ഇന്ത്യ – ദക്ഷിണാഫ്രിക്ക കലാശപോരാട്ടം ഇന്ന്; സമ്മാന തുകയിൽ കോടികൾ കിലുങ്ങും

Date:

ബാര്‍ബഡോസ്: ഗ്രൂപ്പ് ഘട്ടം, സൂപ്പര്‍ എട്ട്, സെമിഫൈനല്‍ എന്നിവയിലൂടെ തോല്‍വി അറിയാതെ എത്തിയ രണ്ടു ടീമുകള്‍, ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഇന്ന് ട്വന്റി20 ലോകകപ്പ് കലാശപ്പോരാട്ടത്തില്‍ ഏറ്റുമുട്ടും. ഇന്ത്യന്‍ സമയം രാത്രി 8 മണിക്കാണ് കളി.

ശനിയാഴ്ചത്തെ ഫൈനലിനുള്ള ഒരുക്കത്തിനായി ഇരു ടീമുകളും വ്യാഴാഴ്ച രാത്രി ബാര്‍ബഡോസില്‍ എത്തിയിരുന്നു. ട്രിനിഡാഡില്‍ നിന്നുള്ള ചാര്‍ട്ടര്‍ ഫ്‌ലൈറ്റിനായി ദക്ഷിണാഫ്രിക്ക ദിവസം മുഴുവന്‍ വിമാനത്താവളത്തില്‍ കാത്തുനിന്നു. ഗയാനയില്‍ ഇംഗ്ലണ്ടിനെതിരായ സെമിഫൈനല്‍ വിജയത്തിന് ശേഷം ഇന്ത്യ അര്‍ദ്ധരാത്രിയോടെയാണ് ബാര്‍ബഡോസില്‍ ലാന്‍ഡ് ചെയ്തത്.

ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഒരുപോലെ താരസമ്പന്നമാണ്. അതിനാല്‍ തന്നെ മത്സരം കടുക്കും. ആരാവും കപ്പ് നേടുകയെന്ന് പ്രവചിക്കുക പോലും അസാദ്ധ്യമാണ്. എങ്കിലും കൂടുതല്‍ സാദ്ധ്യത ഇന്ത്യക്കാണെന്ന് വിദഗ്ദര്‍.

ട്വന്റി 20 ലോകകപ്പില്‍ മൂന്നാം തവണയാണ് ഇന്ത്യ ഫൈനല്‍ കളിക്കുന്നത്. കന്നിക്കപ്പ് കരസ്ഥമാക്കിയത് ടീം ഇന്ത്യയുടെ ധോണിപ്പടയായിരുന്നു. 2014 ല്‍ ശ്രീലങ്കയോട് പരാജയപ്പെട്ടു. പത്ത് വര്‍ഷത്തിന് ശേഷം ഇപ്പോള്‍ വീണ്ടും ഫൈനല്‍. ഹിറ്റ്മാനും കൂട്ടരും കപ്പും കൊണ്ടേ മടങ്ങൂ എന്ന വാശിയിലാണ്.

ദക്ഷിണാഫ്രിക്കയാവട്ടെ, ആദ്യമായാണ് ഫൈനലില്‍ എത്തുന്നത്. അതുകൊണ്ട് തന്നെ കന്നി ഐസിസി ട്രോഫി നേടാനുള്ള ആവേശം അവരിലും കാണും. അഭിമാന കിരീടം എന്നതാണ് രണ്ടു ടീമുകളുടേയും ലക്ഷ്യം. ശക്തമായ പോരാട്ടം തന്നെ ഇതിനായി കാഴ്ചവെച്ചേക്കും.
കളി പൊളിക്കട്ടെ, ക്രിക്കറ്റ് പ്രേമികള്‍ ആവേശപുളകിതരാവട്ടെ.

ഇന്ത്യദക്ഷിണാഫ്രിക്ക ഫൈനലില്‍ ജയിച്ച് കിരീടം നേടുന്ന ടീമിനെ കാത്തിരിക്കുന്നത് കോടികളുടെ കിലുക്കമുള്ള സമ്മാനത്തുകയാണ് ജയിച്ചാലും തോറ്റാലും കോടി! എന്നാല്‍ സംഖ്യയുടെ വലുപ്പത്തില്‍ വലിയ വ്യത്യാസമുണ്ട്. ഫൈനല്‍ മത്സരത്തിലെ വിജയിക്ക് ലഭിക്കുന്നത് ഏകദേശം 20.36 കോടി രൂപയാണ്. റണ്ണറപ്പാകുന്ന ടീമിന് 10.63 കോടി.

സെമിയില്‍ കളിച്ച ടീമുകള്‍ക്ക് 6.5 കോടി രൂപ വീതം ലഭിക്കും. ഇംഗ്ലണ്ടും അഫ്ഗാനിസ്ഥാനുമാണ് സെമിയില്‍ പുറത്തായ ടീമുകള്‍. സൂപ്പര്‍ എട്ട് കളിച്ച ടീമുകള്‍ക്ക് 3.6 കോടിയാണ് സമ്മാനത്തുക. ബംഗ്ലാദേശ്, ഓസ്‌ട്രേലിയ, അമേരിക്ക, വെസ്റ്റ് ഇന്‍ഡീസ് എന്നിവരാണ് സൂപ്പര്‍ എട്ടില്‍ പുറത്തായ ടീമുകള്‍.

