ഇന്ത്യയിലെ ബാഴ്സലോണ ഫുട്ബോള്‍ അക്കാദമികൾ അടച്ചുപൂട്ടുന്നു; ജൂലൈ ഒന്ന് മുതല്‍ പ്രവർത്തനരഹിതമാകും.

Date:

ഇന്ത്യയിലെ വളര്‍ന്നുവരുന്ന ഫുട്ബോള്‍ പ്രതിഭകളെ കണ്ടെത്താനായി സ്പാനിഷ് ക്ലബ്ബായ ബാഴ്സലോണ 14 വര്‍ഷം മുമ്പ് രാജ്യത്ത് തുടങ്ങിയ ഫുട്ബോള്‍ അക്കാദമികൾ അടച്ചുപൂട്ടുകയാണ്.
ബാഴ്സലോണയുടെ വിഖ്യാതമായ ഫുട്ബോള്‍ അക്കാദമിയായ ലാ മാസിയയുടെ മാതൃകയില്‍ ഇന്ത്യയിലെ വിവിധ നഗരങ്ങള്‍ കേന്ദ്രീകരിച്ച് 2010 ലാണ് ഫുട്ബാൾ അക്കാദമികള്‍ പ്രവര്‍ത്തനം തുടങ്ങിയത്. ഡല്‍ഹി, മംബൈ, ബെംഗലൂരു, പൂനെ എന്നിവടങ്ങളിലായിരുന്നു ബാഴ്സയുടെ ഫുട്ബോള്‍ അക്കാദമികള്‍ പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ ജൂലൈ ഒന്ന് മുതല്‍ അക്കാദമികള്‍ പ്രവര്‍ത്തിക്കില്ലെന്ന് അംഗങ്ങളെ ക്ലബ്ബ് പ്രസ്താവനയില്‍ അറിയിക്കുകയായിരുന്നു.

ബാഴ്സയുടെ ഉന്നതമായ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന അക്കാദമികളില്‍ ബാഴ്സലോണയുടെ ശൈലിയില്‍ പ്രതിഭകളെ വാര്‍ത്തെടുക്കുകയും ഒപ്പം ഇന്ത്യന്‍ ഫുട്ബോളിന്‍റെ നിലവാരം ഉയര്‍ത്തുകയുമായിരുന്നു ലക്ഷ്യമിട്ടത്. വര്‍ഷാവര്‍ഷം നടക്കുന്ന ബാഴ്സ അക്കാദമി ലോകകപ്പിലും ഇന്ത്യയില്‍ നിന്നുള്ള അക്കാദമികള്‍ പങ്കെടുത്തിരുന്നു. എന്നാല്‍ അക്കാദമികളുടെ പ്രവര്‍ത്തനം നിര്‍ത്താനുള്ള കാരണത്തെക്കുറിച്ച് ബാഴ്സ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടില്ല.

ഇന്ത്യയിൽ പ്രൊഫഷണൽ ഫുട്ബോള്‍ വളര്‍ത്തുന്ന പ്രമുഖ അക്കാദമിയായിരുന്നു ബാഴ്സയുടേത്. നാലു മുതല്‍ 17വരെ പ്രായമുള്ള കുട്ടികള്‍ക്കായിരുന്നു അക്കാദമികളില്‍ പ്രധാനമായും പ്രവേശനം ലഭിച്ചിരുന്നത്. അക്കാദമികള്‍ക്ക് പുറമെ ഡല്‍ഹി, ഗുഡ്ഗാവ്, നോയിഡ്, മുംബൈ, ബെംഗലൂരു എന്നിവിടങ്ങളില്‍ ബാഴ്സയുടെ പരിശീലക കേന്ദ്രങ്ങളും പ്രവര്‍ത്തിച്ചിരുന്നു. അതും ഇതോടെ ഇല്ലാതാവും.

Share post:

Popular

More like this
Related

സർവ്വകക്ഷി വിദേശ പ്രതിനിധി സംഘം : ലിസ്റ്റ് പുറത്തുവിട്ട് കേന്ദ്രം ; കോൺഗ്രസ് ഒഴിവാക്കിയവരും പട്ടികയിൽ

ന്യൂഡൽഹി : ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ സര്‍വ്വകക്ഷി വിദേശ...

എം ആർ അജിത് കുമാറിന് സ്ഥാനചലനം, ബറ്റാലിയൻ എഡിജിപി ആക്കി, മഹിപാൽ യാദവിന് എക്സൈസ് കമ്മിഷണറായി തുടരാം

തിരുവനന്തപുരം : എഡിജിപി എം ആർ അജിത്കുമാറിനെ എക്‌സൈസ് കമ്മീഷണറാക്കിയ തീരുമാനം...