ക്രിസ്റ്റ്യാ​നോ യൂറോ ക​പ്പിനോട് വിട ചൊല്ലുന്നു ; ഇത് അ​വ​സാ​ന യൂ​റോ എന്ന് പ്രഖ്യാപനം

Date:

ഫ്രാ​ങ്ക്ഫ​ർ​ട്ട്: ഇത് തൻ്റെ അവ​സാ​ന യൂറോ എന്ന് ക്രിസ്റ്റ്യാ​നോ റണോൾഡോ വെളിപ്പെടുത്തുന്നു. യൂറോ കപ്പിൻ്റെ മത്സര വേദികൾ ഇനി ക്രിസ്റ്റ്യാനോയുടെ അസാന്നിദ്ധ്യം കൊണ്ടായിരിക്കും ശ്രദ്ധേയമാവുക. യൂറോ കപ്പിനോട് ലോകോത്തര ഫുട്ബാളർ വിട പറയുമ്പോൾ നഷ്ടം കാൽപ്പന്തുകളിയേയും ക്രിസ്റ്റാനോയും സ്നേഹിക്കുന്നവർക്കാണ്. തീർച്ചയായും അവർ ക്രിസ്റ്റ്യാനോയെ ‘മിസ്സ് ‘ ചെയ്യും!

ഇത് ആ​റാം ത​വ​ണ​യാണ് യൂ​റോ​യി​ൽ ക്രിസ്റ്റ്യാനോ പന്ത് തട്ടുന്നത്. എന്നാൽ ബ്രി​ട്ട​നി​ലും അ​യ​ർ​ല​ൻ​ഡി​ലു​മാ​യി ന​ട​ക്കു​ന്ന അ​ടു​ത്ത യൂറോയിൽ താൻ കളിക്കില്ലെന്ന് ഈ പോർച്ചുഗീസ് പടനായകൻ വെളിപ്പെടുത്തുന്നു.

പ്രീ കോർട്ടറിൽ സ്ലൊവീ​നി​യ​യുമായുള്ള കളിയിൽ പെനാൾട്ടി നഷ്ടപ്പെടുത്തിയതിന് പിറകെയാണ് റൊണാൾഡോയുടെ വെളിപ്പെടുത്തലെന്നതും ശ്രദ്ധേയമാകുന്നു. സ്ലൊവീ​നി​യൻ ഗോൾമുഖത്തേക്ക് തൊടുത്തുവിട്ട പെനാൽട്ടി കിക്ക് ഗോ​ളി ജാ​ൻ ഒ​ബ്‍ലാ​കി​ന്റെ കൈ​ക​ളി​ൽ ത​ട്ടി പു​റ​ത്തേ​ക്ക് പ​റ​ന്നത് ഗ്യാലറിയെ ഒട്ടൊന്നുമല്ല നിശ്ശബ്ദമാക്കിയത്. ക്രിസ്റ്റ്യാനോയുടെ മനസ്സിലും അതുണ്ടാക്കിയ മുറിവ് വളരെ ആഴത്തിലുള്ളതായിരുന്നു എന്നത് കളിക്കളവും കണ്ടതാണ് – അത്രമേൽ നി​രാ​ശ​യി​ൽ ​നിന്നാണ് ആ മിഴികളിൽ നിന്ന് ക​ണ്ണീ​ർ ഊർന്നു വീണത്. ഗോൾ രഹിതമായി പര്യവസാനിച്ച മത്സരത്തിൽ പിന്നെ ഷൂട്ടൗ​ട്ടി​ൽ പോ​ർ​ചു​ഗ​ൽ ഗോ​ളി ഡീ​ഗോ കോ​സ്റ്റ​യു​ടെ അസാമാന്യ പ്രകടനം കൊണ്ട് മാത്രമാണ് പറങ്കിപ്പട ​ക്വാ​ർ​ട്ട​ർ കണ്ടത്.

‘‘ഏ​റ്റ​വും ക​രു​ത്ത​രാ​യ​വ​ർ​ക്കു​പോ​ലും അ​വ​രു​ടെ മോ​ശം ദി​ന​ങ്ങ​ളു​ണ്ടാ​കും. ടീം ​മി​ക​ച്ച പ്ര​ക​ട​നം കാ​ത്തി​രു​ന്ന​പ്പോ​ൾ ഞാ​ൻ ഏ​റ്റ​വും മോ​ശ​മാ​യി’’ – കളിമൈതാനത്ത് വീണ ക​ണ്ണീ​രി​ന് കാ​ര​ണം പി​ന്നീ​ട് ക്രി​സ്റ്റ്യാ​നോ തന്നെ വെളിപ്പെടുത്തി.

പതിവ് പോലെ ഈ ​യൂ​റോ​യി​ലും ഗോ​ൾപോസ്റ്റ് ലക്ഷ്യം വെച്ച് നിരവധി ഷോട്ടുകളാണ് റൊ​ണാ​ൾ​ഡോ​യുടേതായി എത്തിയത്. ഒന്നും നിർഭാഗ്യവശാൽ ലക്ഷ്യം കണ്ടില്ലെന്ന് മാത്രം. ഇതിനിടയിലാണ്, യൂ​റോ​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ഗോ​ളു​ക​ൾ നേ​ടി​യ റെ​ക്കോ​ഡി​ന് അ​വ​കാ​ശി​യാ​യ താരത്തിൻ്റെ കാൽച്ചുവട്ടിലേക്ക് സൗഭാഗ്യം വെച്ചു കൊടുത്ത പെനാൽട്ടി കൂടി നഷ്ടപ്പെട്ടത്. വല്ലാത്തൊരു യൂറോ തന്നെ – ക്രിസ്റ്റ്യനോയും ഒരു നിമിഷം കരുതിക്കാണണം. പക്ഷെ, ഷൂ​ട്ടൗ​ട്ടി​ൽ ആ​ദ്യ കി​ക്കെ​ടു​ത്ത ക്രിസ്റ്റ്യനോയെ തടയാൻ സ്ലൊവീ​നി​യൻ ഗോളി ഒ​ബ്‍ലാ​കി​ന് കരുത്ത് പോരായിരുന്നു. ​

