മഴ ഭീഷണി : ഇന്ത്യ – ഇംഗ്ലണ്ട് സൂപ്പർ പോരാട്ടം മഴയെടുത്താല്‍ ഇന്ത്യയുടെ കാര്യം എന്താവും?!

Date:

വ്യാഴാഴ്ച രാത്രി എട്ട് മണിക്കാണ് ലോകം കാത്തിരിക്കുന്ന ഇന്ത്യാ ഇംഗ്ലണ്ട് സൂപ്പര്‍ പോരാട്ടം. ഗയാനയിലെ പ്രൊവിഡന്‍സ് സ്റ്റേഡിയത്തിലാണ് കളി. ഓസ്‌ട്രേലിയയില്‍ രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പേറ്റ നാണക്കേടിനു ഇംഗ്ലണ്ടിനോട് പകരം ചോദിക്കാനുള്ള അവസരമാണ് ഇന്ത്യക്ക് ഈ ട്വിൻ്റി20 ലോകകപ്പ് സെമി ഫൈനൽ. തുടര്‍ച്ചയായി രണ്ടാം തവണ സെമി ഫൈനലില്‍ ഇന്ത്യയും ഇംഗ്ലണ്ടും ഏറ്റുമുട്ടുകയാണ്. ബുധനാഴ്ച ആദ്യ സെമിയില്‍ സൗത്താഫ്രിക്കയും അഫ്ഗാനിസ്ഥാനും തമ്മിലാണ് മത്സരം.

ടൂര്‍ണ്ണമെന്റില്‍ ഇതിനകം പല മല്‍സരങ്ങളിലും മഴ വില്ലനായി കടന്നുവന്നിരുന്നു. ഇന്ത്യയു ഇംഗ്ലണ്ടും തമ്മിലുള്ള സെമി ഫൈനല്‍ പോരാട്ടത്തിനും മഴ ഭീഷണിയുണ്ട്. മല്‍സരം നടക്കുന്ന ഗയാനയില്‍ വ്യാഴാഴ്ച ശക്തമായ മഴ പെയ്‌തേക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഇതു സംഭവിക്കുകയാണെങ്കില്‍ മല്‍സരം ഉപേക്ഷിക്കപ്പെടാനും സാദ്ധ്യതയുണ്ട്. ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള സെമി പോരാട്ടം മഴയെടുത്താല്‍ റിസൾട്ട് എന്തായിരിക്കും?!

ആദ്യ സെമി ഫൈനലിനു അനുവദിച്ചു പോലെ റിസര്‍വ് ദിനം രണ്ടാം സെമിക്കു ഇല്ല. കാരണം രണ്ടാം സെമിയും ഫൈനലും തമ്മില്‍ ഒരു ദിവസത്തെ ഇടവേള മാത്രമേയുള്ളൂ എന്നത് തന്നെ. ശനിയാഴ്ചയാണ് കലാശപ്പോരാട്ടം. ഇന്ത്യ- ഇംഗ്ലണ്ട് സെമി ഫൈനല്‍ മഴ കാരണം തടസ്സപ്പെടുകയാണെങ്കില്‍ പരമാവധി 250 മിനിറ്റ് വരെ കളി പുനരാരംഭിക്കാനുള്ള സമയം അനുവദിക്കും.

മഴയെ തുടര്‍ന്നു കളി തുടരാൻ കഴിയാതെ ഉപേക്ഷിക്കപ്പെട്ടാല്‍ അതു ഇന്ത്യന്‍ ടീമിന് ഗുണകരമായി വരാനാണ് സാദ്ധ്യത. മല്‍സരം വേണ്ടെന്നു വയ്ക്കുകയാണെങ്കില്‍ സെമി ഫൈനല്‍ ജയിക്കാതെ തന്നെ ഇന്ത്യക്കു ഫൈനൽ കളിക്കാം. സൂപ്പര്‍ എട്ടിലെ ഗ്രൂപ്പ് ഒന്നില്‍ ഒന്നാംസ്ഥാനക്കാരായാണ് ഇന്ത്യ സെമിയില്‍ കടന്നത് എന്നത് തന്നെ കാരണം. ഇംഗ്ലണ്ടാവട്ടെ ഗ്രൂപ്പ് രണ്ടില്‍ രണ്ടാംസ്ഥാനത്താണ് ഫിനിഷ് ചെയ്തിട്ടുള്ളത്.

