ബാറ്റിം​ഗ് ലൈനപ്പിൽ തീരുമാനമായില്ല,റിഷഭ് മൂന്നാം നമ്പറിൽ ഇറങ്ങും : ഇന്ത്യൻ ക്യാപ്റ്റൻ

Date:

ട്വന്റി 20 ലോകകപ്പിൽ ഇന്ത്യയുടെ ബാറ്റിം​ഗ് ലൈനപ്പിൽ മാറ്റമുണ്ടായേക്കുമെന്ന് സൂചന നൽകി രോഹിത് ശർമ്മ. ഓപ്പണിം​ഗ് താരങ്ങളുടെ കാര്യത്തിൽ മാത്രമാണ് തീരുമാനമെടുത്തിട്ടുള്ളത്. മറ്റാരുടെയും ബാറ്റിം​ഗ് പൊസിഷനിൽ തീരുമാനമെടുത്തിട്ടില്ല. സാഹചര്യങ്ങൾക്ക് അനുസരിച്ച് തീരുമാനം എടുക്കുമെന്നും രോഹിത് ശർമ്മ പ്രതികരിച്ചു. എങ്കിലും പാക്കിസ്ഥാനെതിരെ റിഷഭ് പന്ത് മൂന്നാം നമ്പറിൽ ഇറങ്ങുമെന്ന് ഇന്ത്യൻ ക്യാപ്റ്റൻ സ്ഥിരീകരിച്ചു.

ഐപിഎല്ലിലെ റിഷബ് പന്തിന്റെ പ്രകടനം താൻ വിലയിരുത്തിയിരുന്നു. ലോകകപ്പിൽ റിഷഭ് ഏത് സ്ഥാനത്ത് ബാറ്റ് ചെയ്യണമെന്ന് അപ്പോഴെ തീരുമാനിച്ചിരുന്നതായും രോഹിത് ശർമ്മ പറഞ്ഞു. പാക്കിസ്ഥാന‍െതിരായ മത്സരം ഇന്ത്യൻ ടീമിന് സമ്മർദ്ദം നൽകുന്നില്ല. ഏഴ് മാസം മുമ്പ് ഏഷ്യാ കപ്പിലും ഏകദിന ലോകകപ്പിലുമാണ് അവസാനം ഇന്ത്യൻ ടീം പാക്കിസ്ഥാനെ നേരിട്ടത്. എന്നാൽ ട്വന്റി 20 പ്രവചനാതീതമാണെന്നും ഇന്ത്യൻ ക്യാപ്റ്റൻ സൂചിപ്പിച്ചു.

കഴിഞ്ഞ ട്വന്റി 20 ലോകകപ്പിൽ പാക്കിസ്ഥാൻ സിംബാവ്‍വെയോട് പരാജയപ്പെട്ടിരുന്നു. എന്നാൽ ഒടുവിലവർ ഫൈനൽ കളിച്ചു. അതായത് ഒരു ടീമിന്റെ ദിവസമാണെങ്കിൽ ആർക്കും ആരെയും പരാജയപ്പെടുത്താമെന്നും രോഹിത് ശർമ്മ വ്യക്തമാക്കി.

Share post:

Popular

More like this
Related

ലോകമെമ്പാടുമുള്ള അഭയാർത്ഥികൾക്ക് അഭയം നൽകാൻ കഴിയുന്ന ‘ധർമശാല’ അല്ല ഇന്ത്യ – സുപ്രീംകോടതി

ന്യൂഡൽഹി : ലോകമെമ്പാടുമുള്ള അഭയാർത്ഥികൾക്ക് അഭയം നൽകാൻ കഴിയുന്ന ‘ധർമശാല’ അല്ല...

കേണൽ സോഫിയ ഖുറേഷിക്കെതിരായ പരാമർശം: ബിജെപി മന്ത്രിയുടെ മാപ്പ് അപേക്ഷ തള്ളി സുപ്രീം കോടതി

ന്യൂഡൽഹി : പാക്കിസ്ഥാനെതിരെ ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂരിനെ മുന്നിൽ നിന്ന് നയിച്ച ...

ബംഗളൂരുവിൽ കനത്ത മഴ, താഴ്ന്ന പ്രദേശങ്ങൾ വെള്ളക്കെട്ടിലമർന്നു

ബംഗളൂരൂ : ബംഗളൂരുവിൽ ഒരു രാത്രി മുഴുവൻ പെയ്തിറങ്ങിയത് അതിശക്തമായ മഴ....

പാക് സംഘർഷം: 2025 ഏഷ്യാ കപ്പ് ഇന്ത്യ ആതിഥേയത്വം വഹിക്കില്ല; കളിക്കുകയുമില്ല

മുംബൈ: പാക്കിസ്ഥാനുമായുള്ള സംഘർഷങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ 2025 ലെ ഏഷ്യാ കപ്പ്...