2023 ലെ ഇന്ത്യയുടെ ഏകദിന ടീമിലെ ഒമ്പത് കളിക്കാര്‍ ബാര്‍ബഡോസിലും പോരിനിറങ്ങുന്നുണ്ട്. ഓസ്‌ത്രേലിയോടും ഇംഗ്ലണ്ടിനോടുമുള്ള കണക്കുകളെല്ലാം തീര്‍ത്തു കൊണ്ടാണ് ഇവര്‍ കപ്പില്‍ മുത്തമിടാന്‍ എത്തുന്നത്. ദക്ഷിണാഫ്രിക്കയുടെതാകട്ടെ, 2023 ലോകകപ്പ് ടീമിലെ 11പേരും ഈ ടൂര്‍ണമെന്റിലുമുണ്ട്. അന്നത്തെ സെമിഫൈനലില്‍ ഓസ്‌ട്രേലിയയോട് മൂന്ന് വിക്കറ്റിന് തോറ്റതിന്റെ വേദനാജനകമായ ഓര്‍മ്മകള്‍ ഇപ്പോളവര്‍ താങ്ങി നടക്കുന്നില്ല. എന്തെന്നാല്‍, എബി ഡിവില്ലിയേഴ്‌സ്, ഡെയ്ല്‍ സ്‌റ്റെയ്ന്‍, ജാക്വസ് കാലിസ്, അലന്‍ ഡൊണാള്‍ഡ് എന്നിവരെല്ലാം പരാജയപ്പെട്ടിടത്തേക്കാണ് ഇവരും അന്ന് എത്തിപ്പെട്ടത്. പക്ഷെ, അവര്‍ക്കൊന്നും കഴിയാത്തത് ഇപ്പോള്‍ ഇവര്‍ കൈയ്യെത്തും ദൂരത്ത് എത്തിച്ചിരിക്കുന്നു ആദ്യമായി ട്വന്റി20 ലോകകപ്പ് ഫൈനലില്‍.

എതിര്‍ ടീമിനെതിരെ കൃത്യമായ തന്ത്രങ്ങള്‍ മെനയാനുള്ള ഇടവേള മാത്രമാണ് ഇനി വരുന്ന മണിക്കൂറുകള്‍ രണ്ട് ടീമിനും ഗ്രൗണ്ടിലെത്തിയാല്‍ ഉണര്‍ന്ന് കളിക്കുക എന്നത് മാത്രമെ വിജയ മന്ത്രമുള്ളൂ. ആത്യന്തിക സമ്മാനവുമായി ഒരാള്‍ മാത്രമേ നടക്കൂ. കാത്തിരിക്കാം അതിന്റെ സുഖമൊന്നു വേറെ!

Share post:

Popular

More like this
Related

‘കെസിഎ ഭാരവാഹികളുടെ ഈഗോ സ‍ഞ്ജുവിന്‍റെ കരിയര്‍ തകര്‍ക്കുന്നു’; ചാമ്പ്യൻസ് ട്രോഫി ടീം സെലക്ഷനിൽ  വിമര്‍ശനവുമായി ശശി തരൂര്‍

തിരുവനന്തപുരം: മലയാളി താരം സഞ്ജു സാംസണെ ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമില്‍ ഉള്‍പ്പെടുത്താത്തതില്‍...

ചെകുത്താന്‍റെ സ്വഭാവമുള്ള ഗ്രീഷ്മ ഷാരോണിന്‍റെ സ്നേഹത്തെക്കൂടിയാണ് കൊലപ്പെടുത്തിയതെന്ന് പ്രോസിക്യൂഷൻ

തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ വധക്കേസിൽ വാദം പൂർത്തിയായി. ശിക്ഷാവിധി തിങ്കളാഴ്ച. ഗ്രീഷ്മയ്ക്ക് എന്തെങ്കിലും...

ലഹരി വില്ലനായി ; താമരശ്ശേരിയിൽ മാതാവിനെ വെട്ടിക്കൊന്ന് മകൻ

കോഴിക്കോട് : താമരശ്ശേരിയിൽ മാതാവിനെ  വെട്ടിക്കൊലപ്പെടുത്തി മകൻ. അടിവാരം കായിക്കൽ മുപ്പതേക്ര...

പാർലമെൻ്റ് സമ്മേളനം ജനുവരി 31 മുതൽ; ബജറ്റ് അവതരണം ഫെബ്രുവരി ഒന്നിന്

ന്യൂഡൽഹി : പാർലമെൻ്റിൻ്റെ ബജറ്റ് സമ്മേളനം ജനുവരി 31 മുതൽ ഏപ്രിൽ...