അമ്പമ്പോ അല്‍ബേനിയ, ക്രൊയേഷ്യയെ കൂച്ചുവിലങ്ങിട്ടു! ; വീരോചിത സമനില (2-2)

Date:

യൂറോ കപ്പില്‍ ക്രൊയേഷ്യയെ സമനിലയില്‍ തളച്ച് അല്‍ബേനിയ. ഇരു ടീമുകളും രണ്ട് ഗോളുകള്‍ വീതം നേടി. ഇതോടെ ക്രൊയേഷ്യയുടെ പ്രീ ക്വാര്‍ട്ടര്‍ സാദ്ധ്യതകള്‍ തുലാസിലാണ്.
74 മിനിറ്റുവരെ ഒരു ഗോളിന് മുന്നിട്ട് നിന്ന് ക്രൊയേഷ്യയെ വിറപ്പിച്ച അൽബേനിയ അടുത്ത രണ്ട് മിനിറ്റുകൾക്കിടെ സ്വന്തം ഗോൾ പോസ്റ്റിൽ രണ്ട് ഗോളുകൾ ഏറ്റുവാങ്ങുന്ന കാഴ്ചയാണ് കണ്ടത്. ക്രൊയേഷ്യയുടെ ആന്ദ്രേ ക്രമാരിച്ചാണ് ആദ്യ ഗോൾ അടിച്ചു കയറ്റിയത്. രണ്ടാമത്തേത് സെൽഫ് ഗോളും !

എങ്കിലും അസാമാന്യ പോരാട്ടവീര്യത്തോടെ പൊരുതിയ അൽബേനിയ വീണ്ടും ലക്ഷ്യം കണ്ടു – 95 -ാം മിനിറ്റിലെ രണ്ടാം ഗോളും സമനിലയും. ക്വാസിം ലാസിയുടെ വകയായിരുന്നു അല്‍ബേനിയയുടെ ആദ്യ ഗോള്‍. സെൽഫ് ഗോൾ വഴങ്ങിയ ക്ലോസ് ഗസുലയുടെ തന്നെയായിരുന്നു സമനില ഗോൾ നേടിയതും. സമനിലയോടെ ക്രൊയേഷ്യ രണ്ട് മത്സരങ്ങളില്‍ നിന്ന് ഒരു പോയിന്റുമായി നാലാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. ആദ്യ മത്സരത്തില്‍ അവര്‍ സ്‌പെയ്‌നിനോട് തോറ്റിരുന്നു. അല്‍ബേനിയ മൂന്നാം സ്ഥാനത്താണ്. ആദ്യ മത്സരത്തില്‍ അവര്‍ ഇറ്റലിയോട് പരാജയപ്പെട്ടിരുന്നു.

മത്സരത്തിലെ ആദ്യ ഗോള്‍ അല്‍ബേനിയയുടെ വകയായിരുന്നു. കളിയുടെ 11-ാം മിനിറ്റില്‍. ജാസിര്‍ അസാനിയുടെ പാസില്‍ നിന്നായിരുന്നു ഗോള്‍. വലത് വിംഗില്‍ നിന്ന് അസാനിയുടെ ക്രോസില്‍ ലാസിക്കൊന്ന് തലവെച്ചുകൊടുക്കുകയെ വേണ്ടിയിരുന്നുള്ളൂ. 31-ാം മിനിറ്റില്‍ ലീഡുയര്‍ത്താനുള്ള അവസരം കൈവന്നതാണ് അല്‍ബേനിയക്ക്. ലക്ഷ്യം കാണാനായില്ല. ആദ്യ പകുതിക്ക് തൊട്ടുമുമ്പ് ലഭിച്ച മറ്റൊരു അവസരം ക്രൊയേഷ്യന്‍ ഗോള്‍ കീപ്പര്‍ ലിവകോവിച്ചിന്റെ സേവിൽ അകന്നുപോയി.

ഇതിനിടയിലാണ് 74-ാം മിനിറ്റിൽ ആന്ദ്രെ ക്രാമറിച്ചിൻ്റെ ഗോളും 76-ാം മിനിറ്റിൽ ക്ലോസ് ജസുലയുടെ സെൽഫ് ഗോളും പിറക്കുന്നത്. ക്രൊയേഷ്യക്ക് മുൻതൂക്കം കിട്ടിയ സമയം. അല്‍ബേനിയന്‍ പ്രതിരോധ നിരയുടെ കാലുകള്‍ക്കിടയിലൂടെ ആന്ദ്രെ ക്രാമറിച്ച് തൊടുത്ത ഷോട്ട് ഗോൾ വലയുടെ ഇടത് മൂലയിൽ മുത്തമിട്ടു. രണ്ട് മിനിറ്റുകള്‍ക്ക് ശേഷം സെല്‍ഫ് ഗോളിലൂടെ ക്രൊയേഷ്യ ലീഡെടുത്തു. പന്ത് ക്ലിയര്‍ ചെയ്യുന്നതിനിടെ അബദ്ധത്തില്‍ ക്ലോസ് ഗസുലയുടെ കാലില്‍ തട്ടി ഗോള്‍വര കടക്കുകയായിരുന്നു.

Share post:

Popular

More like this
Related

കോൺഗ്രസിന് താക്കീതുമായി ശശി തരൂർ ; പാർട്ടിക്ക് വേണ്ടെങ്കില്‍ തനിക്ക് മുന്നില്‍ മറ്റുവഴികളുണ്ടെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: കോണ്‍ഗ്രസിന് താക്കീതുമായി ശശി തരൂര്‍ എംപി. കോണ്‍ഗ്രസിന് വേണ്ടെങ്കില്‍ തനിക്ക്...

തെലങ്കാനയിൽ തുരങ്കം തകർന്ന് എട്ട് തൊഴിലാളികൾ കുടുങ്ങി; രക്ഷാപ്രവർത്തനം ഊർജ്ജിതം

ശ്രീശൈലം : തെലങ്കാനയിലെ നാഗർകുർനൂൾ ജില്ലയിൽ ഒരു തുരങ്കത്തിന്റെ മേൽപ്പാളി  തകർന്നു...

ശമ്പള പരിഷ്കരണ കുടിശ്ശിക അനുവദിക്കണം; ട്രൈബ്യൂണലിനെ സമീപിച്ച് ഗവ.കോളജ് ടീച്ചേഴ്സ് ഓർഗനൈസേഷൻ

ഇടുക്കി : കേരളത്തിലെ ആർട്സ് ആൻഡ് സയൻസ് കോളജുകളിലെയും സർവ്വകലാശാലകളിലെയും അദ്ധ്യാപകർക്ക്...