ടി20 റാങ്കിംഗ് പുറത്തുവിട്ട് ഐസിസി – ലോകകപ്പ് ടീമിലെ ഇന്ത്യൻ താരങ്ങൾ ആരൊക്കെ , എവിടെയൊക്കെ?!

Date:

ടി20 ലോകകപ്പിന് തൊട്ടു മുമ്പ് ഐസിസി ടി20 റാങ്കിംഗ് പുറത്തുവിട്ടത് ശ്രദ്ധേയമായി. ടി20 ബാറ്റിംഗ് റാങ്കിംഗിലേക്ക് കണ്ണോടിക്കുമ്പോൾ ഒന്നാം സ്ഥാനത്ത് ഇന്ത്യൻ താരം സൂര്യകുമാര്‍ യാദവ് തന്നെ. 863 റേറ്റിംഗ് പോയന്‍റോടെ ഒന്നാം സ്ഥാനത്ത് തുടരുന്ന സൂര്യകമാറിന് പിന്നില്‍ 788 റേറ്റിംഗ് പോയന്‍റുള്ള ഇംഗ്ലണ്ടിന്‍റെ ഫില്‍ സാള്‍ട്ട്.

മുഹമ്മദ് റിസ്‌വാന്‍, ഏയ്ഡന്‍ മാര്‍ക്രം എന്നിവര്‍ ആദ്യ അഞ്ചില്‍ സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ ആറാം സ്ഥാനത്തുള്ള യശസ്വി ജയ്സ്വാൾ മാത്രമാണ് സൂര്യകുമാറിന് പുറമെ ആദ്യ പത്തില്‍ ഇടം നേടിയ ഇന്ത്യന്‍ താരം.

ദുബായ്: ടി20 ലോകകപ്പിന് തൊട്ടു മുമ്പ് പുറത്തിറക്കിയ ഐസിസി ടി20 ബാറ്റിംഗ് റാങ്കിംഗിലും ഒന്നാം സ്ഥാനം നിലനിര്‍ത്തി ഇന്ത്യൻ താരം സൂര്യകുമാര്‍ യാദവ്. 863 റേറ്റിംഗ് പോയന്‍റോടെ ഒന്നാം സ്ഥാനത്ത് തുടരുന്ന സൂര്യകമാറിന് പിന്നില്‍ 788 റേറ്റിംഗ് പോയന്‍റുമായി ഇംഗ്ലണ്ടിന്‍റെ ഫില്‍ സാള്‍ട്ടാണ് രണ്ടാം സ്ഥാനത്ത്.

മുഹമ്മദ് റിസ്‌വാന്‍, ഏയ്ഡന്‍ മാര്‍ക്രം എന്നിവര്‍ ആദ്യ അഞ്ചില്‍ സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ ആറാം സ്ഥാനത്തുള്ള യശസ്വി ജയ്സ്വാള്‍ മാത്രമാണ് സൂര്യകുമാറിന് പുറമെ ആദ്യ പത്തില്‍ ഇടം നേടിയ ഏക ഇന്ത്യന്‍ താരം. ലോകകപ്പ് ടീമിലില്ലാത്ത റുതുരാജ് ഗെയ്ക്‌വാദ് പതിനൊന്നാം സ്ഥാനത്തുണ്ട്. റിങ്കു സിംഗ്(32), വിരാട് കോലി(47), രോഹിത് ശര്‍മ(52), ശിവം ദുബെ(71), ഹാര്‍ദ്ദിക് പാണ്ഡ്യ(74) എന്നിങ്ങനെയാണ് ലോകകപ്പ് ടീമിലുള്ള ഇന്ത്യൻ താരങ്ങളുടെ റാങ്കിംഗ്. മലയാളി താരം സഞ്ജു സാംസണ്‍ ആദ്യ നൂറ് റാങ്കിലില്ല.

Share post:

Popular

More like this
Related

മാതാപിതാക്കൾ ഐസിയുവിൽ ഉപേക്ഷിച്ച കുഞ്ഞിൻ്റെ ചികിത്സയ്ക്കായി മെഡിക്കൽ ബോർഡ് ; ചികിത്സാ ചെലവ് ബാലനിധി ഏറ്റെടുക്കും

തിരുവനന്തപുരം : മാതാപിതാക്കൾ ഐസിയുവിൽ ഉപേക്ഷിച്ച കുട്ടിയുടെ ചികിത്സാ മേൽനോട്ടത്തിന് മെഡിക്കൽ...

‘ഇൻവെസ്റ്റ് കേരള’ നിക്ഷേപക സംഗമം : 5000 കോടി വീതം നിക്ഷേപം പ്രഖ്യാപിച്ച് ലോജിസ്റ്റിക് രംഗത്തെ പ്രമുഖരായ ദുബൈ ഷറഫ് ഗ്രൂപ്പും ലുലു ഗ്രൂപ്പും

കൊച്ചി : രണ്ട് ദിവസമായികൊച്ചിയിൽനടന്നുവരുന്ന 'ഇൻവെസ്റ്റ് കേരള'നിക്ഷേപക സംഗമത്തിൽ 5000 കോടിയുടെ...