ഇന്ത്യ-പാക്ക് പോരാട്ടം ഇന്ന് : ആശങ്കക്ക് വിരാമം, രോഹിത് കളിക്കും; സജ്ജുവും.

Date:

രാജ്യാന്തര ക്രിക്കറ്റിലെ എക്കാലത്തേയും ഒന്നാം നമ്പർ പോരാട്ടവീര്യത്തിന് പേരുകേട്ട ഇന്ത്യ– പാക്കിസ്ഥാൻ മത്സരം 2024 T20 ലോകകപ്പിൽ ഇന്നരങ്ങേറും. ന്യൂയോർക്കിലെ നാസ കൗണ്ടി ക്രിക്കറ്റ് സ്റ്റേഡിയമാണ് ഇത്തവണ അതിന് സാക്ഷ്യമാകുക. ആദ്യ മത്സരത്തിൽ അയർലൻഡിനെതിരെ ബാറ്റ് ചെയ്യവെ വിരലിനേറ്റ പരിക്ക് കാരണം ക്യാപ്റ്റൻ രോഹിത് ശർമ്മക്ക് പാക്കിസ്ഥാനെതിരെ കളിക്കാനാവുമോ എന്ന് ആശങ്ക ഇന്ത്യൻ ക്യാംപിൽ ഉണ്ടായിരുന്നു. എന്നാൽ രോഹിത് കളിക്കുമെന്ന വാർത്ത വന്നതോടെ ആരാധകരും ആവേശത്തിലാണ്. അതേപോലെ സഞ്ജുവിന്റെ ലോകകപ്പ് അരങ്ങേറ്റത്തിനും നാസ കൗണ്ടി സ്റ്റേഡിയം വേദിയാകും എന്നാണ് ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾ കരുതുന്നത്.

ഇന്ത്യയും പാക്കിസ്ഥാനും നേർക്കുനേർ വരുമ്പോഴെല്ലാം സൂപ്പർ ത്രില്ലർ മത്സരങ്ങളാണ് അരങ്ങേറുക പതിവ്. ലോകകപ്പ് വേളയിലേക്കെത്തുമ്പോൾ വരുമ്പോൾ പോരാട്ടം ഒന്നുകൂടി കടുക്കും. അയർലൻഡിനെതിരായ ആദ്യമത്സരത്തിൽ 8 വിക്കറ്റ് ജയം നേടിയ ഇന്ത്യ ആത്മവിശ്വാസത്തോടെയായിരിക്കും കളത്തിലിറങ്ങുക.

പാക്കിസ്ഥാൻ ആദ്യമത്സരത്തിൽ യുഎസ്എയോടു തോറ്റതിന്റെ ആഘാതത്തിലാണെങ്കിലും ഇന്ത്യയോടുള്ള മത്സരമാകുമ്പോൾ സടകുടഞ്ഞെണീക്കും. ക്രിക്കറ്റ് ആരാധകർക്ക് ഇന്ത്യാ – പാക് പോരാട്ടം എന്നും ഒരു പുതു വിരുന്നാണ്.

ശക്തമായ ടോപ് ഓർഡർ, 4 പ്രീമിയം ഓൾറൗണ്ടർമാർ, മികച്ച ഫോമിലുള്ള 3 പേസർമാർ–  കരുത്തുറ്റ ടീമായാണ് ക്യാപ്റ്റൻ രോഹിത് ശർമ്മ കളത്തിലിറങ്ങുന്നത്. പിച്ചിനെ ചൊല്ലി ഇപ്പോഴെ ആക്ഷേപങ്ങൾ ഉയർന്നിട്ടുണ്ടെങ്കിലും ആദ്യ മത്സരത്തിൽ ഇതേ ഗ്രൗണ്ടിൽ
അയർലൻഡിനെ നേരിട്ട ആത്മവിശ്വാസം കരുത്തായേക്കും. അയർലൻഡ് ഉയർത്തിയ 97 റൺസ് വിജയലക്ഷ്യം 12.2 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ മറികടന്നത്. ഇന്ന് അതേ ഗ്രൗണ്ടിൽ പാക്കിസ്ഥാനെ തോൽപിച്ച് 4 പോയിന്റുമായി ഗ്രൂപ്പ് എയിൽ ഒന്നാം സ്ഥാനം ഉറപ്പിക്കുക എന്നതായിരിക്കും ടീം ഇന്ത്യയുടെ ലക്ഷ്യം.  ഗ്രൂപ്പ് എയിൽ യുഎസ്എ, ഇന്ത്യ, കാനഡ എന്നിവർക്കു പുറകിലായി നാലാമതാണ് ഇപ്പോൾ പാക്കിസ്ഥാൻ.  

മത്സരം രാത്രി 8 മുതൽ സ്റ്റാർ സ്പോർട്സ് ചാനലുകളിലും ഹോട്ട്സ്റ്റാറിലും തത്സമയം കാണാം.

Share post:

Popular

More like this
Related

തെലങ്കാന ഫാർമ പ്ലാൻ്റ് സ്ഫോടനത്തിൽ മരണസംഖ്യ 34 ആയി; ഇനിയും കൂടിയേക്കും

സംഗറെഡ്ഡി : തെലങ്കാന സംഗറെഡ്ഡി ജില്ലയിലെ ഒരു ഫാർമസ്യൂട്ടിക്കൽ പ്ലാന്റിൽ തിങ്കളാഴ്ചയുണ്ടായ...

സയണിസ്റ്റുകളും ആർഎസ്എസും ഇരട്ടപെറ്റ മക്കൾ’- മുഖ്യമന്ത്രി പിണറായി വിജയൻ

.ഇസ്രയേലിലെ സയണിസ്റ്റുകളും ആർഎസ്എസും ഇരട്ടപെറ്റ മക്കളാണെന്ന് വിമർശനവുമായി പിണറായി വിജയൻ. സയണിസ്റ്റുകളുടെ...

വോൾവോ കാറും 100 പവൻ സ്വർണ്ണവും പോരാ, പിന്നെയും സ്ത്രീധന പീഡനം’; നവവധു ജീവനൊടുക്കി

തിരുപ്പൂർ : തമിഴ്നാട്ടിലെ തിരുപ്പൂരിൽ 27 വയസ്സുള്ള നവവധു ആത്മഹത്യ ചെയ്തു....

വിഎസിൻ്റെ ആരോഗ്യനില അതീവ ഗുരുതരം ; ആന്തരികാവയവങ്ങളുടെ പ്രവർത്തനം കാര്യക്ഷമമല്ലെന്ന് വിദഗ്‌ധ സംഘം

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യ നില അതീവ ഗുരുതരം....