ഗംഭീരം ഗുലെരിൻ്റെ ഗോൾ! തുർക്കിക്ക് ജയം

Date:

യൂറോ കപ്പിലെ ഗ്രൂപ്പ് എഫ് പോരാട്ടത്തില്‍ ജോര്‍ജിയയെ 3-1ന് പരാജയപ്പെടുത്തി തുര്‍ക്കി. കരുത്തരായ തുര്‍ക്കിക്കെതിരെ തുടക്കം മുതലേ ഉണർന്നു കളിച്ചെങ്കിലും ഭാഗ്യം ജോർജിയക്കൊപ്പം നിന്നില്ല. ഗോള്‍ശ്രമങ്ങൾ പലതും നേരിയ വ്യത്യാസത്തില്‍ ലക്ഷ്യം കാണാതെ പോയപ്പോള്‍ ലഭിച്ച അവസരങ്ങളെ കാൽവറുതിയിലാക്കിയ തുര്‍ക്കി ജയം കൈപ്പിടിയിലൊതുക്കി.

25-ാം മിനിറ്റില്‍ തന്നെ ആദ്യ ഗോൾ പിറന്നു. മെര്‍ട്ട് മള്‍ഡറുടെ വക ഗോളില്‍ തുർക്കി മുന്നിൽ. പൊരുതാനുറച്ചിറങ്ങിയ ജോര്‍ജിയ ക്ഷണനേരംകൊണ്ട് ഗോൾ മടക്കി. 32-ാം മിനിറ്റില്‍ ജോര്‍ജ് മിക്കൗടാഡ്സെയിലൂടെയായിരുന്നു ജോര്‍ജിയയുടെ ഗോൾ.

എന്നാൽ കളിയുടെ 65-ാം മിനിറ്റില്‍ തുർക്കിക്കായി അര്‍ദ ഗുലെര്‍ എന്ന 19 കാരന്‍ നേടിയ ഗോളാണ് ഗംഭീരം!
ലോങ്ങ് റേഞ്ച് ‘ഡ്രീം’ ഗോൾ!! ഇതോടെ 2004 ൽ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ശേഷം യൂറോ അരങ്ങേറ്റത്തിൽ തന്നെ ഗോൾ നേടുന്ന ആദ്യ കൗമാര കളിക്കാരനായി അർദ ഗുലർ.

പിന്നീട് സമനില ഗോളിനായി ജോർജിയ കളി ‘ജോറാ’ക്കിയെങ്കിലും മൂന്നാം ഗോളും വഴങ്ങാനായിരുന്നു വിധി. ഇന്‍ജുറി ടൈമില്‍ മുഹമ്മദ് കെരം ആക്ടര്‍കോലുവിലൂടെ മൂന്നാം ഗോളും ജയവും തുർക്കി കൈവശമാക്കി.

എങ്കിലും കളി ആദ്യാവസാനം ആവേശം നിലനിർത്തുന്നതായിരുന്നു.
ഇരു ടീമുകളും ആക്രമണ പ്രത്യാക്രമണവുമായി കളം നിറഞ്ഞു. തുടക്കം മുതല്‍ ആക്രമണോത്സുകത രണ്ടു ടീമിലും നിറഞ്ഞതോടെ ഗോള്‍മുഖത്ത് പന്ത് നിരന്തരം പാഞെത്തി. യൂറോയിലെ തുടക്കക്കാരെന്ന കാര്യം ഓർമ്മിപ്പിക്കാതെയുള്ള ജോർജിയയുടെ മത്സരവീര്യം ഡോര്‍ട്ട്മുണ്ട് സ്റ്റേഡിയത്തെ ശരിക്കും ആവേശതിമിർപ്പിലാക്കി.

Share post:

Popular

More like this
Related

മാതാപിതാക്കൾ ഐസിയുവിൽ ഉപേക്ഷിച്ച കുഞ്ഞിൻ്റെ ചികിത്സയ്ക്കായി മെഡിക്കൽ ബോർഡ് ; ചികിത്സാ ചെലവ് ബാലനിധി ഏറ്റെടുക്കും

തിരുവനന്തപുരം : മാതാപിതാക്കൾ ഐസിയുവിൽ ഉപേക്ഷിച്ച കുട്ടിയുടെ ചികിത്സാ മേൽനോട്ടത്തിന് മെഡിക്കൽ...

‘ഇൻവെസ്റ്റ് കേരള’ നിക്ഷേപക സംഗമം : 5000 കോടി വീതം നിക്ഷേപം പ്രഖ്യാപിച്ച് ലോജിസ്റ്റിക് രംഗത്തെ പ്രമുഖരായ ദുബൈ ഷറഫ് ഗ്രൂപ്പും ലുലു ഗ്രൂപ്പും

കൊച്ചി : രണ്ട് ദിവസമായികൊച്ചിയിൽനടന്നുവരുന്ന 'ഇൻവെസ്റ്റ് കേരള'നിക്ഷേപക സംഗമത്തിൽ 5000 കോടിയുടെ...