2022ലെ കഴിഞ്ഞ ടി20 ലോകകപ്പിന്റെ സെമി ഫൈനലില്‍ ഇംഗ്ലണ്ടിനോടു നാണംകെട്ട പരാജയമാണ് ഇന്ത്യക്കു നേരിടേണ്ടി വന്നത്. രോഹിത് ശര്‍മയെയും സംഘത്തെയും ജോസ് ബട്‌ലറുടെ ടീം പത്തു വിക്കറ്റിനാണ് പരാജയപ്പെടുത്തിയത്. അന്നു ഇന്ത്യന്‍ സംഘത്തിലുണ്ടായിരുന്ന കെഎല്‍ രാഹുല്‍, ആര്‍ അശ്വിന്‍, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ ഒഴികെയുളളവർ ഇത്തവണത്തെയും ടീമിലുമുണ്ട്.

വിരാട് കോലിയുടെയുടെയും (50)
ഹാര്‍ദിക് പാണ്ഡ്യയുടെയും (63) ഫിഫ്റ്റികളിലൂടെ 169 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഇംഗ്ലണ്ടിനു ഇന്ത്യ അന്നു നല്‍കിയത്. പ്രതിരോധിക്കാന്‍ കഴിയുന്ന ടോട്ടൽ ആയിരുന്നിട്ടും ഇന്ത്യക്ക് തലകുനിക്കേണ്ടിവന്നു. അലെക്‌സ് ഹേല്‍സ്- ബട്‌ലര്‍ ഓപ്പണിങ് ജോടി വെറും 16 ഓവറില്‍ കളി തീർത്തു.

ഇത്തവണ ഒരു മല്‍സരം പോലും തോല്‍ക്കാതെയാണ് ഇന്ത്യയുടെ സെമി പ്രവേശനം. ഓസ്ട്രേലിയക്കായി പുറത്തെടുത്തതിൻ്റെ ബാക്കി ടീം ഇന്ത്യയുടെ ആവനാഴിയിൽ ഇനിയും എന്തെല്ലാമുണ്ടെന്ന് നമുക്ക് കാത്തിരുന്ന് കാണാം.

ഓസ്ത്രേലിയക്കെതിരെ പൂർത്തിയാക്കാത്ത സെഞ്ചറി രോഹിത് ഇംഗ്ലണ്ടിനെതിരെ കുറിക്കുമോ?, ഓപ്പണിംഗിൽ ഇതുവരെ തിളങ്ങാതെ പോയ കോഹ്ലി വ്യാഴാഴ്ച മികവ് കാട്ടുമോ?, കളിക്കാൻ വന്നിട്ടും അവസരം ലഭിക്കാതെ പോയ സഞ്ജു സെമിയിൽ ബാറ്റേന്തുമോ ? – ടിവി സീരിയലുകാരുടെ പ്രെമോ പോലെ ഇങ്ങനെ ചോദിച്ചിരിക്കാതെ, ആവേശപ്പൂത്തിരിയുനമായി നമുക്ക് വേഗം ഗയാനയിലെ പ്രൊവിഡന്‍സ് സ്റ്റേഡിയത്തിലേക്ക് വെച്ചുപിടിക്കാം!

Share post:

Popular

More like this
Related

ബന്ദികളുടെ കാര്യത്തിൽ ഉറപ്പ് വേണം ; 602 പലസ്തീൻ തടവുകാരുടെ മോചനം നീട്ടിവെച്ച് ഇസ്രയേൽ

ജറുസലേം: ആദ്യഘട്ട ബന്ദി കൈമാറ്റത്തിന്റെ ഭാഗമായുള്ള 602 പലസ്തീൻ തടവുകാരുടെ മോചനം...

കോൺഗ്രസിന് താക്കീതുമായി ശശി തരൂർ ; പാർട്ടിക്ക് വേണ്ടെങ്കില്‍ തനിക്ക് മുന്നില്‍ മറ്റുവഴികളുണ്ടെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: കോണ്‍ഗ്രസിന് താക്കീതുമായി ശശി തരൂര്‍ എംപി. കോണ്‍ഗ്രസിന് വേണ്ടെങ്കില്‍ തനിക്ക്...

തെലങ്കാനയിൽ തുരങ്കം തകർന്ന് എട്ട് തൊഴിലാളികൾ കുടുങ്ങി; രക്ഷാപ്രവർത്തനം ഊർജ്ജിതം

ശ്രീശൈലം : തെലങ്കാനയിലെ നാഗർകുർനൂൾ ജില്ലയിൽ ഒരു തുരങ്കത്തിന്റെ മേൽപ്പാളി  തകർന്നു...

ശമ്പള പരിഷ്കരണ കുടിശ്ശിക അനുവദിക്കണം; ട്രൈബ്യൂണലിനെ സമീപിച്ച് ഗവ.കോളജ് ടീച്ചേഴ്സ് ഓർഗനൈസേഷൻ

ഇടുക്കി : കേരളത്തിലെ ആർട്സ് ആൻഡ് സയൻസ് കോളജുകളിലെയും സർവ്വകലാശാലകളിലെയും അദ്ധ്യാപകർക്ക്...