”’ഇത് ഫു​ട്ബാ​ളാ​ണ്. തോ​ൽ​ക്കു​ന്ന​വ​ർ ശ്ര​മം ന​ട​ത്തി​യ​വ​ർ കൂ​ടി​യാ​ണ്. ഈ ​ജ​ഴ്സി​ക്കാ​യി ഞാ​ൻ പ​ര​മാ​വ​ധി സ​മ​ർ​പ്പി​ക്കും’’-​ മത്സരശേഷം താ​ര​ത്തിൻ്റെതായി വന്ന വാ​ക്കു​ക​ൾ. 

ഈ മുപ്പത്തൊമ്പതുകാരൻ്റെ വർഷങ്ങൾ നീണ്ട ക​രി​യ​റി​നി​ടെ ​195 പെ​നാ​ൽ​റ്റി കി​ക്കുകൾ ആ കാലിൽ നിന്ന് തൊടു​ത്തി​ട്ടു​ണ്ട്. 165 എണ്ണവും ​വ​ല​കുലുക്കി.
 
സ്​​പോ​ർ​ടി​ങ് സി.​പി​യി​ൽ തു​ട​ങ്ങി മാ​ഞ്ച​സ്റ്റ​ർ യു​നൈ​റ്റ​ഡ്, റ​യ​ൽ മ​ഡ്രി​ഡി​ലും സൗ​ദി ക്ല​ബാ​യ അ​ൽ​ന​സ്റി​ലും കളിമികവുകൊണ്ട് മികച്ചവനിൽ മികച്ചവനായി വാണ ക്രി​സ്റ്റ്യാ​നോക്ക് ഇ​ത്ത​വ​ണത്തെ യൂ​റോ​യി​ൽ പക്ഷെ, പോ​ർ​ചു​ഗ​ൽ മു​ന്നേ​റ്റ​ത്തി​ൽ താരമാകാനായിട്ടില്ല ഇതുവരെ.

2003ലാ​ണ് താ​രം ആ​ദ്യ​മാ​യി പോ​ർ​ചു​ഗ​ൽ ജ​ഴ്സി​യി​ൽ യൂ​റോ​യി​ൽ കളിക്കുന്ന​ത്. 2016 ൽ ​ടീം കി​രീ​ടം നേ​ടു​മ്പോ​ൾ സാ​ന്നി​ദ്ധ്യം കൊണ്ട് ശ്രദ്ധേയമായി. 130 അ​ന്താ​രാ​ഷ്ട്ര ഗോ​ളു​ക​ൾ നേ​ടി​യി​ട്ടു​ണ്ട്

ഏ​റ്റ​വും കൂ​ടു​ത​ൽ യൂ​റോ​ക​ൾ ക​ളി​ച്ച​ താരം, യൂ​റോ​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ഗോ​ളു​ക​ൾക്ക് ഉടമ പു​റ​മെ കൂ​ടു​ത​ൽ ഷൂ​ട്ടൗ​ട്ടു​ക​ളി​ൽ ഗോ​ൾ നേ​ടി​യെ​ന്ന​ റെ​ക്കോ​ഡുമായിട്ടാണ് ക്രി​സ്റ്റ്യാ​നോ
യൂറോയിൽ നിന്ന് വിടപറയാൻ ഒരുങ്ങുന്നത്.

Share post:

Popular

More like this
Related

ഹണി റോസിനെതിരെ അധിക്ഷേപ പരാമർശം: രാഹുൽ ഈശ്വറിനെതിരെ കേസെടുത്ത് യുവജന കമ്മീഷൻ

മലപ്പുറം : നടി ഹണി റോസിനെതിരെയുള്ള അധിക്ഷേപ പരാമര്‍ശങ്ങളില്‍ രാഹുല്‍ ഈശ്വറിനെതിരെ...

ക്യാപ്‌സൂളിനുള്ളിൽ  മൊട്ടു സൂചി ; വിതുര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ രോഗിക്കാണ് ദുരനുഭവം

തിരുവനന്തപുരം: വിതുര താലൂക്ക് ആശുപത്രിയിലെ ഫാർമസിയിൽ നിന്നും വിതരണം ചെയ്ത ഗുളികയിൽ...

ചേന്ദമം​ഗലത്ത് ഒരു വീട്ടിലെ മൂന്ന് പേരെ അടിച്ചുകൊന്നു; അയൽവാസി പോലീസ് കസ്റ്റഡിയിൽ

കൊച്ചി : എറണാകുളം ചേന്ദമം​ഗലത്ത് ഒരു വീട്ടിലെ 3 പേരെ ഇരുമ്പ്...

‘ഒരു വോട്ടിന് ഒരു ജോഡി ഷൂസും 1001 രൂപയും’: ബിജെപി സ്ഥാനാർത്ഥിക്കെതിരെ കേസ്

ന്യൂഡൽഹി : ബിജെപി സ്ഥാനാർഥി പർവേഷ് വർമയ്‌ക്കെതിരെ തിരഞ്ഞെടുപ്പ് ചട്ടലംഘനത്തിന് കേസെടുത്തു....