വന്നു ന്യായീകരണം, മെസ്സി യാവുമ്പോൾ എന്തും തൊണ്ട തൊടാതെ വിഴങ്ങണമല്ലോ! ;ഗോളവസരങ്ങൾ പാഴാക്കിയ കാരണം വ്യക്തമാക്കി ലയണൽ മെസ്സി.

Date:

കോപ്പ അമേരിക്ക ഉദ്ഘാടന മത്സരത്തിൽ  അർജന്റീന നേടിയത് മികച്ച വിജയമാണ്. എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് കാനഡയെ പരാജയപ്പെടുത്തി തുടക്കം ഗംഭിരമാക്കി. അമേരിക്കയിൽ വെച്ച് നടന്ന മത്സരത്തിൽ ഹൂലിയൻ ആൽവരസ്,ലൗറ്ററോ മാർട്ടിനസ് എന്നിവരാണ് അർജന്റീനക്ക് വേണ്ടി ഗോളുകൾ നേടിയത്. അലക്സിസ് മാക്ക് ആല്ലിസ്റ്റർ, ലയണൽ മെസ്സി എന്നിവർക്ക് ഓരോ അസിസ്റ്റും അവകാശപ്പെടാം.

എന്നാൽ കനഡക്കെതിരെ ഒരു ഗോൾ നേടാൻ അർജൻ്റിനക്ക് രണ്ടാം പകുതി വരെ കാത്തു നിൽക്കേണ്ടിവന്നു. ഗോൾ നേടാനുള്ള ഒരുപാട് അവസരങ്ങൾ അർജന്റീന താരങ്ങൾക്ക് ലഭിച്ചിരുന്നു. ലയണൽ മെസ്സിക്ക് മാത്രം രണ്ട് സുവർണ്ണാവസരങ്ങൾ കാൽച്ചുവട്ടിൽ കിട്ടിയതാണ്. എന്നാൽ അത് രണ്ടും മെസ്സി പാഴാക്കി. മെസ്സിയിൽ നിന്നും അത്യപൂർവമായി മാത്രം കാണുന്ന ഒരു കാഴ്ചയായിരുന്നു ഇതെന്ന് കടുത്ത ആരാധകർ തന്നെ വിലയിരുത്തുന്നു. കൂടാതെ ലൗറ്ററോ മാർട്ടിനസും ഒരു മികച്ച അവസരം പാഴാക്കി.

ആദ്യ മത്സരത്തിൽ മെസ്സിക്ക് മൂന്ന് ഗോളുകളെങ്കിലും നേടാമായിരുന്നുവെങ്കിലും തൊട്ടതെല്ലാം പിഴച്ചു. ഇതിന്റെ കാരണം ലയണൽ മെസ്സി തന്നെ പറഞ്ഞിട്ടുണ്ടെന്നതാണ് ഏകസമാധാനം. അതിങ്ങനെയാണ് – “പെനാൽറ്റി ഏരിയയിൽ തനിക്ക് കുറച്ച് ശാന്തതയുടെ കുറവുണ്ടായി, കുറച്ച് തിടുക്കം കൂട്ടി. ” മത്സരശേഷം, ഒന്നല്ല, രണ്ടു ഗോളവസരം കളഞ്ഞുകുളിച്ചതിൻ്റെ കാരണം വ്യക്തമാക്കി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മെസ്സി. പറയുന്നത് മെസ്സിയാവുമ്പോൾ എന്തും തൊണ്ട തൊടാതെ വിഴുങ്ങണമല്ലോ! എങ്കിൽ ഒരു ഗോൾ അവസരം പാഴാക്കിയ ലൗറ്ററോ മാർട്ടിനസിനോടും ‘ ആശാന്മാർ ‘ ക്ഷമിച്ചിരിക്കണം!!

Share post:

Popular

More like this
Related

അബുദാബിയിൽ ജങ്ക് ഫുഡ് നിരോധിച്ചു; സ്കൂളുകളിലും കാന്‍റീനുകളിലും ആരോഗ്യകരമായ ഭക്ഷണശീലങ്ങൾനടപ്പാക്കുന്നു

വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും ഭക്ഷണ സേവനങ്ങൾ നൽകുന്ന സ്കൂളുകൾ ആരോഗ്യകരവും പോഷകസമൃദ്ധവുമായ ഭക്ഷണം...

ബാബാ രാംദേവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് പാലക്കാട് കോടതി

പാക്കോട് : യോഗാചാര്യൻ ബാബാ രാംദേവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് പാലക്കാട്...

‘അച്ഛന് അസുഖം വന്നപ്പോൾ ഗോമൂത്രം കുടിപ്പിച്ചു, 15 മിനുട്ട് കൊണ്ട് പനിമാറി’ ; വിചിത്രവാദവുമായി മദ്രാസ് ഐഐടി ഡയറക്ടർ

ചെന്നൈ: ഗോമൂത്രം കുടിച്ചാൽ രോഗങ്ങൾ മാറുമെന്ന അവകാശവാദവുമായി മദ്രാസ് ഐഐടി ഡയറക്ടർ...