ഇന്ത്യ പന്തിൽ കൃത്രിമം കാട്ടി;അംപയർമാർ കണ്ണു തുറന്നുപിടിക്കണം: ഗുരുതര ആരോപണവുമായി ഇൻസമാം ഹഖ്

Date:

ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിനിടെ ഇന്ത്യൻ ക്രിക്കറ്റ് ടീം പന്തിൽ കൃത്രിമം കാട്ടിയെന്ന ഗുരുതര ആരോപണവുമായി പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റനും ചീഫ് സിലക്ടറുമായ ഇൻസമാം ഉൾ ഹഖ് ഓസ്ട്രേലിയയ്‌ക്കെതിരെ തിങ്കളാഴ്ച നടന്ന സൂപ്പർ എട്ട് മത്സരത്തിനിടെ
ഇന്ത്യൻ താരങ്ങൾ പന്തിൽ കൃത്രിമം കാട്ടിയെന്നാണ് ആരോപണം. മത്സരത്തിൽ ഇന്ത്യ ഓസ്ട്രേലിയയെ 24 റൺസിനു തോൽപ്പിച്ച് സെമിയിൽ കടന്നിരുന്നു.

മത്സരത്തിനിടെ ഇന്ത്യയുടെ ഇടംകയ്യൻ പേസർ അർഷ്ദീപ് സിങ്ങിന് ലഭിച്ച അസാധാരണ റിവേഴ്സ് സ്വിങ് ചൂണ്ടിക്കാട്ടിയാണ് ഇന്ത്യ പന്തിൽ കൃത്രിമം കാട്ടിയെന്ന ഇൻസമാമിൻ്റെ ഗുരുതര ആരോപണം. മത്സരത്തിന്റെ നിർണ്ണായക ഘട്ടത്തിൽ 16–ാം ഓവറിൽ തന്റെ രണ്ടാം സ്പെല്ലിനായി എത്തിയ അർഷ്ദീപ് റിവേഴ്സ് സ്വിങ് കണ്ടെത്തിയിരുന്നു. പഴയ പന്തിലാണ് സാധാരണ ഗതിയിൽ റിവേഴ്സ് സ്വിങ് ലഭിക്കുകയെന്ന് ഇൻസമാമിൻ്റെ വാദം. ഒരു ട്വന്റി20 ഇന്നിങ്സിന് വെറും 20 ഓവർ മാത്രമാണ് ദൈർഘ്യമെന്നിരിക്കെ, താരതമ്യേന പുതിയ പന്തിൽ ഇന്ത്യൻ താരം എങ്ങനെയാണ് റിവേഴ്സ് സ്വിങ് കണ്ടെത്തുകയെന്നാണ് ഇൻസമാമിന്റെ ചോദ്യം.

‘അർഷ്ദീപ് സിങ് 16–ാം ഓവർ ബോൾ ചെയ്യുന്ന സമയത്ത് അയാൾക്ക് റിവേഴ്സ് സ്വിങ് ലഭിക്കുന്നുണ്ടായിരുന്നു. താരതമ്യേന പുതിയ പന്തുവച്ച് എങ്ങനെയാണ് ഇത്ര നേരത്തേ റിവേഴ്സ് സ്വിങ് കണ്ടെത്താനാകുക? 12–ാം ഓവറിലും 13–ാം ഓവറിലും പന്തിന് റിവേഴ്സ് സ്വിങ് ലഭിക്കുന്നുണ്ടായിരുന്നോ? അർഷ്ദീപ് പന്തെറിയാൻ എത്തിയപ്പോൾത്തന്നെ റിവേഴ്സ് സ്വിങ് ലഭിച്ചു. ഇത്തരം കാര്യങ്ങളിൽ അംപയർമാർ കണ്ണു തുറന്നുവയ്ക്കുന്നതു നല്ലതാണ്. ” ഒരു പാക്കിസ്ഥാൻ ടെലിവിഷൻ ചാനലിൽ സംസാരിക്കുമ്പോൾ ഇൻസമാം പറഞ്ഞു. ‘‘ഇക്കാര്യം ഞാൻ തുറന്നു പറയുന്നതിന് ഒരു കാരണം കൂടിയുണ്ട്. പാക്കിസ്ഥാൻ താരങ്ങളാണ് ഇതു ചെയ്തതെങ്കിൽ എന്തായിരിക്കും ബഹളം. എന്താണ് റിവേഴ്സ് സ്വിങ് എന്ന് നമുക്കെല്ലാം അറിയാം. അർഷ്ദീപിനേപ്പോലെ ഒരു താരത്തിന് 16–ാം ഓവറിൽ റിവേഴ്സ് സ്വിങ് ലഭിക്കണമെങ്കിൽ ആ പന്തിൽ കാര്യമായിത്തന്നെ പണിയെടുത്തിട്ടുണ്ടെന്ന് വ്യക്തമാണ്’’ – ഇൻസമാം ആരോപിച്ചു. ജസ്പ്രീത് ബുമ്രയുടെ ബോളിങ് ആക്ഷൻ വച്ച് അദ്ദേഹത്തിന് സ്വിങ് ലഭിച്ചിരുന്നെങ്കിൽ മനസ്സിലാക്കാമായിരുന്നുവെന്നും അർഷ്ദീപിന് ലഭിക്കാൻ ഒരു സാദ്ധ്യതയുമില്ലെന്നും ഇൻസമാം ചൂണ്ടിക്കാട്ടുന്നു.

നേരത്തേ, യുഎസ്എ‌യ്ക്കെതിരായ മത്സരത്തിൽ പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമും അവരുടെ പേസ് ബോളർ ഹാരിസ് റൗഫും പന്തു ചുരുണ്ടിയെന്ന ആരോപണം ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ത്യൻ താരങ്ങൾ പന്തിൽ കൃത്രിമം കാട്ടിയെന്ന ആരോപണം ഇൻസമാം ഉൾ ഹഖ് ഉന്നയിച്ചിരിക്കുന്നത്.

Share post:

Popular

More like this
Related

കോൺഗ്രസിന് താക്കീതുമായി ശശി തരൂർ ; പാർട്ടിക്ക് വേണ്ടെങ്കില്‍ തനിക്ക് മുന്നില്‍ മറ്റുവഴികളുണ്ടെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: കോണ്‍ഗ്രസിന് താക്കീതുമായി ശശി തരൂര്‍ എംപി. കോണ്‍ഗ്രസിന് വേണ്ടെങ്കില്‍ തനിക്ക്...

തെലങ്കാനയിൽ തുരങ്കം തകർന്ന് എട്ട് തൊഴിലാളികൾ കുടുങ്ങി; രക്ഷാപ്രവർത്തനം ഊർജ്ജിതം

ശ്രീശൈലം : തെലങ്കാനയിലെ നാഗർകുർനൂൾ ജില്ലയിൽ ഒരു തുരങ്കത്തിന്റെ മേൽപ്പാളി  തകർന്നു...

ശമ്പള പരിഷ്കരണ കുടിശ്ശിക അനുവദിക്കണം; ട്രൈബ്യൂണലിനെ സമീപിച്ച് ഗവ.കോളജ് ടീച്ചേഴ്സ് ഓർഗനൈസേഷൻ

ഇടുക്കി : കേരളത്തിലെ ആർട്സ് ആൻഡ് സയൻസ് കോളജുകളിലെയും സർവ്വകലാശാലകളിലെയും അദ്ധ്യാപകർക്ക്...