കാൽപ്പന്തുകളിയുടെ ആരവം നിലയ്ക്കുന്നില്ല; ഇനി യൂറോ കപ്പിന്റെ ആവേശത്തിലേക്ക്: മാച്ച് ഷെഡ്യൂളും ഫോർമാറ്റും മത്സര സമയവും അറിയാം

Date:

യൂറോപ്പിൽ ‘മിനി ലോകകപ്പ്’ ജൂൺ 15 ന് അരങ്ങേറും. രാജ്യാന്തര ഫുട്ബാളിൽ ലോകകപ്പ് കഴിഞ്ഞാൽ ഏറ്റവുമധികം കാണികൾ കണ്ണും നട്ട് കാത്തിരിക്കുന്ന കാൽപ്പന്ത് പോരാട്ടമാണ് യൂറോ കപ്പ്! ഇനിയുള്ള നാളുകൾ വമ്പൻ ടീമുകളുടെയും താരങ്ങളുടെയും മികച്ച പ്രകടനങ്ങൾ മാറ്റുരയ്ക്കുന്നത് കാണാൻ ആരാധകർക്ക് അവസരമൊരുങ്ങും.

യുവേഫ യൂറോപ്യൻ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് അഥവാ യൂറോ കപ്പ് യൂറോപ്യൻ ഫുട്ബോൾ അസോസിയേഷന്റെ കീഴിൽ വരുന്ന രാജ്യങ്ങളൂടെ ദേശീയടീമുകൾ പങ്കെടുക്കുന്ന പ്രധാന ഫുട്ബോൾ ചാമ്പ്യൻഷിപ്പാണ്. 1960 മുതൽ ചാമ്പ്യൻഷിപ് നിലവിലുണ്ട്. നാല് വർഷങ്ങൾ കൂടുമ്പോഴാണ് മൽസരങ്ങൾ നടക്കുക

2024- ൽ ജർമ്മനി ആതിഥേയത്വം വഹിക്കുന്ന
യൂറോകപ്പിൽ 24 ടീമുകളാണ് പങ്കെടുക്കുന്നത്. ശനിയാഴ്ച പുലർച്ചെ ഇന്ത്യൻ സമയം 12.30ന് ആതിഥേയരായ ജർമ്മനി സ്കോട്ട്‍ലൻഡുമായി ഏറ്റുമുട്ടുന്നതോടെ കിരീടപ്പോരാട്ടത്തിന് തുടക്കമാകും. ഫ്രാൻസും ജർമ്മനിയും സ്​പെയിനും പോർച്ചുഗലും ഇംഗ്ലണ്ടും നെതർലാൻഡ്സും ബെൽജിയവും ഇറ്റലിയുമെല്ലാം അടങ്ങുന്ന ലോക ഫുട്ബാളിലെ കരുത്തരുടെയെല്ലാം കളിവൈഭവം ഒരിക്കൽ കൂടി കൺകുളിക്കെ ആസ്വദിക്കാൻ ലോകമെമ്പാടുമുള്ള ഫുട്ബാൾ പ്രേമികൾ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്. ജൂലൈ 15 നാണ് ഫൈനൽ.

ആറ് ഗ്രൂപ്പുകളിലായി 24 ടീമുകളാണ് ഏറ്റുമുട്ടുന്നത്. ഗ്രൂപ്പ് ‘എ’യിൽ ജർമനി, സ്കോട്ട്ലൻഡ്, ഹംഗറി, സ്വിറ്റ്സർലൻഡ്.

‘ബി’ ഗ്രൂപ്പിൽ സ്പെയിൻ, ക്രൊയേഷ്യ, ഇറ്റലി, അല്‍ബേനിയ ടീമുകൾ

‘സി’യിൽ സ്ലോവേനിയ, ഡെന്മാർക്ക്, സെർബിയ, ഇംഗ്ലണ്ട്.

ഗ്രൂപ്പ് ‘ഡി’യിൽ പോളണ്ട്, നെതർലാൻഡ്സ്, ഓസ്ട്രിയ, ഫ്രാൻസ് ടീമുകൾ.

‘ഇ’യിൽ ബെല്‍ജിയം, സ്ലൊവാക്യ, റുമാനിയ, ഉക്രെയ്ൻ എന്നിവർ.

