അടിതെറ്റിയാൽ ആസ്ട്രേലിയും വീഴും;അഫ്ഗാനിസ്ഥാനു മുന്നിൽ കീഴടങ്ങി കങ്കാരുപ്പട.

Date:

കിങ്സ്റ്റൺ: ട്വന്‍റി20 ലോകകപ്പ് സൂപ്പർ എട്ട് മത്സരത്തിൽ വമ്പന്മാരായ ആസ്ട്രേലിയയെ അട്ടിമറിച്ച് അഫ്ഗാനിസ്ഥാൻ. 21 റൺസിനാണ് അഫ്ഗാനിസ്ഥാന്‍റെ വിജയം.19.2 ഓവറിൽ 127 റൺസിൽ ആസ്ട്രേലിയ പുറത്ത്.

ആദ്യം ബാറ്റ് ചെയ്ത അഫ്ഗാൻ 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 148 റൺസെടുത്തു. ഓപ്പണർ റഹ്മാനുല്ല ഗുർസാബ് (60), ഇബ്രാഹിം സർദ്രാൻ (51) എന്നിവർ നേടിയ അർദ്ധസെഞ്ചുറിയുടെ മികവിലാണ് അഫ്ഗാൻ പൊരുതാനുള്ള സ്കോർ നേടിയത്. അഫ്ഗാൻ നിരയിൽ മറ്റാർക്കും തിളങ്ങാനായതുമില്ല. ആസ്ട്രേലിയൻ ബൗളർമാരിൽ പാറ്റ് കമ്മിൻസ് ഹാട്രിക് വിക്കറ്റ് നേട്ടം സ്വന്തമാക്കി. ആദം സാംപ രണ്ടും മാർകസ് സ്റ്റോയിനിസ് ഒരു വിക്കറ്റും വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ആസ്ട്രേലിയക്ക് ആദ്യമെ അടിതെറ്റി. റൺ പിറക്കും മുമ്പേ ഓപ്പണർ ട്രാവിസ് ഹെഡ് വീണു. പിന്നാലെ മൂന്ന് റൺസ് എടുത്ത ഡേവിഡ് വാർണറും 12 റൺസിൽ ക്യാപ്റ്റൻ മിച്ചൽ മാർഷും കീഴടങ്ങി. 10 ഓവറിൽ 71 ന് 3 വിക്കറ്റ് എന്ന ഭേദപ്പെട്ട നിലയിൽ നിൽക്കെ, ആസ്ട്രേലിയക്ക് വാനോളം പ്രതീക്ഷ നൽകിയ മാക്സ് വെല്ലിനും അടിപതറി.41 പന്തിൽ 59 റൺസെടുത്ത മാക്സ് വെല്ലിന് പിന്നാലെ വന്നവരെല്ലാം പെട്ടെന്ന് തന്നെ കൂടാരം കയറി. സ്റ്റോയിനിസ് (11), ടിം ഡേവിഡ് (2), മാത്യു വേഡ് (5), പാറ്റ് കമ്മിൻസ് (3), ആഷ്ടൺ ആഗർ (2) എന്നിവരെല്ലാം ജാഥയായി മടങ്ങി. ആവേശം ചോരാതെ അഫ്ഗാൻ ബൗളർമാർ പന്തെറിഞ്ഞപ്പോൾ, അവസാന ഓവറിൽ ഒരു വിക്കറ്റ് മാത്രം ശേഷിക്കെ 24 റൺസ് അകലെയായിരുന്നു ആസ്ട്രേലിയയുടെ ജയം. ഉമർസായി എറിഞ്ഞ രണ്ടാം പന്തിൽ ആദം സാംപ (9) മുഹമ്മദ് നബിക്ക് ക്യാച്ച് നൽകി മടങ്ങിയതോടെ ആസ്ട്രേലിയയുടെ പതനം പൂർത്തിയായി. ശേഷം ഗ്രൗണ്ടിൽ, കങ്കാരുപ്പടയെ മുട്ടുകുത്തിക്കാൻ കഴിഞ്ഞതിൽ അഫ്ഗാനിസ്ഥാൻ്റെ ആരവം.

നാളെ ഇന്ത്യയുമായാണ് ആസ്ട്രേലിയയുടെ സൂപ്പർ എട്ടിലെ അവസാന മത്സരം. അഫ്ഗാനിസ്ഥാൻ്റേത് ചൊവ്വാഴ്ച ബംഗ്ലാദേശിനെതിരെയും.  

Share post:

Popular

More like this
Related

സർവ്വകക്ഷി വിദേശ പ്രതിനിധി സംഘം : ലിസ്റ്റ് പുറത്തുവിട്ട് കേന്ദ്രം ; കോൺഗ്രസ് ഒഴിവാക്കിയവരും പട്ടികയിൽ

ന്യൂഡൽഹി : ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ സര്‍വ്വകക്ഷി വിദേശ...

എം ആർ അജിത് കുമാറിന് സ്ഥാനചലനം, ബറ്റാലിയൻ എഡിജിപി ആക്കി, മഹിപാൽ യാദവിന് എക്സൈസ് കമ്മിഷണറായി തുടരാം

തിരുവനന്തപുരം : എഡിജിപി എം ആർ അജിത്കുമാറിനെ എക്‌സൈസ് കമ്മീഷണറാക്കിയ തീരുമാനം...