ഡോർട്ട്മുണ്ട്: യൂറോ കപ്പ് ഗ്രൂപ്പ് എഫിലെ നിർണ്ണായക മത്സരത്തിൽ ഏകപക്ഷീയമായ മൂന്നു ഗോളിന് തുർക്കിയെ പരാജയപ്പെടുത്തി പോർചുഗൽ പ്രീ ക്വാർട്ടറിൽ. ബെർണാഡോ സിൽവ, ബ്രൂണോ ഫെർണാണ്ടസ് എന്നിവരുടെതാഗോളുകൾ. തുർക്കിയ താരം സാമെത് അകയ്ദീന്‍റെ ഓൺ ഗോളായിരുന്നു മൂന്നാമത്തേത്.
കളിയുടെ 21ാം മിനിറ്റിൽ തന്നെ ആദ്യ ഗോൾ പിറന്നു.. സിൽവയുടെ വകയായിരുന്നു ഗോൾ. ന്യൂനോ മെൻഡിസ് നൽകിയ ക്രോസാണ് ഗോളിന് വഴിവെച്ചത്. പോർചുഗലിന് വേണ്ടി താരത്തിന്‍റെ 12ാം ഗോൾ..
ഏഴു മിനിറ്റിനുള്ളിൽ വീണ്ടും തുർക്കിയുടെ ഗോൾവര കടന്ന് പന്തെത്തി – ഓൺ ഗോൾ! തുർക്കിയ താരങ്ങൾക്കിടയിലെ ആശയക്കുഴപ്പമാണ് ഓൺ ഗോളിൽ കലാശിച്ചത്. പ്രതിരോധ താരം സാമെത് അകയ്ദീൻ ഗോളിക്ക് നൽകിയ മൈനസ് പാസ്, അങ്ങനെ രണ്ടാം ഗോളായി മാറി .
56ാം മിനിറ്റിൽ ബ്രൂണോ ഫെർണാഡസ് പോർചുഗലിനായി മൂന്നാം ഗോൾ നേടി
കളിയിലുടനീളം പന്തിന്മേലുള്ള ആധിപത്യം പറങ്കിപടക്ക് തന്നെയായിരുന്നു. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അസിസ്റ്റാണ്
മൂന്നാം ഗോളിൻ്റെ ഉറവിടം. യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ ക്രിസ്റ്റ്യാനോയുടെ ഏഴാമത്തെ അസിസ്റ്റാണിത്. യൂറോ കപ്പിന്‍റെ ചരിത്രത്തിൽ ഇത് റെക്കോഡാണ്
രണ്ടു മത്സരങ്ങളും ജയിച്ച് ആറു പോയന്‍റുമായാണ് ഗ്രൂപ്പ് എഫിൽനിന്ന് പോർചുഗൽ അവസാന പതിനാറിലെത്തിയത്. മൂന്നു പോയന്‍റുമായി തുർക്കിയ രണ്ടാമതാണ്. മൂന്നാമതുള്ള ചെക്ക് റിപ്പബ്ലിക്കിനും നാലാമതുള്ള ജോർജിയക്കും ഒരു പോയന്‍റ് വീതമാണുള്ളത്.