‘എഫ്’ൽ തുർക്കി, ജോർജിയ, പോർച്ചുഗല്‍, ചെക്ക് റിപ്പബ്ലിക് എന്നിവരും അണിചേരും

മിക്ക മത്സരങ്ങളും ഇന്ത്യൻ സമയം പുലർച്ചെ 12.30 ന് ആണെങ്കിലും ചില മത്സരങ്ങൾ വൈകീട്ട് 6.30നും രാത്രി 9.30 നും നടക്കും.

ജൂണ്‍ 15:

ഉദ്ഘാടന മത്സരം : ജർമ്മനി – സ്കോട്ട്ലൻഡ്: ഇന്ത്യൻ സമയം പുലർച്ചെ 12.30

ഹംഗറി – സ്വിറ്റ്സർലൻഡ്: വൈകീട്ട് 6.30

സ്പെയിൻ – ക്രൊയേഷ്യ: രാത്രി 9.30

ജൂണ്‍ 16:

ഇറ്റലി – അല്‍ബേനിയ: 12.30

പോളണ്ട് – നെതർലാൻഡ്സ്: 6.30

സ്ലോവേനിയ – ഡെന്മാർക്ക്: 9.30

ജൂണ്‍ 17:

സെർബിയ – ഇംഗ്ലണ്ട്: 12.30

റുമാനിയ – യുക്രെയ്ൻ: 6.30

ബെല്‍ജിയം – സ്ലൊവാക്യ: 9.30

ജൂണ്‍ 18:

ഓസ്ട്രിയ – ഫ്രാൻസ് -12.30

തുർക്കി – ജോർജിയ – 9.30

ജൂണ്‍ 19:

പോർച്ചുഗല്‍ – ചെക്ക് റിപ്പബ്ലിക്: 12.30

ക്രൊയേഷ്യ – അല്‍ബേനിയ: 6.30

ജർമനി – ഹംഗറി: 9.30

ജൂണ്‍ 20:

സ്കോട്ട്ലൻഡ് – സ്വിറ്റ്സർലൻഡ്: 12.30

സ്ലൊവേനിയ – സെർബിയ -6.30

ഡെന്മാർക്ക് – ഇംഗ്ലണ്ട്: 9.30

ജൂണ്‍ 21:

സ്പെയിൻ – ഇറ്റലി: 12.30

സ്ലൊവാക്യ – ഉക്രെയ്ൻ: 6.30

പോളണ്ട് – ഓസ്ട്രിയ: 9.30

ജൂണ്‍ 22:

നെതർലാൻഡ്സ് – ഫ്രാൻസ്: 12.30

ജോർജിയ – ചെക്ക് റിപ്പബ്ലിക്: 6.30

തുർക്കി – പോർച്ചുഗല്‍: 9.30

ജൂണ്‍ 23:

ബെല്‍ജിയം – റുമാനിയ: 12.30

ജൂണ്‍ 24:

സ്വിറ്റ്സർലൻഡ് – ജർമ്മനി: 12.30

സ്കോട്ട്ലൻഡ് – ഹംഗറി: 12.30

ജൂണ്‍ 25:

അല്‍ബേനിയ – സ്പെയിൻ: 12.30

ക്രൊയേഷ്യ – ഇറ്റലി: 12.30

ഫ്രാൻസ് – പോളണ്ട്: 9.30

നെതർലാൻഡ്സ് – ഓസ്ട്രിയ: 9.30

ജൂണ്‍ 26:

ഡെന്മാർക്ക് – സെർബിയ: 12.30

ഇംഗ്ലണ്ട് – സ്ലോവേനിയ: 12.30

സ്ലൊവാക്യ – റുമാനിയ: 9.30

യുക്രെയ്ൻ – ബെല്‍ജിയം: 9.30

ജൂണ്‍ 27:

ജോർജിയ – പോർച്ചുഗല്‍: 12.30

ചെക്ക് റിപ്പബ്ലിക് – തുർക്കി: 12.30

പ്രീ-ക്വാർട്ടർ

ജൂണ്‍ 29:

ഗ്രൂപ്പ് എയിലെ രണ്ടാം സ്ഥാനക്കാർ – ഗ്രൂപ്പ് ബിയിലെ രണ്ടാം സ്ഥാനക്കാർ: 6.00

ജൂണ്‍ 30:

