വനിതാ ക്രിക്കറ്റ് ടെസ്റ്റ് : ദക്ഷിണാഫ്രിക്കക്കെതിരെ സ്‌നേഹ് റാണയ്ക്ക് പത്തുവിക്കറ്റ്; ഇന്ത്യൻ വിജയവും 10 വിക്കറ്റിന്

Date:

ചെന്നൈ: ദക്ഷിണാഫ്രിക്കക്കെതിരെ നടന്ന വനിതാ ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ നേടിയത് പത്തുവിക്കറ്റ് ജയം. ചെന്നൈയിലെ ചിദംബരം സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ദക്ഷിണാഫ്രിക്ക ഉയർത്തിയ 37 റൺസ് വിജയലക്ഷ്യം ഇന്ത്യ 9.2 ഓവറിൽ മറികടന്നു. സ്നേഹ് റാണയുടെ പത്ത് വിക്കറ്റ് കരുത്തിലാണ് ദക്ഷിണാഫ്രിക്കയെ ഇന്ത്യ തകർത്തെറിഞ്ഞത്.

ഷഫാലി വർമയുടെ (197 പന്തിൽ 205 റൺസ്) ഇരട്ട സെഞ്ച്വുറിയുടെയും സ്മൃതി മന്ദാനയുടെ (161 പന്തിൽ 149) സെഞ്ചുറിയുടേയും ബലത്തിൽ ഒന്നാം ഇന്നിങ്സിൽ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തിൽ 603 റൺസ് നേടി. വിക്കറ്റ് കീപ്പർ റിച്ച ഘോഷ് (86), ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ (69), ജെമീമ റോഡ്രിഗസ് (55) എന്നിവരും മികവ് കാട്ടിയപ്പോൾ ഇന്ത്യൻ സ്കോർ 600 കടന്നു. ദക്ഷിണാഫ്രിക്കയ്ക്കായി ഡെൽമി ടക്കർ രണ്ട് വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിങ്സ് 266 ൽ അവസാനിച്ചു. 74 റൺസുമായി മരിസാന കാപ്പും 65 റൺസോടെ സുൻ ലൂസും മാത്രമാണ് പ്രതിരോധം തീർത്തത്. നന്ദിനെ ഡി ക്ലാർക്ക്, അന്നെകെ ബോഷ് എന്നിവർ 39 റൺസ് വീതം നേടി. ഇന്ത്യ ദക്ഷിണാഫ്രിക്കക്കെതിരെ ഒന്നാം ഇന്നിങ്ങ്സിൽ
337 റൺസിൻ്റെ ലീഡ് പിടിച്ചത് എട്ട് വിക്കറ്റുകൾ നേടിയ സ്നേഹ് റാണയുടെ കരുത്തിലാണ്. 25.3 ഓവറിൽ 77 റൺസ് വഴങ്ങിയാണ് സ്നേഹ് റാണ എട്ട് പേരെ പുറത്താക്കിയത്. ദീപ്തി ശർമ രണ്ട് വിക്കറ്റുകളും നേടി.

തുടർന്ന് രണ്ടാം ഇന്നിങ്സിനിറങ്ങിയ ദക്ഷിണാഫ്രിക്ക, 10 വിക്കറ്റ് നഷ്ടത്തിൽ 373 റൺസ് നേടി. 122 റൺസ് നേടി ക്യാപ്റ്റൻ വോൾവാർട്ടിന്റെയും 109 റൺസ് നേടിയ സുൻ ലൂസും ചേർന്ന് ഫോളോ ഓൺ ഭീഷണി ഒഴിവാക്കി. നന്ദിനെ ഡി ക്ലാർക്ക് 61 റൺസ് നേടി. രണ്ടാം ഇന്നിങ്സിൽ 37 റൺസിൻ്റെ വിജയലക്ഷ്യമാണ് ദക്ഷിണാഫ്രിക്കക്ക് ഇന്ത്യക്ക് മുന്നിലേക്ക് വെക്കാനായത്
അതാകട്ടെ, 9.2 ഓവറിൽ വിക്കറ്റ് നഷ്ടപ്പെടാതെ ഇന്ത്യ മറികടന്നു. ഓപ്പണർമാരായ ശുഭ സതീഷ് (13), ഷെഫാലി വർമ (24) എന്നിവർ ചേർന്ന് ഇന്ത്യക്ക് വിജയം സമ്മാനിച്ചു.

രണ്ടാം ഇന്നിങ്സിൽ ദക്ഷിണാഫ്രിക്കയുടെ രണ്ട് വിക്കറ്റുകൾ കൂടി പിഴുത് സ്നേഹ് റാണ ടെസ്റ്റിൽ ആകെ പത്ത് വിക്കറ്റുകൾ നേടി ചരിത്രമെഴുതി. ദീപ്തി ഷർമ, രാജേശ്വരി ഗെയ്ക്വാദ് എന്നിവരും രണ്ട് വീതം വിക്കറ്റുകളെടുത്തു. ജൂലൻ ഗോസ്വാമിക്ക് ശേഷം വനിതാ ടെസ്റ്റിൽ പത്ത് വിക്കറ്റ് നേടുന്ന ആദ്യ ഇന്ത്യക്കാരിയാണ് സ്നേഹ് റാണ.

Share post:

Popular

More like this
Related

ഹണി റോസിനെതിരെ അധിക്ഷേപ പരാമർശം: രാഹുൽ ഈശ്വറിനെതിരെ കേസെടുത്ത് യുവജന കമ്മീഷൻ

മലപ്പുറം : നടി ഹണി റോസിനെതിരെയുള്ള അധിക്ഷേപ പരാമര്‍ശങ്ങളില്‍ രാഹുല്‍ ഈശ്വറിനെതിരെ...

ക്യാപ്‌സൂളിനുള്ളിൽ  മൊട്ടു സൂചി ; വിതുര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ രോഗിക്കാണ് ദുരനുഭവം

തിരുവനന്തപുരം: വിതുര താലൂക്ക് ആശുപത്രിയിലെ ഫാർമസിയിൽ നിന്നും വിതരണം ചെയ്ത ഗുളികയിൽ...

ചേന്ദമം​ഗലത്ത് ഒരു വീട്ടിലെ മൂന്ന് പേരെ അടിച്ചുകൊന്നു; അയൽവാസി പോലീസ് കസ്റ്റഡിയിൽ

കൊച്ചി : എറണാകുളം ചേന്ദമം​ഗലത്ത് ഒരു വീട്ടിലെ 3 പേരെ ഇരുമ്പ്...

‘ഒരു വോട്ടിന് ഒരു ജോഡി ഷൂസും 1001 രൂപയും’: ബിജെപി സ്ഥാനാർത്ഥിക്കെതിരെ കേസ്

ന്യൂഡൽഹി : ബിജെപി സ്ഥാനാർഥി പർവേഷ് വർമയ്‌ക്കെതിരെ തിരഞ്ഞെടുപ്പ് ചട്ടലംഘനത്തിന് കേസെടുത്തു....