ഗോൾ ദുരന്തം!

കളിയിൽൽ ഫ്രാൻസിന് തന്നെയായിരുന്നു തുടക്കം മുതൽ മുൻതൂക്കം. സൂപ്പർതാരം കിലിയൻ എംബാപ്പെയും മാർകസ് തുറാമും അൻ്റോണിയോ ഗ്രീസ്മാനും നയിച്ച ഫ്രഞ്ച് മുന്നേറ്റ നിര ബെൽജിയം ഗോൾ മുഖത്ത് നിരന്തരം ആക്രമണങ്ങൾ അഴിച്ചുവിട്ടെങ്കിലും ഫലം കണ്ടില്ല.  പലതും ബെൽജിയം പ്രതിരോധത്തിൽ നിഷ്പ്രഭമായി. പ്രതിരോധം ഭേദിച്ചെത്തിയ പന്തുകളാകട്ടെ, ഗോൾമുഖത്തു നിന്നും അകലം പാലിച്ച്
ഗ്യാലറിയെ പുൽകി.

മറുഭാഗത്തും ബെൽജിയവും ഇടയ്ക്കിടെ ഗോളവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ലക്ഷ്യത്തിലെത്തിയില്ല. ബെൽജിയം സ്ട്രൈക്കർ ലുക്കാക്കുവിന്റെ ഷോട്ട് മെയ്ഗ്നന്റെ കാലിൽ തട്ടി ലക്ഷ്യം തെറ്റി കെവിൻ ഡിബ്രുയിന്റെ മുന്നിലേക്കെത്തിയ നിമിഷം ഗ്യാലറിയാകെ ഒന്ന് തരിച്ചിരുന്നു പോയതാണ്. വെടിയുണ്ട കണക്കെയുള്ള ഷോട്ട് ഗോളി അത്ഭുതകരമായി തട്ടിയകറ്റി. 

അവസാന നിമിഷങ്ങളിൽ ഇരു ഭാഗവും പ്രതിരോധ ക്കോട്ട ശക്തമാക്കിയതോടെ കളി എക്സട്രാ ടൈമിലേക്ക് നീളുമെന്ന് ഉറപ്പാക്കിയ വേളയിലാണ് ബെൽജിയത്തിൻ്റെ സെൽഫ് ഗോൾ. പെനാൾട്ടി ബോക്സിനകത്ത് നടന്ന
കൂട്ടപൊരിച്ചിലിൽ ഫ്രാൻസിൻ്റെ കോലമൗനി ഗോൾ പോസ്റ്റിലേക്ക് തൊടുത്ത പന്ത് ബെൽജിയം ഡിഫൻഡർ വെർട്ടോംഗന്റെ കാലിൽ തട്ടി സ്വന്തം പോസ്റ്റിലേക്ക് കയറിപ്പോയത്..

Share post:

Popular

More like this
Related

കോൺഗ്രസിന് താക്കീതുമായി ശശി തരൂർ ; പാർട്ടിക്ക് വേണ്ടെങ്കില്‍ തനിക്ക് മുന്നില്‍ മറ്റുവഴികളുണ്ടെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: കോണ്‍ഗ്രസിന് താക്കീതുമായി ശശി തരൂര്‍ എംപി. കോണ്‍ഗ്രസിന് വേണ്ടെങ്കില്‍ തനിക്ക്...

തെലങ്കാനയിൽ തുരങ്കം തകർന്ന് എട്ട് തൊഴിലാളികൾ കുടുങ്ങി; രക്ഷാപ്രവർത്തനം ഊർജ്ജിതം

ശ്രീശൈലം : തെലങ്കാനയിലെ നാഗർകുർനൂൾ ജില്ലയിൽ ഒരു തുരങ്കത്തിന്റെ മേൽപ്പാളി  തകർന്നു...

ശമ്പള പരിഷ്കരണ കുടിശ്ശിക അനുവദിക്കണം; ട്രൈബ്യൂണലിനെ സമീപിച്ച് ഗവ.കോളജ് ടീച്ചേഴ്സ് ഓർഗനൈസേഷൻ

ഇടുക്കി : കേരളത്തിലെ ആർട്സ് ആൻഡ് സയൻസ് കോളജുകളിലെയും സർവ്വകലാശാലകളിലെയും അദ്ധ്യാപകർക്ക്...