ഗ്രൂപ്പ് എയിലെ വിജയി – ഗ്രൂപ്പ് സിയിലെ രണ്ടാം സ്ഥാനക്കാർ: 12.30

ഗ്രൂപ്പ് സിയിലെ വിജയി – ഗ്രൂപ്പ് ഡി/ഇ/എഫില്‍ നിന്ന് മികച്ച മൂന്നാം സ്ഥാനം നേടിയവർ: 9.30

ജൂലൈ 1:

ഗ്രൂപ്പ് ബിയിലെ വിജയി – ഗ്രൂപ്പ് ഡി /ഇ /എഫില്‍ നിന്ന് മികച്ച മൂന്നാം സ്ഥാനം നേടിയവർ: 12.30

ഗ്രൂപ്പ് ഡിയിലെ രണ്ടാം സ്ഥാനക്കാർ – ഗ്രൂപ്പ് ഇയിലെ രണ്ടാം സ്ഥാനക്കാർ: 9.30

ജൂലൈ 2:

ഗ്രൂപ്പ് എഫ് വിജയി – ഗ്രൂപ്പ് എ/ബി/സിയില്‍ നിന്ന് മികച്ച മൂന്നാം സ്ഥാനം നേടിയവർ: 12.30

ഗ്രൂപ്പ് ഇ വിജയി – ഗ്രൂപ്പ് എ/ബി/സി/ഡിയില്‍ നിന്ന് മികച്ച മൂന്നാം സ്ഥാനം നേടിയവർ: 9.30

ജൂലൈ 3:

ഗ്രൂപ്പ് ഡിയിലെ വിജയി – ഗ്രൂപ്പ് എഫിലെ രണ്ടാം സ്ഥാനക്കാർ: 12.30

ക്വാർട്ടർ ഫൈനല്‍

ജൂലൈ 5: മാച്ച്‌ 39 വിജയി – 37 വിജയി: 9.30

ജൂലൈ 6: മാച്ച്‌ 41 വിജയി – 42 വിജയി: 12.30

ജൂലൈ 6: മാച്ച്‌ 40 വിജയി – 38 വിജയി: 9.30

ജൂലൈ 7: മാച്ച്‌ 43 വിജയി – 44 വിജയി: 12.30

സെമിഫൈനല്‍

ജൂലൈ 10: മാച്ച്‌ 45 വിജയി – 46 വിജയി: 12.30

ജൂലൈ 11: മാച്ച്‌ 47 വിജയി – 48 വിജയി: 12.30

ഫൈനല്‍

ജൂലൈ 15: മാച്ച്‌ 49 വിജയി – 50 വിജയി: 12.30

Share post:

Popular

More like this
Related

ഹണി റോസിനെതിരെ അധിക്ഷേപ പരാമർശം: രാഹുൽ ഈശ്വറിനെതിരെ കേസെടുത്ത് യുവജന കമ്മീഷൻ

മലപ്പുറം : നടി ഹണി റോസിനെതിരെയുള്ള അധിക്ഷേപ പരാമര്‍ശങ്ങളില്‍ രാഹുല്‍ ഈശ്വറിനെതിരെ...

ക്യാപ്‌സൂളിനുള്ളിൽ  മൊട്ടു സൂചി ; വിതുര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ രോഗിക്കാണ് ദുരനുഭവം

തിരുവനന്തപുരം: വിതുര താലൂക്ക് ആശുപത്രിയിലെ ഫാർമസിയിൽ നിന്നും വിതരണം ചെയ്ത ഗുളികയിൽ...

ചേന്ദമം​ഗലത്ത് ഒരു വീട്ടിലെ മൂന്ന് പേരെ അടിച്ചുകൊന്നു; അയൽവാസി പോലീസ് കസ്റ്റഡിയിൽ

കൊച്ചി : എറണാകുളം ചേന്ദമം​ഗലത്ത് ഒരു വീട്ടിലെ 3 പേരെ ഇരുമ്പ്...

‘ഒരു വോട്ടിന് ഒരു ജോഡി ഷൂസും 1001 രൂപയും’: ബിജെപി സ്ഥാനാർത്ഥിക്കെതിരെ കേസ്

ന്യൂഡൽഹി : ബിജെപി സ്ഥാനാർഥി പർവേഷ് വർമയ്‌ക്കെതിരെ തിരഞ്ഞെടുപ്പ് ചട്ടലംഘനത്തിന് കേസെടുത്തു....