സിംബാബ്‌വെക്കെതിരേ യുവതാരനിരയുമായി ഇന്ത്യ; ഗംഭീർ ഹെഡ് കോച്ച് : പരമ്പര ജൂലൈ 6 ന് തുടങ്ങും.

Date:

2024 ടി20 ലോകകപ്പിൻ്റെ ആരവമൊഴിഞ്ഞ് വലിയ ഇടവേളയില്ലാതെ യുവതാരനിരയുമായി ഇന്ത്യ സിംബാവേ ക്ക് വെച്ചുപിടിക്കും, ഹരാരെ സ്പോർട്സ് ക്ലബ്ബിൽ അരങ്ങേറുന്ന അഞ്ച് മത്സരങ്ങളുടെ ട്വൻ്റി20 പരമ്പരയ്ക്കായി. ജൂലൈ 6 ന് തുടങ്ങി ജൂലൈ 7, 10,13,14 തീയതികളിലാണ് മത്സരം. 

ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ പുതിയ ഹെഡ് കോച്ചിനുള്ള ആദ്യ അസൈൻമെൻ്റായിരിക്കാം, ഒരുപക്ഷേ ഈ പരമ്പര. ഒപ്പം ടീം ഇന്ത്യയിൽ ഒരു പുതുയുഗ പിറവിക്കും ഇത് വഴിമരുന്നിട്ടേക്കാം.

നായകൻ രോഹിത് ശർമ്മ സൂപ്പർതാരം വിരാട് കോഹ്‌ലി തുടങ്ങി പല സീനിയർ താരങ്ങൾക്കും വിശ്രമം നൽകി യുവതാരങ്ങൾക്ക് അവസരമൊരുക്കുക വഴി പുതുപരീക്ഷണങ്ങൾക്ക് ഇന്ത്യ തയ്യാറെടുത്തേക്കും. ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ, ബൗളർമാരായ മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ എന്നിവരും ടീമിൻ്റെ ഭാഗമാകാനിടയില്ല.
രവീന്ദ്ര ജഡേജയ്ക്കും കുൽദീപ് യാദവിനും പകരക്കാരായി വാഷിംഗ്ടൺ സുന്ദറും രവി ബിഷ്‌ണോയിയും എത്തിയേക്കും

ക്യാപ്റ്റൻ സ്ഥാനത്തേക്ക് പരിഗണിക്കാൻ ഇടയുണ്ടായിരുന്ന സൂര്യകുമാർ യാദവിനും ഋഷഭ് പന്തിനും കൂടി വിശ്രമം അനുവദിക്കുക വഴി ഏഷ്യൻ ഗെയിംസിൽ ഇന്ത്യ സ്വർണ്ണമെഡൽ നേടിയ റുതുരാജ് ഗെയ്‌ക്‌വാദിനെ പരമ്പരയുടെ ക്യാപ്റ്റനായി തിരഞ്ഞെടുത്തേക്കാം. ശ്രേയസ് അയ്യരെ ക്യാപ്റ്റനാക്കാനും സാദ്ധ്യതയില്ലാതില്ല.

ടീമിൽ ശുഭ്മാൻ ഗില്ലിനും റിങ്കു സിങ്ങിനും സഞ്ജു സാംസണും ഇടമുണ്ടാകും. 2024 ലെ ഐപിഎല്ലിൽ മികച്ച പ്രകടനം കാഴ്ചവെച്ച അഭിഷേക് ശർമ്മ, ഐപിഎൽ 2024 എമേർജിംഗ് പ്ലെയർ അവാർഡ് ജേതാവ് നിതീഷ് കുമാർ റെഡ്ഡി എന്നിവരും ടീമിലെത്തിയാൽ അത്ഭുതപ്പെടേണ്ടതില്ല. തീർന്നില്ല, ആവേശ് ഖാൻ, ഹർഷിത് റാണ, ഖലീൽ അഹമ്മദ്, മൊഹ്‌സിൻ ഖാൻ എന്നിവർക്കും അവസരമൊരുങ്ങിയേക്കും.

Share post:

Popular

More like this
Related

ചാരപ്പണി, ഐ‌എസ്‌ഐക്ക് വിവരങ്ങൾ ചോർത്തി ; യൂട്യൂബർ അടക്കം 6 പേർ അറസ്റ്റിൽ

ന്യൂഡൽഹി: ചാരപ്പണി നടത്തിയതിനും  ഐ‌എസ്‌ഐക്ക് വിവരങ്ങൾ ചോർത്തി നൽകിയതിനും ഹരിയാനയിൽ    ഒരു...

നീറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നത് തടഞ്ഞ് മദ്രാസ് ഹൈക്കോടതി

ചെന്നൈ :  നീറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നത് തടഞ്ഞ്  മദ്രാസ് ഹൈക്കോടതി. ചെന്നൈ...

ഡൽഹിയിൽ 13 എഎപി കൗൺസിലർമാർ രാജിവെച്ച് പുതിയ പാർട്ടി പ്രഖ്യാപിച്ചു

ന്യൂഡൽഹി :  ഡൽഹിയിൽ ആം ആദ്മി പാർട്ടിക്ക് കനത്ത തിരിച്ചടിയായി 13...