‘നക്കാപിച്ച കാശി’ന് കളിക്കാനില്ല; ഫിഫ ക്ലബ്ബ് ലോകകപ്പ് റയല്‍ ബഹിഷ്ക്കരിച്ചേക്കും.

Date:

2025 ൽ അമേരിക്കയിൽ നടക്കാനിരിക്കുന്ന ക്ലബ്ബ് ലോകകപ്പിൽ പങ്കെടുക്കില്ലെന്ന് യുവേഫ ചാമ്പ്യൻസ് ലീഗ് ജേതാക്കളായ റയൽ മാഡ്രിഡ്. ക്ലബ്ബ് കോച്ച് കാർലോ ആൻസലോട്ടിയാണ് ഇക്കാര്യം അറിയിച്ചത്. ടൂർണമെന്‍റില്‍ കളിക്കുന്നതിന് റയലിന് ഫിഫ നൽകുന്ന പ്രതിഫലത്തുക പോര എന്ന് ചൂണ്ടിക്കാട്ടിയാണ് യൂറോപ്പ്യൻ ചാമ്പ്യന്മാർ സഹകരിക്കേണ്ടെന്ന് തീരുമാനിച്ചത്.

”ടൂർണമെന്റിൽ മൊത്തം കളിച്ചാൽ റയലിന് ഫിഫ നൽകുക 20 മില്യൺ യൂറോയാണ്. റയലിന്റെ ഒരു കളിക്ക് മാത്രം ആ തുക കിട്ടും. മറ്റു ക്ലബ്ബുകളും ഫിഫയുടെ ക്ഷണം നിരസിക്കുമെന്നാണ് കരുതുന്നത്” – ആൻസലോട്ടി പറഞ്ഞു. ലോകത്തെ ഏറ്റവും മൂല്യമേറിയ ക്ലബ്ബുകളില്‍ ഒന്നായ റയലിന്‍റെ അഭാവം ടൂര്‍ണമെന്‍റിന്‍റെ നിറംകെടുത്തുമെന്നതിനാല്‍ ഫിഫ ഇക്കാര്യത്തില്‍ ഉടന്‍ ഇടപെടുമെന്നാണ് ഫുട്ബോള്‍ നിരീക്ഷകര്‍ കരുതുന്നത്. 

അടുത്ത വർഷം മുതൽ ക്ലബ്ബ് ലോകകപ്പ് പരിഷ്‌കരിച്ച രൂപത്തിലാണ് നടക്കുന്നത്. അഞ്ച് വൻകരകളിൽ നിന്നായി 35 ടീമുകളാണ് ലോകകപ്പിൽ പങ്കെടുക്കുക. യുവേഫക്ക് കീഴിലെ  12 ടീമുകള്‍ കോണ്‍മബോളിന് കീഴിലെ ആറ് ടീമുകള്‍, കോണ്‍കകാഫ്, കാഫ്, എ.എഫ്.സി  എന്നിവക്ക് കീഴില്‍  നിന്ന് നാല് വീതം ടീമുകള്‍, ഓഷ്യാനിയയുടെ ഒ.എഫ്.സി -യിൽ നിന്ന് ഒരു ടീം, ആതിഥേയ രാജ്യത്ത് നിന്ന് ഒരു ടീം എന്നിങ്ങനെയാണ് ടൂര്‍ണമെന്‍റിലെ ടീമുകളുടെ പങ്കാളിത്തം. 

Share post:

Popular

More like this
Related

‘കെസിഎ ഭാരവാഹികളുടെ ഈഗോ സ‍ഞ്ജുവിന്‍റെ കരിയര്‍ തകര്‍ക്കുന്നു’; ചാമ്പ്യൻസ് ട്രോഫി ടീം സെലക്ഷനിൽ  വിമര്‍ശനവുമായി ശശി തരൂര്‍

തിരുവനന്തപുരം: മലയാളി താരം സഞ്ജു സാംസണെ ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമില്‍ ഉള്‍പ്പെടുത്താത്തതില്‍...

ചെകുത്താന്‍റെ സ്വഭാവമുള്ള ഗ്രീഷ്മ ഷാരോണിന്‍റെ സ്നേഹത്തെക്കൂടിയാണ് കൊലപ്പെടുത്തിയതെന്ന് പ്രോസിക്യൂഷൻ

തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ വധക്കേസിൽ വാദം പൂർത്തിയായി. ശിക്ഷാവിധി തിങ്കളാഴ്ച. ഗ്രീഷ്മയ്ക്ക് എന്തെങ്കിലും...

ലഹരി വില്ലനായി ; താമരശ്ശേരിയിൽ മാതാവിനെ വെട്ടിക്കൊന്ന് മകൻ

കോഴിക്കോട് : താമരശ്ശേരിയിൽ മാതാവിനെ  വെട്ടിക്കൊലപ്പെടുത്തി മകൻ. അടിവാരം കായിക്കൽ മുപ്പതേക്ര...

പാർലമെൻ്റ് സമ്മേളനം ജനുവരി 31 മുതൽ; ബജറ്റ് അവതരണം ഫെബ്രുവരി ഒന്നിന്

ന്യൂഡൽഹി : പാർലമെൻ്റിൻ്റെ ബജറ്റ് സമ്മേളനം ജനുവരി 31 മുതൽ ഏപ്രിൽ...